ലവ് ട്രാക്കും ഇമോഷണല്‍ ഡ്രാമയും മാത്രമല്ല; ജാസ്മിന്‍ നല്‍കിയ ഗെയിം ചേഞ്ചിംഗ് മൊമന്റുകള്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് വൈറലായി മാറുകയാണ്. നാളിതുവരെ ബിഗ് ബോസ് വീട്ടില്‍ ജാസ്മിന്‍ കൊണ്ടു വന്ന കണ്ടന്റുകളെക്കുറിച്ചാണ് ആരാധകന്‍ സംസാരിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ജാസ്മിന്‍ ജാഫര്‍ നല്‍കിയ ഗെയിം ചേഞ്ചിംഗ് മൊമന്റ്‌സ്
1. ആദ്യത്തെ ആഴ്ച്ചയിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്‌ക്കിന്റെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ ജാസ്മിന്‍, സിജോയും റോക്കിയും ഒത്തുകളിച്ചതും സിജോ കളക്ട് ചെയ്ത ബോള്‍ എല്ലാം റോക്കിയുടെ ബൗളില്‍ ആണിട്ടതെന്ന് പറയുന്നു. അവരുടെ ഒത്തുകളി പൊളിച്ചെന്ന് മാത്രമല്ല, തുടര്‍ന്ന് ഉണ്ടായ രണ്ടാം ഘട്ട മത്സരത്തില്‍ അര്‍ജുന്‍ അപ്രതീക്ഷിത ക്യാപ്റ്റന്‍ ആയി. സിജോ റോക്കി ഒത്തുകളി പുറത്ത് വന്നില്ലായിരുന്നെങ്കില്‍ റോക്കി ആയിരുന്നേനെ ആദ്യ ആഴ്ച്ചയിലെ ക്യാപ്റ്റന്‍. റോക്കി ആയിരുന്നു ക്യാപ്റ്റന്‍ എങ്കില്‍ പവര്‍ റൂം മെമ്പേഴ്‌സ് സിജോ ഉള്‍പ്പെടുന്ന മറ്റൊരു ടീം ആകുമായിരുന്നു. അവരുടെ പ്ലാനിങ് തെറ്റിച്ച് ഗെയിം വഴി തിരിച്ചു വിട്ടത് ജാസ്മിന്റെ വെളിപ്പെടുത്തലാണ്.

2. നാലാം ആഴ്ച്ചയിലെ പ്രത്യേക അധികാരങ്ങള്‍ ഉള്ള ക്യാപ്റ്റന്‍ സ്ഥാനത്തിന് വേണ്ടിയുള്ള ടാസ്‌ക്കുകളില്‍ ഗബ്രിയുമായി ചേര്‍ന്ന് പ്ലാനിങ്ങോടെ കളിച്ചു ആ ആഴ്ചയിലെ ക്യാപ്റ്റന്‍ സ്ഥാനം നേടിയെടുത്തു. ഒരു കാര്യം ഓര്‍ക്കണം പെണ്ണുങ്ങള്‍ കൂടുതല്‍ ഉള്ള ടീം ആണേല്‍ ജയിക്കാന്‍ പാടാണ് എന്ന് ജിന്റോ പറഞ്ഞിടത്താണ് ഗബ്രി ഒഴികെ ബാക്കിയെല്ലാം സ്ത്രീകളായ ടീം വിജയിക്കുന്നത്.
3. പ്രത്യേക അധികാരങ്ങള്‍ ഉള്ള ക്യാപ്റ്റന്‍ ആയ ജാസ്മിന്റെ ടീം സ്പ്‌ളിറ്റിങ് രസകരമായിരുന്നു. തമ്മില്‍ അടിക്കാന്‍ സാധ്യത ഉള്ളവരെ, for example ജിന്റോ നോറ, ഒരു ടീമില് ആക്കിയതോടെ ആ ആഴ്ച്ച അവര്‍ തമ്മില്‍ നടക്കേണ്ടിയിരുന്ന ഫൈറ്റ് കണ്ടെന്റ് ഇല്ലാതെ ആയി. ആ സമയത്തെ ലൈവില്‍ നടന്ന ഋഷി അന്‍സിബ കോണ്‍വെര്‍സേഷനില്‍ അവരിത് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
4. റോക്കി, സിബിന്‍, ജിന്റോ, രശ്മിന്‍ എന്നിവരെ അനായാസം എക്‌സ്‌പോസ് ചെയ്യിച്ചത് ജാസ്മിനാണ്. റോക്കിയെ പ്രൊവോക്ക് ചെയ്യാന്‍ അവനെ നോക്കി 1,2,3,4 എന്ന് പറഞ്ഞാല്‍ മതിയെന്ന് കാണിച്ചു തന്നു. ഇത് വീക്കെന്‍ഡില്‍ വീഡിയോ കാണിച്ച നെക്സ്റ്റ് ഡേ റോക്കി പുറത്തായി. സിബിനെ സിമ്പിള്‍ ആയി പ്രൊവോക്ക് ചെയ്തതിലൂടെ അയാള്‍ റോങ്ങ് സിംബല്‍ കാണിക്കുന്നു. അതിന്റെ പേരില്‍ വീക്കെന്‍ഡില്‍ കിട്ടിയ ബിരിയാണിയുടെ കനം കാരണം മൈന്‍ഡ് ഔട്ട് ആയി സിബിന്‍ പുറത്തേക്ക്.
ഗബ്രി പോയതിന് കാരണം നീയാണെന്ന് പറഞ്ഞ് തര്‍ക്കിക്കാന്‍ വന്ന ജിന്റോയോട് ജാന്‍മണി എങ്ങനെയാ പോയത് എന്ന് ചോദിക്കുന്നു. പുറത്തുള്ള എല്ലാവര്‍ക്കും അറിയാം ജാന്‍മണി അവരുടെ സംസാരത്തിന്റെ ഗുണം കൊണ്ടാണ് പോയതെന്ന്. എന്നാല്‍ പ്ലാന്‍ ചെയ്ത് സംസാരിക്കാന്‍ വരാറുള്ള ജിന്റോ അപ്രതീക്ഷിത ചോദ്യം കേട്ടപ്പോള്‍ മുതല്‍ ബ ബ ബ അടിച്ചു വിയര്‍ക്കാന്‍ തുടങ്ങി, ഒടുക്കം അവിടുന്ന് എണീറ്റ് ഓടി. ജിന്റോക്ക് ഒരു നിസാര കാര്യത്തില്‍ പോലും പോയിന്റ് പറഞ്ഞ് തര്‍ക്കിച്ച് നില്‍ക്കാനുള്ള കഴിവില്ലെന്ന് അതോടെ മനസിലായി.
5. കഴിഞ്ഞ ആഴ്ച്ച ടിക്കറ്റ് ടു ഫിനാലെ ബോണസ് പോയിന്റിന് വേണ്ടിയുള്ള മുട്ട ടാസ്‌ക്കില്‍ സിജോ റൂള്‍ തെറ്റിച്ചു കാല്‍ കുത്തിയെങ്കിലും അത് ജഡ്ജ് ആയി നിന്ന ജാസ്മിന്റെ അറിവില്ലായ്മ ആയി ചിത്രീകരിച്ചു. സിജോ സായി എത്ര തര്‍ക്കിച്ചിട്ടും വിട്ടു കൊടുക്കാതെ നിയമം തെറ്റിച്ച് വച്ച മുട്ടകള്‍ അസാധുവാക്കി. ഒരുപക്ഷെ സിജോ,സായി എന്നിവരുടെ മാനിപ്പുലേഷനില്‍ വീഴുന്ന ഒരാളായിരിന്നു ജഡ്ജ് എങ്കില്‍ ഇപ്പോള്‍ നെസ്റ്റ് ടീമിന് പകരം ടണല്‍ ടീം വിന്നര്‍ ആയേനെ. അതായത് ബോണസ് പോയിന്റുകള്‍ ടിക്കറ്റ് ടു ഫിനാലെയില്‍ നിര്‍ണ്ണായകം ആണെന്ന് അറിയുമ്പോള്‍ ആണ് ജാസ്മിന്‍ അവിടെ കാണിച്ച നോണ്‍ കോംപ്രമൈസിങ് മെന്റാലിറ്റി എത്രത്തോളം നെസ്റ്റ് ടീമിന് ഗുണം ചെയ്തു എന്ന് മനസിലാവുന്നത്.
6. ഹോട്ടല്‍ ടാസ്‌ക്കില്‍ ബാക്കിയെല്ലാവരും ഹോട്ടലിലെ ജോലിക്കാരായി ആത്മാര്‍ത്ഥതയോടെ വര്‍ക്ക് ചെയ്തപ്പോള്‍ ഇത് ഒരു ഫണ്‍ ടാസ്‌ക്ക് ആണെന്ന് മനസിലാക്കി ജാസ്മിന്‍ കളിച്ചു. റോബോട്ട് ആയി ഫണ്‍ മൂഡില്‍ കമന്റുകള്‍ പറഞ്ഞ ക്യൂട്ട് റോബോ ആയി ജാസ്മിന്‍ ആ രണ്ട് ദിവസം നിറഞ്ഞാടി. ഗസ്റ്റ് ആയി വന്ന സീസണ്‍ 1 വിന്നര്‍ സാബുമോനും ശ്വേത മേനോനും അവരുടെ സംസാരത്തിനിടയില്‍ ജാസ്മിന്‍ അസാധ്യ പ്ലെയര്‍ ആണെന്ന് വരെ പറഞ്ഞു. ഹോട്ടല്‍ ടാസ്‌ക്ക് നടന്ന രണ്ട് ദിവസങ്ങളിലും പവര്‍ ടീമില് ഉള്ളവരുടെ ഈഗോ എക്‌സ്‌പോസ് ചെയ്യിച്ചു. ആ ടാസ്‌ക്ക് മനസിലാക്കി കളിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാളായിരുന്നു ജാസ്മിന്‍.

8. വൃത്തിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ ഹൗസിനു അകത്തും പുറത്തും ഓഡിറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ജാസ്മിന്‍. കഴിഞ്ഞ ആഴ്ചയിലെ കെപി നമ്പൂതിരിസ് ബെസ്റ്റ് ടീത് അവാര്‍ഡിനായി അഭിഷേക് അടക്കം ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തത് ജാസ്മിനെ ആയിരുന്നു. ഹൗസ് മേറ്റ്സിനിടയില്‍ ഓരോ ദിവസം കഴിയും തോറും ജാസ്മിന്‍ മതിപ്പ് ഉണ്ടാക്കിയെടുക്കുന്നതിന് ഉള്ള ഏറ്റവും നല്ല തെളിവാണിത്.
10. അവസാനമായി, ഈ ആഴ്ച്ച നടന്ന റാങ്കിങ് ടാസ്‌ക്കില്‍ ഒന്നാം സ്ഥാനം അടപടലം കൊണ്ട് പോവാന്‍ നിന്ന നന്ദനയുടെ മുന്നിലേക്ക് സിജോ സായി നന്ദന എന്നിവരുടെ പണപ്പെട്ടി പ്ലാനിങ് എടുത്തിട്ടു. അതോടെ നന്ദന നിശബ്ദയായി. ഹൗസില്‍ നടക്കുന്ന മറ്റ് കണ്ടെന്റുകള്‍ ഓര്‍ത്ത് വച്ച് ടാസ്‌ക്കുകളില്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാനുള്ള കഴിവ് ജാസ്മിനുണ്ട്.
ഇത് ജാസ്മിന്‍ കൊടുത്ത ഏതാനം ഗെയിം ചേഞ്ചിങ് മൊമെന്റ്‌സ് മാത്രമാണ്. നിലവില്‍ അവിടെ നില്‍ക്കുന്ന ബഹു ഭൂരിപക്ഷം മത്സരാര്‍ഥികളും കൊടുത്ത ഗെയിം ചേഞ്ചിംഗ് മൊമെന്റ്‌സ് എഴുതി നോക്കിയാല്‍ അര പേജ് പോലും ഉണ്ടാവില്ല. ജാസ്മിന്‍ തന്നെയാണ് ഈ സീസണിലെ മികച്ച ഗെയിമറും ഗെയിം ചെയ്ഞ്ചറും.


Click it and Unblock the Notifications