ജാസ്മിന്‍ വൃത്തിയായി കൈകഴുകി നല്ല കുട്ടിയായി; ബിഗ് ബോസ് തന്നെ നിയമം തെറ്റിച്ചോ?
ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായ സംഭവമായിരുന്നു ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദം. വിഷു വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇരുവരോടും ഇതേക്കുറിച്ച് ചോദിക്കുകയുണ്ടായി. പിന്നാലെ ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളോടും മോഹന്‍ലാല്‍ ഇക്കാര്യം ചോദിച്ചു. അതേസമയം ഈ ആഴ്ച ബിഗ് ബോസില്‍ എവിക്ഷനൊന്നും നടക്കുകയും ചെയ്തില്ല.
പോയ ആഴ്ചയിലെ നോമിനേഷന്‍ ലിസ്റ്റ് തന്നെ ഈ ആഴ്ചയിലും നിലനിര്‍ത്താനാണ് തീരുമാനം. ഇപ്പോഴിതാ ഇതേക്കുറിച്ചെല്ലാമുള്ളൊരു ആരാധകന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് തന്നെ റൂള്‍ തെറ്റിക്കുന്നോ? കടുത്ത ആശയക്കുഴപ്പം. ക്യാപ്ടന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ജിന്റോയും മറ്റ് പവര്‍ ടീമില്‍ വരേണ്ടിയിരുന്നവരും എങ്ങിനെ അടുത്ത ആഴ്ച നോമിനേഷനില്‍ വരും എന്ന ആശങ്കയാണ് കുറിപ്പ് പങ്കുവെക്കുന്നത്. ബിഗ് ബോസ് ആരെയാണ് സേവ് ചെയ്യാന്‍ നോക്കുന്നത്? വിഷു എപ്പിസോഡ് കളര്‍ഫുള്‍ ആക്കാന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ബിഗ് ബോസ് വിശ്വാസവഞ്ചനയാണ് കാണിച്ചിരിക്കുന്നത്. ക്യാപ്ടനേയും പവര്‍ ടീമില്‍ വരുന്ന വരേയും നോമിനേഷനില്‍ നിന്ന് ഒഴിവാക്കണം എന്നാണ് കുറിപ്പില്‍ പറയുന്നത്.
ശ്രീ മോഹന്‍ലാലിനോട് ഉള്ള നന്ദി അറിയിക്കുകയാണ് കാരണം എല്ലാവരും ആഗ്രഹിച്ചതാണ് അങ്ങ് ഇവരോട് ഇതൊന്ന് ചോദിച്ച് വ്യക്തമാക്കണം എന്നുള്ളത്. ജബ്രിക്ക് വയറ് നിറച്ച് കിട്ടി അണ്ണാക്കില്‍ പിരിയെന്നല്ല അണ്ണാക്ക് തന്നെ മിസ്സ് ആയി പോയി. ജാസ്മിനും നിലപാട് വ്യക്തമാക്കി എല്ലാവര്‍ക്കും എല്ലാം മനസ്സിലായി.
ഇത്രയും പവിത്രമായ ഒരു നന്മനിറഞ്ഞ ഒരു ബന്ധമായിരുന്നു ഇതെന്ന് ഇപ്പോഴെങ്കിലും വെളിപ്പെടുത്തുയതില്‍ നന്ദി എന്നും കുറിപ്പില്‍ പറയുന്നു.
പ്രണയത്തിലേക്കോ മറ്റ് വിചാരങ്ങളിലേക്കോ വഴുതി വീഴാതെ വളരെയധികം കഷ്ടപ്പെട്ട് കണ്‍ട്രോള്‍ ചെയ്തിട്ടാണ് രണ്ടുപേരും കൂടി ഇത്രയധികം രാസലീലകള്‍ നമ്മളെ കാണിച്ചുതന്നത് എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു സ്‌കൂളില്‍ പഠിക്കുന്ന മക്കളുള്ള മാതാപിതാക്കള്‍ക്ക് അഭിമാനിക്കാം സന്തോഷിക്കാം.
എപ്പിസോഡ് കഴിഞ്ഞ ഉടനെ കട്ടിലില്‍ പോയിരുന്ന് തള്ളിമറിക്കുന്നുണ്ടായിരുന്നു.
ഇപ്പോള്‍ ഫുഡ്ഡ് വേണ്ടാ എന്നും പറഞ്ഞ് കുഞ്ഞാവ കളിക്കുകയാണ്. ഫുഡ്ഡ് വേണ്ടാ എന്ന് പറയുന്നവരോട് രണ്ടാമത് പറയാന്‍ പോകണ്ട ഫുഡ്ഡ് വേണ്ടെങ്കില്‍ വേണ്ട എന്ന് തീരുമാനം ഒരു ഓര്‍ഡര്‍ ആയി ഇറക്കിയത് പവര്‍ ടീം ആയിരുന്നു പക്ഷേ മൂട് താങ്ങി ഗ്രൂപ്പിലെ ഓരോത്തരും കുഞ്ഞാവ മാമുണ്ണ് എന്നും പറഞ്ഞ് പുറകേ നടക്കുകയാണ്. അവര്‍ക്കു പിന്നെ അടുപ്പിലും ആകാമല്ലോ ലേ.

'നീ കരയല്ലേടാ ജിന്റോ'....'നീ ആണ്‍പിള്ളേരെ പോലെ മുഖത്ത് നോക്കടാ ജിന്റോ'.. 'നീ പോടാ കൊച്ചറക്കാ'..'നീ ആണ്‍പിള്ളേരെ കണ്ടിട്ടുണ്ടോടാ ജിന്റോ'.. എന്നിങ്ങനെ പ്രവോക്കേഷന്റെ അങ്ങേയറ്റം പലതും പല തവണ വെറും ഷോ കാണിക്കാനായി മറ്റ് മൂടുതാങ്ങികളുടെ പിന്‍ ബലത്തില്‍ തള്ളിമറിച്ച കാട്ട്‌കോഴി രായാവ് നിന്നിടത്ത് നിന്ന് ആവിയായി പോയ വിലമതിക്കാനാവാത്ത നിമിഷങ്ങളാണ് കടന്ന് പോയതെന്നും കുറിപ്പില്‍ പറയുന്നു.
ജാസ്മിന്‍ വൃത്തിയായി കൈകഴുകി നല്ല കുട്ടിയായി. ആ വിഷയം കറക്റ്റ് ആയി അന്‍സിബയും ഋഷിയും ഡിസ്‌കസ് ചെയ്യുന്നുണ്ട്. പുതിയ ഓസ്‌കാര്‍ ലെവല്‍ തള്ളിമറിക്കലുക്കായി കാണാം 24×7 ലൈവ് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications