അഭിഷേകിനെ ലാലേട്ടന്‍ അഭിനന്ദിച്ചില്ലെന്ന് പറയുന്നവര്‍ അറിയാന്‍; അഭിയ്ക്കും അന്‍സിബയുടെ അവസ്ഥ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ആദ്യത്തെ ഫൈനലിസ്റ്റാണ് അഭിഷേക് ശ്രീകുമാര്‍. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ വിജയിച്ചാണ് അഭിഷേക് ഈ നേട്ടം സ്വന്തമാക്കിയത്. വൈല്‍ഡ് കാര്‍ഡായി ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്ന അഭിഷേക് സീസണിലെ ആദ്യ ഫൈനലിസ്റ്റായി മാറിയത് മികച്ച നേട്ടം തന്നെയാണ്. എന്നാല്‍ അഭിഷേകിന്റെ ഈ നേട്ടത്തിന്റെ മാറ്റ് കെടുത്തുന്നതായിരുന്നു ഒത്തുകളി ആരോപണം.

അഭിഷേക് ഒത്തുകളിച്ചാണ് ഫിനാലെ ടിക്കറ്റ് നേടിയതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്നപ്പോഴും ഇക്കാര്യം ചെയ്തിരുന്നു. ആദ്യ ഫൈനലിസ്റ്റ് ആയിട്ടും അഭിഷേകിനെ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തില്ലെന്നാണ് ആരാധകരുടെ ആരോപണം. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു കുറിപ്പ്.

Bigg Boss

അഭിഷേകിനെ മോഹന്‍ലാല്‍ അഭിനന്ദിച്ചില്ല എന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ആരാധകന്റെ കുറിപ്പ്. അണ്‍ഒഫീഷ്യല്‍ വോട്ടിങ്ങില്‍ തരംഗമായി മുന്നേറി ഒഫീഷ്യല്‍ വോട്ടിങ്ങില്‍ ഏറ്റവും ലാസ്റ്റ് ആയ അന്‍സിബയുടെ ഗതിയാവും അഭിഷേകിനെയും കാത്തിരിക്കുന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഹഹഹഹ. ബീന്‍ ബാഗ് സ്റ്റാറിനെ ടിക്കറ്റ് ടൂ ഫിനാലെ എത്തിയതില്‍ ലാലേട്ടന്‍ അഭിനന്ദിച്ചില്ല എന്ന് കരയുന്ന നാലും മൂന്ന് ഏഴ് അഭിഷേക് ഫാന്‍സ് അറിയാന്‍.അഭിഷേക് ടിക്കറ്റ് ടൂ ഫിനാലെ നേടിയത് ഒത്തു കളിച്ചു ആണെന്ന് ലാലേട്ടന്‍ വീക്ക്എന്‍ഡ് എപ്പിസോഡില്‍ വന്ന് തെളിയിച്ചിട്ട് പിന്നെയും ഈ ശിക്കാരി ശംഭുവിനു അഭിനന്ദനങ്ങള്‍ വേണം അല്ലെ, കൊള്ളാം.

ഏതോ രണ്ട് എവിക്ഷന്‍ രക്ഷപ്പെട്ടു എന്ന് കരുതി ജിന്റോ ഫാന്‍സ് എന്ന ഇരുവള്ളത്തില്‍ കാലിടുന്ന വര്‍ഗ്ഗം പിച്ചയായി നല്‍കുന്ന കൊറച്ചു വോട്ടില്‍ വീക്കിലി വോട്ടിങ്ങില്‍ ജാസ്മിന് പിന്നില്‍ എത്താന്‍ കഴിഞ്ഞു എന്ന് കരുതി ഇന്നലെ പെയ്ത മഴയില്‍ കുരുത്ത പുല്ലുകള്‍ അധികം വിളയാന്‍ നോക്കണ്ട. അണ്‍ഒഫീഷ്യല്‍ വോട്ടിങ്ങില്‍ തരംഗമായി മുന്നേറി ഒഫീഷ്യല്‍ വോട്ടിങ്ങില്‍ ഏറ്റവും ലാസ്റ്റ് ആയ അന്‍സിബയുടെ ഗതിയാവും അഭിഷേകിനെയും കാത്തിരിക്കുന്നത്.

Bigg Boss

വലിയ വായില്‍ ബഹളം ഉണ്ടാക്കുന്ന കുറച്ചു ഫാന്‍സ് ഉണ്ടെന്നല്ലാതെ ഒരു ഉറച്ച ശബ്ദം ആവാനുള്ള കെല്‍പ്പൊന്നും അഭിഷേക് ഫാന്‍സ് നേടിയിട്ടില്ല. ലാലേട്ടനാലും ബിഗ്ഗ് ബോസ്സിനാലും പ്രേക്ഷകരാലും അപമാനിതനായി പുറത്തേക്ക് പോകുക എന്നതാണ് ടോക്‌സിക് അഭിഷേകിന് കാലം കരുതി വെച്ചിരിക്കുന്ന വിധി എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

എന്തായാലും ഫിനാലെ ഉറപ്പിച്ചില്ലേ അവന്‍. നിങ്ങള്‍ക്ക് എന്തുമാത്രം അവസരം ഉണ്ടായിരുന്നു അതിനുമുമ്പ് വരെയും. എന്തിനാ ഇനി ഇങ്ങനെ കിടന്നു മോങ്ങി നിങ്ങടെ രായാവ് തോല്‍വി ആണെന്ന് സ്വയം സമ്മതിക്കുന്നത്, പോസ്റ്റ് മുതലാളി മുല്ലപ്പൂ ഫാന്‍സ് ആണെന്ന് മനസിലായി.. പിന്നെ അഭിഷേക് ജയിച്ചതിനെ കുറിച്ചല്ല ലാലേട്ടന്‍ പറഞ്ഞത്.. നന്ദനക്ക് 1 പോയിന്റ് കിട്ടിയതിനെ കുറിച്ച .. നിങ്ങള്‍ മുല്ലപ്പൂ ഫാന്‍സ് കരയണ്ട.മുല്ലപ്പൂ തന്നെ ജയിക്കും. കരണം മുല്ലപ്പുവിനെ സത്യത്തില്‍ ഈ ലോകത്തു ഇഷ്ടപ്പെടുന്നത് മുല്ലപ്പൂവിന്റെ പിആര്‍ ടീം പിന്നെ ബിഗ്ബോസ്സും മാത്രമാണ്, ഫിനാലെ ടിക്കറ്റ് മിസ്സായപ്പോള്‍ മുതലുള്ള കരച്ചില്‍ ആണല്ലോ ചിലോര്‍ക്ക് ശരിയാകും ചിലോര്‍ക്ക് ശരിയാകില്ല നിങ്ങള്‍ക്ക് ശരിയായില്ല
അത്ര തന്നെ ഇങ്ങനെ വിഷമിക്കാതെ കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല എന്നിങ്ങനെയാണ് കമന്റുകള്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X