സുരേഷിന് ആരുടേയും സപ്പോര്‍ട്ട് വേണ്ട, പുറത്തായാല്‍ വീട് ശോകമാകും; റീ എന്‍ട്രിയ്ക്ക് വരെ സാധ്യതയുണ്ട്!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യത്തെ ആഴ്ച പിന്നിടുകയാണ്. ഇതിനോടകം തന്നെ സംഗതി കളറായി മാറിയിരിക്കുകയാണ്. താരങ്ങളില്‍ പലരും സ്വന്തം ഗെയിം പുറത്തെടുത്തിട്ടുണ്ട്. ആദ്യ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളിലൊന്ന് രതീഷിന്റേതാണ്. തുടക്കത്തില്‍ തന്നെ വഴക്കുണ്ടാക്കിയും തര്‍ക്കിച്ചുമൊക്കെ സുരേഷ് ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

ഇതിനിടെ രതീഷ് പൊട്ടിക്കരയുന്നതിനും ക്വിറ്റ് ചെയ്ത് പോകുമെന്ന് പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങുന്നതിനുമൊക്കെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. രതീഷിന്റെ പ്രകടനത്തില്‍ ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവര്‍ അസ്വസ്ഥരാവുന്നുണ്ട്. താരത്തെ ഒരു ഘട്ടത്തില്‍ ബിഗ് ബോസ് പോലും താക്കീത് ചെയ്യുകയുണ്ടായി.

Bigg Boss

ഇതിനിടെ ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുക രതീഷ് ആണെന്നൊരു അഭ്യൂഹവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ രതീഷിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഷിഹാബ് മൂസ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായ വായിക്കാം തുടര്‍ന്ന്.

ആദ്യം തന്നെ ഒരു കാര്യം പറയാം രതീഷിനു വേണ്ടിയുള്ള പിആര്‍ വര്‍ക്ക് അല്ല ആദ്യം ഞാനും നിങ്ങളെ പോലെ വെറുത്ത ഒരു മനുഷ്യന്‍ രതീഷ് ആയിരുന്നു. പുള്ളി അവിടെ കാണിച്ചു കൂട്ടുന്ന കോമാളിത്തരാം അത്രമേല്‍ ഞാനും വെറുത്തിരുന്നു. ഒരു കാര്യത്തില്‍ രതീഷ് ഫെയര്‍ തന്നെയാണെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

ആരെയും വക വെക്കാതെ പുള്ളി പുള്ളിയുടെ സ്‌റ്റൈല്‍ തന്നെ നിന്ന് കൊണ്ടാണ് ഗെയിം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ വലിയ ഉദാഹരണമാണ് ജയിലില്‍ പുള്ളി കാണിച്ചു കുട്ടിയത്. റിയലി എന്റര്‍ടൈന്‍മെന്റ് പീസ്. മറ്റുള്ള വാഴകളെ പോലെ രണ്ട് പേരുടെ സപ്പോര്‍ട് വേണ്ട പുള്ളിക്ക് സംസാരിക്കാന്‍. നാളെ ഔട്ട് ആയില്ലെങ്കില്‍ തീര്‍ച്ചയായും പുള്ളിക്കാരന്‍ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിക്കും. കപ്പ് എടുക്കും എന്നൊന്നും പറയുന്നില്ല കുറച്ച് നാള്‍ കാണുമെന്നാണ് കുറിപ്പില്‍ പറയുന്നത്.

Bigg Boss

ഇനി നാളെ രതീഷ് പുറത്താവുകയാണെങ്കില്‍ ഇനി ഉള്ള ബിഗ് ബോസ് ഹൗസ് ശോകമാകും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പുള്ളിക്ക് വേണമെങ്കില്‍ സെക്കന്റ് എന്ററി വരെ ബിഗ് ബോസ് ഹൗസില്‍ കൊടുക്കാന്‍ ചാന്‍സ് വളരെ കൂടുതലാണ്. അങ്ങനെ ഒരു പുറത്തു പോക്കും സെക്കന്റ് എന്റ്രി കൊടുക്കുകയും ചെയ്യുകയാണെകില്‍ പുള്ളി ആയിരിക്കും ആ ഹൗസ് ഭരിക്കുക. ബാക്കി സ്‌ക്രീനില്‍ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഇന്നലെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയിരുന്നു. അവതാരകനില്‍ നിന്നും രതീഷിന് താക്കീത് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രതീഷ് പുറത്താകില്ലെന്നാണ് ആരാധകർ കരുതുന്നത്. താരത്തിന്റെ ഗെയിമിനെതിരെ വിമർശനം ഉയരുന്നുണ്ടെങ്കിലും താരം വീട്ടില്‍ ഉണ്ടാകണമെന്നാണ് മിക്കവരും ആഗ്രഹം പ്രകടിപ്പിക്കുന്നത്. എന്തായാലും രതീഷിന്റെ ഭാവി എന്താകുമെന്ന് കണ്ട് അറിയാം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X