ജാസ്മിനെപ്പോലൊരു കൂതറ മത്സരാര്‍ത്ഥി ചരിത്രത്തിലില്ല; ഇക്കൊല്ലം ടോക്‌സിക് റാണി: ശ്രീലക്ഷ്മി
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തില്‍ ആറാമത്തെ സീസണ്‍ എത്തി നില്‍ക്കുകയാണ് ബിഗ് ബോസ്. പകുതി ദൂരം പിന്നിടും മുമ്പ് തന്നെ നാടകീയമായ രംഗങ്ങളാല്‍ സംഭവബഹുലമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. വിവാദങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ല. അകത്തും പുറത്തും തീപാറുന്ന പോരാട്ടങ്ങളും ചര്‍ച്ചകളുമൊക്കെയാണ് നടക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന പേര് ജാസ്മിന്‍ ജാഫറിന്റേതാണ്. ജാസ്മിനെതിരെ വിമര്‍ശനങ്ങളും പിന്തുണയും ഒരുപോലെയുണ്ട്. മുന്‍കൂട്ടി തയ്യാറാക്കി വന്ന പ്ലാന്‍ അനുസരിച്ച് ഗെയിം കളിക്കുന്നുവെന്നും ഫേക്ക് ലവ് ട്രാക്കുണ്ടാക്കിയെന്നുമൊക്കെയാണ് ജാസ്മിനെതിരെയുള്ള വിമര്‍ശനം. അതേസമയം ഈ സീസണിലെ ഏറ്റവും മികച്ച ഗെയിമര്‍ ജാസ്മിന്‍ ആണെന്നാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ള ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിനെ പോലെ മോശം സ്ത്രീ മത്സരാര്‍ത്ഥി മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം. കുറിപ്പ് വായിക്കാം.
ജാസ്മിന്‍ ജാഫറിനെ പോലത്തെ കൂതറ സ്ത്രീ മത്സരാര്‍ത്ഥി മലയാള ബിഗ് ബോസ് ചരിത്രത്തില്‍ വേറെ ആരും ഉണ്ടായിട്ടില്ല. എല്ലാ കൊല്ലവും ടോക്സിക് രാജാവ് ആണെങ്കില്‍ ഈ കൊല്ലം ടോക്‌സിക് രാജ്ഞി ആണ്. ഇനി ബിഗ് ബഹോസ് ജാസ്മിന്‍ ജാഫര്‍ വിന്‍ ചെയ്താല്‍ പോലും അവളുടെ തറ സ്വഭാവം ആള്‍ക്കാര്‍ മറക്കില്ല. എല്ലാ കൊല്ലവും ബിഗ് ബോസ് പ്രൊജക്ട് ചെയ്തു് നിര്‍ത്തുന്നത് രാജാവിനെ ആണ്. ഈ കൊല്ലം അത് ജാസ്മിന്‍ എന്ന ബ്യൂട്ടി ക്യൂനിനെ ആണ്.
ഞാന്‍ ഒരു സീസണില്‍ പോലും ആള്‍ക്കാരെ ഗെയിം ഉപയോഗിച്ച് അല്ല വിലയിരുത്തുന്നത്, മറിച്ച് മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തിട്ടും അതില്‍ എങ്ങനെയാണ് മനുഷ്യത്വം പൂര്‍വം ആളുകള്‍ കളിക്കുക എന്നത് നോക്കി ആണ്. അതാണ് എന്നെ സംബന്ധിച്ച് മികച്ച ഗെയിം. അതുകൊണ്ട് ഒക്കെ ഋതു മന്ത്ര, റോണ്‍സണ്‍, റിനോഷ് ഒക്കെ ആണ് എന്റെ ഇഷ്ടപെട്ട പഴയ കാല മത്സരാര്‍ത്ഥികള്‍. ഈ കൊല്ലം അങ്ങനെ ആരെയും കണ്ടെത്താന്‍ ആയില്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
പിന്നാലെ മുന്‍ ബിഗ് ബോസ് താരം ദിയ സന കമന്റുമായി എത്തിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഓരോ ഗെയിം പ്ലാന്‍ ഉണ്ടാകും.. ഇത് ബിഗ്ഗ് ബോസ്സ് ആണ്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ഈ ഷോക് പോകരുത്. ഇവിടെ ഗെയിം തന്നെ കളിക്കണം. അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ നോക്കി ഗൈമിനുള്ളില്‍ അല്ലാത്തത് ചിന്തിചെല്ല ഈ ഗൈമിനെ വിലയിരുത്തേണ്ടത്. ഗൈമില്‍ ഇവിടെ ജാസ്മിന്‍ ഗബ്രി കോമ്പോ ഭയങ്കര ഇറിറ്റേറ്റിങ് ആണ്.. അല്ലെങ്കില്‍ ജാസ്മിന്‍ ഒരു അടിപൊളി ഗെയിമര്‍ ആണ്. നല്ലൊരു വ്യക്തി അല്ല എന്നായിരുന്നു ദിയയുടെ കമന്റ്.

എനിക്ക് നല്ല വ്യക്തി അല്ല എന്ന് തോന്നുന്ന ആള്‍ക്കാരെ എനിക്ക് ഇഷ്ടം അല്ല , അത്രയേ ഞാന്‍ പറഞ്ഞുള്ളു. എന്നെ സംബന്ധിച്ച് നല്ല വ്യക്തി ആകുന്നത് ആണ് നല്ല ഗെയിമര്‍ എന്നായിരുന്നു ശ്രീലക്ഷ്മിയുടെ മറുപടി. സത്യം പറയാമല്ലോ ഈ ഷോ നല്ല വ്യക്തികള്‍ക്ക് പറ്റിയതല്ല. നല്ല വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കാന്‍ ഈ ഷോക്ക് പോകരുത്. ഇവിടെ ടിആര്‍പി കൂട്ടുന്ന കണ്ടന്റ് ഉള്ള ആളുകളെ മതി.. അതിനി എത്ര മോശമായതായാലും അവര്‍ കാണിക്കും. അവര്‍ നമ്മളെ നന്നാക്കാന്‍ നില്‍കുന്നവരല്ല.. നമ്മള്‍ക്ക്് പൈസ തരും. നമ്മള്‍ പണിയെടുക്കണം എന്നായിരുന്നു ദിയയുടെ മറുപടി.
ഹൊ! എന്നെ വിളിക്കാത്തത് ഭാഗ്യം . ഈ സീസണില്‍ എങ്ങാനും എന്നെ വിളിച്ചാല്‍ ഞാന്‍ സ്വന്തം ക്വിറ്റ് ചെയ്തു വന്നേനെ. വിളിക്കാത്ത ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി എന്ന് ശ്രീലക്ഷ്മിയും മറുപടി നല്‍കുന്നുണ്ട്.


Click it and Unblock the Notifications