അപാര അഭിനയം, ജാസ്മിന് ദിവസം രണ്ട് നേരം കുളിക്കാന്‍ ശിക്ഷ കൊടുക്കണം; പരിഹസിച്ച് സുരേഷ് ചക്രവര്‍ത്തി
കഴിഞ്ഞ ദിവസത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ വലിയ ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു ഗ്യാസ് വിഷയം. ആരാണ് ഗ്യാസ് തുറന്ന് വിട്ടതെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് താരങ്ങള്‍ പറഞ്ഞത്. ഇതോടെ മോഹന്‍ലാല്‍ വീഡിയോ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീഡിയോയില്‍ നിന്നും ജാസ്മിനാണ് ഗ്യാസ് തുറന്നിട്ടതെന്ന് ബോധ്യമായി.
ഇതേ തുടര്‍ന്ന് ജാസ്മിന് മോഹന്‍ലാലില്‍ നിന്നും നല്ല ശകാരം കിട്ടിയിരുന്നു. ശിക്ഷയായി 1000 ലക്ഷ്വറി പോയന്റും കട്ട് ചെയ്തു. ഇപ്പോഴിതാ ജാസമിനെക്കുറിച്ചുള്ള തമിഴ് ബിഗ് ബോസ് താരവും യൂട്യൂബറുമായ സുരേഷ് ചക്രവര്‍ത്തിയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. വീക്കെന്‍ഡ് എപ്പിസോഡില്‍ ഓഡിയന്‍സില്‍ ഒരാളായി സുരേഷുമുണ്ടായിരുന്നു.

എല്ലാ ബിഗ് ബോസിലും നടക്കുന്ന പ്രശ്‌നമാണ് ഗ്യാസ് വിഷയം. ഈ ബിഗ് ബോസിലും നടക്കുകയുണ്ടായി. നേരത്തെ അത് കാണിച്ചിരുന്നതാണ്. ദോശയോ ചപ്പാത്തിയോ എന്തോ ഉണ്ടാക്കിയ ശേഷം ഓഫാക്കാതെ വരികയായിരുന്നു. വളരെ വലിയ അശ്രദ്ധ. മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ യമുന ഒന്നും അറിയില്ലെന്ന് പറഞ്ഞു എന്നാണ് സുരേഷ് പറയുന്നത്.
ജിന്റോ അത് കേട്ടതും ഇത് മറ്റാരുടെയെങ്കിലും തലയിലേക്ക് ഇടാമോ എന്ന് ചിന്തിച്ചു. അവിടെയുള്ളവര്‍ക്ക് അറിയാം ജിന്റോ എന്ത് തരം പ്ലെയര്‍ ആണെന്ന്. അവരെ ശാന്തമായാണ് കൈകാര്യം ചെയ്യേണ്ടത്. നാളെ ഉള്ളില്‍ പോകാനിരിക്കുന്ന ഒരാളോട് ഞാനത് പറഞ്ഞിട്ടുണ്ട്, കുറച്ച് ജാഗ്രത കാണിക്കണമെന്ന്. അവരോട് ശാന്തമായിട്ടായിരിക്കണം സംസാരിക്കേണ്ടത്. കുറച്ച് സമയം കൊടുത്താല്‍ വേറെ എന്തെങ്കിലുമൊക്കെ ആക്കി മാറ്റും. അവര്‍ക്ക് രാഷ്ട്രീയത്തില്‍ വരാനൊക്കെ പറ്റും, ടോപ് ലെവലിലെത്തും എന്നും സുരേഷ് പറയുന്നു.
പക്ഷെ അവരെ സത്യസന്ധന്‍ എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ ഈ സത്യം കുറച്ച് കൈപ്പുള്ളതാണ്. അതിന് ശേഷം ഗബ്രിയോട് ചോദിച്ചു. ജാസ്മിനോട് ചോദിച്ചപ്പോള്‍ അയ്യോ എനിക്ക് ഒന്നും ഓര്‍മ്മയില്ലേ എന്നാണ് പറഞ്ഞത്. അവര്‍ക്ക് ഒന്നും ഓര്‍മ്മയുണ്ടാകില്ല. അവര്‍ക്ക് ഓര്‍മ്മയുള്ളത് ഒരേയൊരു കാര്യമാണ്, അത് ഗബ്രിയാണ് എന്നും അദ്ദേഹം പറയുന്നു.

ഒടുവില്‍ വീഡിയോ ഇട്ടപ്പോള്‍ മുട്ടയുണ്ടാക്കിയത് ജാസ്മിനാണ്. മുട്ട ഒഴിക്കുമ്പോള്‍ സ്പൂണ്‍ കൊണ്ടല്ല, കൈവിരല്‍ കൊണ്ടാണ് വടിച്ചെടുക്കുന്നത്. അവരുടെ ഹൈജീന്‍ സൂപ്പര്‍ ഹൈജീന്‍ തന്നെ. അവള്‍ക്ക് ശിക്ഷ കൊടുക്കുകയാണെങ്കില്‍ ദിവസവും രണ്ട് പ്രാവശ്യം കുളിക്കണം എന്ന് കൊടുക്കണം. ജസ്മിന് കൊടുക്കാന്‍ പറ്റുന്ന വലിയ ശിക്ഷ അതായിരിക്കും. രണ്ട് ദിവസം കൂടുമ്പോഴാണ് കുളിക്കുന്നത്. അവര്‍ക്ക് കൊടുക്കാവുന്ന ബെസ്റ്റ് പണിഷ്‌മെന്റ് ദിവസവും രണ്ട് തവണ കുളിക്കണം എന്നതു തന്നെയാകും എന്നും അദ്ദേഹം പറയുന്നു.
വളരെ ഇര്‍റെസ്‌പോണ്‍സിബിള്‍ ആണവര്‍. പണവും വസ്ത്രങ്ങളും വേണ്ടതൊക്കെ കൊടുത്ത് വീട്ടില്‍ സന്തോഷമായി താമസിപ്പിക്കുന്നതിന്റെ അഹങ്കാരമാണ് ഇവര്‍ക്കെല്ലാം. വേറൊന്നുമല്ല. മുട്ട ചൂടോടെ ഗബ്രിയ്ക്ക് കൊടുക്കണം. അതിനിടെ ഗ്യാസ് പോയാലെന്ത്, ഫ്യൂസ് പോയാലെന്ത്. അടുത്ത തവണ ഫ്യൂസ് കട്ട് ചെയ്യു. അല്ലാതെ 1000 പോയന്റ് കട്ട് ചെയ്താല്‍ മതിയാകില്ലെന്നും സുരേഷ് ചക്രവര്‍ത്തി പറയുന്നു.


Click it and Unblock the Notifications