സോഫ, കട്ടില്‍, വ്യക്തിവൈരാഗ്യം തീര്‍ക്കല്‍; മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ വെറുപ്പിക്കുന്നു
ബിഗ് ബോസ് വീട്ടില്‍ മത്സരം ശക്തമായിരിക്കുകയാണ്. താരങ്ങള്‍ക്കിടയിലെ വഴക്കുകളും പ്രശ്‌നങ്ങളും സ്ഥിരം സംഭവമായി മാറുകയാണ്. അതേസമയം സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് ചര്‍ച്ചകളില്‍ നിറയുകയാണ്. മിക്ക ചര്‍ച്ചകളിലേയും കേന്ദ്ര ബിന്ദു ജാസ്മിനും ഗബ്രിയുമാണ്. ഇരുവരുടേയും സൗഹൃദം അകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.
ഇപ്പോഴിതാ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ ഒരാള്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഗബ്രിയും ജാസ്മിനും കളിക്കുന്ന ഗെയിമിനെക്കുറിച്ചും അതേക്കുറിച്ച് മറ്റുള്ളവര്‍ക്കുള്ള അഭിപ്രായങ്ങളുമൊക്കെയാണ് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്. ജോണ്‍ ബ്രിട്ടോ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

പവര്‍ റൂമില്‍ നിന്നും ഇറങ്ങണമെന്ന് തലേന്ന് പറഞ്ഞു നടന്നവനാണ് ഗബ്രിയേല്‍ എന്ന്. പവര്‍ റൂമിലേക്ക് കയറാനായി തിരഞ്ഞെടുത്ത മൂന്നു പേരില്‍ ഒരാള്‍ ജാസ്മിന്‍ ആയപ്പോള്‍ വളരെ പെട്ടെന്ന് തന്നെ തന്റെ ആ നിലപാട് മാറ്റി ജാസ്മിനെ പവര്‍ റൂമില്‍ കയറ്റാനുള്ള ചരട് എല്ലാം വലിച്ച് പവര്‍ റൂമില്‍ കയറ്റി എന്നാണ് ഇവരുടെ ചര്‍ച്ച. അതിനുശേഷം ഇവര്‍ രണ്ടുപേരും അതാ ഇത് ജാസ്മിനും ഗബ്രിയേലും.
പവര്‍ ടീമില്‍ തങ്ങളോടൊപ്പം ഉള്ളവരുടെ അഭിപ്രായങ്ങളോട് യോജിച്ച് പോകുന്നില്ല. ഇവരുടെ രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ അവര്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു. അഭിപ്രായങ്ങള്‍ നടപ്പിലാക്കേണ്ട സമയങ്ങളില്‍ മാത്രം ഉദാഹരണത്തിന് പവര്‍ ടീം അംഗങ്ങള്‍ എല്ലാവരും കൂടി ഒരാളെ നോമിനേറ്റ് ചെയ്യേണ്ട അവസരത്തില്‍ ഇവരുടെ രണ്ടുപേരുടെയും താല്‍പര്യങ്ങള്‍ അല്ലെങ്കില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍
ഇവര്‍ മറ്റുള്ളവരെ മാനിപുലേറ്റ് ചെയ്യുന്നു.
ആ ഒരു വിഷയം ഉണ്ടാക്കിയതിനുശേഷം ഇവര്‍ തീര്‍ത്തും നനഞ്ഞ പടക്കങ്ങള്‍ ആകുന്നു വീണ്ടും ഇവരുടെ കുലുസിത പ്രവര്‍ത്തികള്‍ തുടരുന്നു വീടിന്റെ ഏതെങ്കിലും മൂലയ്ക്കുള്ള സോഫയിലോ വാഴയുടെ ചുവട്ടിലോ, ഇപ്പോള്‍ പവര്‍ റൂമില്‍ ആയതുകൊണ്ട് പവര്‍ റൂമിലെ ഏതെങ്കിലും നല്ല ഒരു ബെഡില്‍ കിടന്നു കൊണ്ടോ ഇവരുടെ പഴയ കുലുസിത പ്രവര്‍ത്തികളിലേക്ക് തിരിയുന്നു... ഇതാണ് സിജോ അവിടെ പറയുന്നത്.
വീണ്ടും മറ്റു മൂന്നു ടീം അംഗങ്ങളുമായി മത്സരങ്ങള്‍ നടക്കുമ്പോള്‍ പവര്‍ ടീമാണ് ഇവരുടെ വിജയിയെ പ്രഖ്യാപിക്കേണ്ടത്. അപ്പോള്‍ വീണ്ടും ഇവര്‍ കട്ടിലില്‍ നിന്നു ഉണര്‍ന്നെഴുന്നേല്‍ക്കുന്നു അല്ലെങ്കില്‍ സോഫയില്‍ നിന്നും ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നു എന്നിട്ട് ഇവര്‍ക്ക് വിരോധമുള്ള ടീമിനെ തോല്‍പ്പിക്കുകയും
മോശം പ്രകടനം കാഴ്ചവെച്ച ഒരു ടീമിനെ ജയിപ്പിക്കാന്‍ ഉള്ള എല്ലാ കളികളും കളിക്കുകയും ചെയ്യുന്നു.
ഇന്നലെ മറ്റൊരു വലിയ സംഭവം നടന്നു. ഐസ്‌ക്രീം പവര്‍ ടീമിന് കിട്ടിയത് പവര്‍ ടീം എല്ലാവരും മുച്ചീട്ട് കളി വിജയിച്ചതുകൊണ്ടാണ് പവര്‍ ടീമിലെ ഒരംഗം കൂടിയാണ് ജാന്‍മണി എന്നോര്‍ക്കണം ജാന്‍മണി അല്പം ഐസ്‌ക്രീം എടുത്തപ്പോള്‍ എന്റെ ഐസ്‌ക്രീമാണ് അത് എന്തിനാണ് എടുത്തത് എന്നുള്ള ധാഷ്ട്യം ജാന്‍മണി ചോദിക്കുന്നു ഗബ്രിയേലിന്റെ പേര് അതില്‍ എഴുതി വെച്ചിരുന്നോ.
ഗബ്രിയേലിന് അറിയാത്ത ഒരു കാര്യമുണ്ട് സര്‍വ്വാധികാരമാണ് പവര്‍ ടീമിനുള്ളത്. അപ്പോള്‍ ജാന്‍മണിക്ക് ഐസ്‌ക്രീം എടുത്ത് കഴിക്കാം സ്വന്തം ടീമിലെ ജാന്‍മണി ഒരു തീരുമാനമെടുത്താല്‍ അത് ചോദ്യം ചെയ്യാന്‍ ടീം അംഗത്തിന് സാധിക്കില്ല. ആ തീരുമാനത്തെ അംഗീകരിച്ച് അനുകൂലിക്കാനേ സാധിക്കൂ.
ഈ ഒരു വിഷയത്തിലും ഗബ്രിയേലും ജാസ്മിനും മറ്റുള്ള എല്ലാവരെയും കുറ്റപ്പെടുത്താനാണ് ശ്രമിച്ചത് അതില്‍ താങ്കള്‍ രണ്ടുപേരും പരാജയപ്പെട്ടു എന്നു മനസ്സിലാക്കി വീണ്ടും പഴയ സ്ഥിതി തുടരുന്നു സോഫ. കട്ടില്‍. കുല്‍സിത പ്രവര്‍ത്തികള്‍ റിപ്പീറ്റ്.

ഇന്നലെ മറ്റൊരു സംഭവം കൂടി നടന്നു പവര്‍ ടീമിന്റെ കൈവശമുണ്ടായിരുന്ന
വീട്ടാവശ്യത്തിന് വേണ്ട സാധനങ്ങള്‍ വെക്കുന്ന സ്റ്റോര്‍ റൂമിന്റെ താക്കോല്‍ യമുനാ റാണിയുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടു. ഇവര്‍ ഉള്‍പ്പെടെ അഞ്ച് പേര് അടങ്ങുന്ന പവര്‍ ടീമില്‍ ഇവര്‍ രണ്ടുപേരും ഒഴിച്ച് ബാക്കി മൂന്ന് പേരും ആ താക്കോല്‍ തപ്പി നടക്കുന്നു. ഇവര്‍ രണ്ടുപേരും ഗാര്‍ഡന്‍ ഏരിയയിലെ സോഫയില്‍ ഇരുന്ന് വീണ്ടും കുലുസിത പ്രവര്‍ത്തികള്‍ കണ്ടിന്യൂ ചെയ്തുകൊണ്ടിരിക്കുന്നു.
അവസാനം താക്കോല്‍ കിട്ടുന്നു അപ്പോള്‍ വന്നു ക്യാമറയുടെ മുന്‍പില്‍ കിടന്ന് ഒരു
പ്രകടനം നടത്തിയിട്ട് വീണ്ടും സോഫ, വാഴയുടെ ചുവട്ടില്‍ ഉള്ള സോഫ, പവര്‍ റൂമിലെ ആഡംബര കട്ടില്‍. എന്നിവിടങ്ങളില്‍ കുലുസിത പ്രവര്‍ത്തികള്‍ വീണ്ടും കണ്ടിന്യൂ. ജാസ്മിനെയും ഗബ്രിയേലിനെയും കുറിച്ചുള്ള വീടിനുള്ളിലെ മറ്റു മത്സരാര്‍ത്ഥിക്കുള്ള അതേ അഭിപ്രായങ്ങള്‍ തന്നെയാണ് പുറത്തുള്ള പ്രേക്ഷകര്‍ക്കും രണ്ടുപേര്‍ക്കും കഴിവുകള്‍ ഉണ്ട് രണ്ടുപേരും ആ കഴിവുകള്‍ ഉപയോഗിക്കുന്നില്ല. എന്ന് മാത്രം അല്ല ഇവരുടെ രണ്ടുപേരുടെയും വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ഇവരിലേക്ക് ചുരുങ്ങുന്നു ഇവരെക്കൊണ്ട് ചെയ്യാവുന്നതിന്റെ മാക്‌സിമം പ്രേക്ഷകരെ വെറുപ്പിക്കുന്നു,


Click it and Unblock the Notifications