ഫേക്ക് കോമ്പോ ഉണ്ടാക്കി സ്വന്തം ഗ്രാഫ് താഴേക്ക് ഇട്ടത് ജാസ്മിന്‍ തന്നെ; അകാലത്തില്‍ പൊലിഞ്ഞ ജാ-ബ്രി
അതീവ നാടകീയമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിച്ചത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായ ജാസ്മിന്‍ പൊട്ടിക്കരയുന്നതാണ് ഇന്ന് കണ്ടത്. വീട്ടില്‍ നിന്നുമുള്ള കോള്‍ വന്നതിന് പിന്നാലെയായിരുന്നു ജാസ്മിന്‍ പൊട്ടിക്കരഞ്ഞത്. അച്ഛന് ജാസ്മിനുമായി സംസാരിക്കണം എന്ന് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് ജാസ്മിനോട് പറയുകയായിരുന്നു.
തന്റെ പിതാവിന് സുഖമില്ലെന്നാണ് പുറത്ത് വന്ന ശേഷം ജാസ്മിന്‍ പറഞ്ഞത്. അതേസമയം ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം അകത്തും പുറത്തും വിവാദമായി മാറിയ സാഹചര്യത്തിലാണ് ജാസ്മിനെ തേടി വീട്ടില്‍ നിന്നും കോള്‍ വരുന്നത്. ഇതിന് ശേഷം ജാസ്മിന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞതും ഗ്ബ്രിയുമായി അകലം പാലിക്കാന്‍ ശ്രമിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഫേക്ക് കോമ്പോ ഉണ്ടാക്കി സ്വന്തം ഗ്രാഫ് താഴേക്ക് ഇട്ടത് ജാസ്മിന്‍ തന്നെയാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്. സജിത് എംഎസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
കോമ്പോ ഇറക്കാന്‍ വരുന്ന ജാസ്മിനെ പോലുള്ള ആള്‍ക്കാര്‍ മനസിലാക്കേണ്ട കാര്യം ബിഗ് ബോസ് ഒരു വ്യക്തിഗത ഗെയിം ആണ്. ഓരോ സീസണിലും ഒരൊറ്റ വിന്നര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. എത്രമാത്രം ഇമോഷന്‍സ് അവിടെയുള്ള ഹൗസ്‌മേറ്റ്‌സിനോട് ഉണ്ടായാലും അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ ഇതൊരു വ്യക്തിഗത മത്സരമാണ്. അവസാനം ലാലേട്ടന്റെ കൈ പിടിച്ചു പോകുന്ന സഹമത്സരാര്‍ത്ഥിയെയും തോല്‍പ്പിച്ചു കൊണ്ട് ഒരാള്‍ മാത്രമാണ് ഈ ഷോയുടെ വിജയകിരീടം ചൂടുക എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഒരുപാട് കഴിവുള്ള, പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്ന മത്സരാര്‍ത്ഥി ആയിട്ടും ഫേക്ക് കോമ്പോ ഉണ്ടാക്കി സ്വന്തം ഗ്രാഫ് താഴേക്ക് ഇട്ടത് ജാസ്മിന്‍ തന്നെയാണ്. ജാസ്മിന്റെ ഗെയിം താഴേക്ക് പോയിത്തുടങ്ങിയപ്പോള്‍ അത് കൂടെയുള്ള ഹൗസ്‌മേറ്റ്‌സ് ചൂണ്ടി കാണിച്ചു, അതിനെ സദാചാര പോലീസിംഗ് എന്നാണ് അവര്‍ അഡ്രസ് ചെയ്തത്. ഏതായാലും അകാലത്തില്‍ പൊലിഞ്ഞ ജാ - ബ്രി യ്ക്ക് ആദരാഞ്ജലികള്‍ എന്നും കുറിപ്പില്‍ പറയുന്നു.
ജാസ്മിന്‍ സ്വന്തം ഗെയിം ഫോക്കസ് ചെയ്തു ഉയര്‍ന്നു വരട്ടെ.തന്റെ ഇമേജും ഗെയിമും ജാസ്മിന്‍ ഉയര്‍ത്തിയെടുക്കുമോ എന്നറിയില്ല. മലയാളം ബിഗ്ബോസില്‍ സ്ത്രീകള്‍ നെഗറ്റീവ് ആയാല്‍ പിന്നെ പോസിറ്റീവ് ആവാന്‍ വലിയ ബുദ്ധിമുട്ടാണ്. ജാസ്മിന്റെ ജാ - ബ്രി ഗെയിം ഇവരെ തളര്‍ത്താന്‍ ഉള്ള ആയുധം ആയി ബാക്കിയുള്ളവര്‍ എടുത്തു പ്രയോഗിച്ചു തളര്‍ത്താന്‍ ഉള്ള സാധ്യതയുമുണ്ട്.
ഗബ്രിയുടെ ചൊറികള്‍ ഏറ്റു പിടിക്കാന്‍ ഇനി ജാസ്മിന്‍ ഇല്ലാത്ത പക്ഷം എന്താകുമെന്ന് അറിയില്ല. പവര്‍ കയ്യീന്ന് പോയാല്‍ ഗബ്രി വെറും ഗബ്രി തന്നെയാകും എന്നും കുറിപ്പില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications