'കട്ടു തിന്നുന്ന റോക്കി'; ഇരിപ്പിലും നടപ്പിലും മാസ്, മൈന്‍ഡ് ഗെയിം; ബിഗ് ബോസിലെ ടോപ് 4 ഇവര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 രണ്ട് ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ രണ്ട് പേര്‍ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞു കഴിഞ്ഞു. രതീഷ് ആയിരുന്നു ആദ്യ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത്. രണ്ടാമത്തെ ആഴ്ച നിഷാനയും സുരേഷ് മേനോനുമാണ് പുറത്തായത്. ഇതിനിടെ ഇപ്പോഴിതാ രണ്ട് ആഴ്ചയ്ക്ക് ശേഷമുള്ള ടോപ് ഫോര്‍ ആരൊക്കെയാണെന്നുള്ള കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മനു കെഎസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മലയാളം ആറില്‍ രണ്ടാം ആഴ്ച കഴിയുമ്പോള്‍ ടോപ് 4 എന്ന് തോന്നിയവര്‍ എന്നു പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് പങ്കുവെക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

1 - അപ്‌സര : പോയിന്റുകള്‍ പറഞ്ഞു നല്ല വ്യക്തമായ സംസാരം. ക്യാപ്റ്റന്‍സി ടാസ്‌കിലും പിന്നീട് ക്യാപ്റ്റന്‍ ആയും മികച്ച പ്രകടനം. മിക്ക വീട്ടുകാരും ആയി സൗഹൃദവും പാലിക്കുന്നു. രണ്ടാഴ്ച കണ്ടതില്‍ ഒച്ച വച്ച് ബഹളം ഉണ്ടാക്കാതെ പറയുന്ന കാര്യങ്ങള്‍ കൃത്യമായും എല്ലാവരിലേക്കും എത്തിച്ച അപ്‌സര ആണ് എന്റെ നമ്പര്‍ 1.
നെഗറ്റീവ് : കൂടെ ഉള്ളവര്‍ വിഷമിച്ചല്ലോ അല്ലെങ്കില്‍ തനിക്കെതിരായി എന്തെങ്കിലും പറഞ്ഞാലോ വിഷമിച്ചു കരയുന്ന സ്വഭാവം. ഋഷി ഇത് പറഞ്ഞു അപ്‌സരയെ താഴ്ത്തി പറയുക കൂടി ചെയ്തു. ഷോ മുന്നോട്ട് പോകുംതോറും അപ്‌സര കുറച്ചുകൂടി സ്‌ട്രോങ്ങ് ആവുമെന്ന് പ്രതീക്ഷിക്കുന്നു.
2 - ജിന്റോ : ആദ്യ ആഴ്ചയിലെ 'മണ്ടനില്‍' നിന്ന് രണ്ടാം ആഴ്ചയിലെ ഹീറോ ആയി ഉള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍. പവര്‍ ടീം ടാസ്‌കുകളില്‍ മികച്ച പ്രകടനം നടത്തി പുതിയ പവര്‍ ടീമില്‍ കയറി. അത് കൂടാതെ എന്റെര്‍റ്റൈനെര്‍ എന്ന നിലയിലും വളരെ മുന്നില്‍ ആണ് ജിന്റോ.
ജിന്റോയുടെ ഏറ്റവും വലിയ ഗുണം മിസ്റ്റേക്കില്‍ നിന്ന് പാഠം പഠിക്കുന്നതാണ്. 'ഞാന്‍ തെറ്റ് ചെയ്യുമ്പോള്‍ വിളിച്ചു ചീത്ത പറയൂ. ഞാന്‍ അതില്‍ നിന്ന് മാറ്റം വരുത്താം' എന്ന് ബിഗ് ബോസ്സിനോട് പറയുകയും ചെയ്തു. ഈ അപ്പ്രോച്ച് കളിയില്‍ വളരെ ഗുണം ചെയ്യും.
നെഗറ്റീവ് : സ്വന്തം ആയുള്ള പ്രശ്‌നം അല്ലാതെ മറ്റുള്ളവരുടെ പ്രശ്‌നത്തില്‍ ഇടപെടാതെ ഡിപ്ലോമാറ്റിക് ആയി പോകുന്ന പോലെ തോന്നി. കുറച്ചുകൂടി ഇറങ്ങി കളിച്ചാല്‍ നന്നായിരിക്കും.

3 - റോക്കി : നടപ്പിലും ഇരിപ്പിലും മാസ്സ് ആണ് റോക്കി or 'റോക്കി ഭായ്'. വാക്കുകളില്‍ വെള്ളം ചേര്‍ക്കാതെ ആരുടേയും മുഖത്തു നോക്കി ഉള്ള കാര്യം പറയുന്നതും ഒരു never back down ആറ്റിട്യൂഡും എല്ലാം റോക്കിയെ ഒന്നാം സ്ഥാനത്തു നിര്‍ത്തേണ്ടതായിരുന്നു. പക്ഷെ കുറെ വലിയ നെഗറ്റീവ്‌സ് റോക്കിയെ പുറകോട്ട് വലിക്കുന്നു.
നെഗറ്റീവ്‌സ് : വളരെ എളുപ്പം പ്രൊവോക്ക് ആവുന്നു. അത് ബിഗ് ബോസ് എന്ന ഗെയിമില്‍ ഒരിക്കലും നല്ലതല്ല. അതുവരെ ചെയ്ത എല്ലാ നല്ല കാര്യങ്ങളും റോക്കിയുടെ അനാവശ്യ ദേഷ്യപെടലില്‍ മുങ്ങി പോകുന്നു. അതുപോലെ ടാസ്‌കിലെ വിധിയോ, ജയില്‍ നോമിനേഷനോ ഒക്കെ തന്റെ താല്പര്യത്തിനെതിരെ പോകുമ്പോള്‍ അസ്വസ്ഥനാവുന്ന റോക്കിയെ കാണാം.
'റോക്കി കട്ട് തിന്നുന്നവന്‍' ആണെന്ന് പറഞ്ഞാല്‍ പുള്ളിക്ക് കളി കൈവിട്ട പോകും. ഇത് പലരും എതിരെ യൂസ് ചെയ്താല്‍ റോക്കിയെ പൂട്ടാന്‍ ചാന്‍സ് ഉണ്ട്.
4 - അന്‍സിബ : പിന്നണിയില്‍ നിന്ന് ബുദ്ധി ഉപയോഗിച്ച കളിക്കുന്ന ആളാണ് അന്‍സിബ. തന്റെ സ്‌പേസ് ആവുമ്പോള്‍ എന്ത് പറയണം എന്ന് കൃത്യമായി അറിയുന്നവള്‍. രതീഷ് സുരേഷിനെ പറ്റി പറഞ്ഞത് എല്ലാവരോടും പറഞ്ഞു കളി തിരിച്ചു വിട്ടു. ഇന്നലെ വീക്കെന്‍ഡ് എപ്പിസോഡില്‍ കൂടി 'സഭ്യത പാലിക്കണം' എന്ന സിമ്പിള്‍ വാക്കില്‍കൂടി വലിയൊരു ഇമ്പാക്ട് നേടാന്‍ കഴിഞ്ഞു.
നെഗറ്റീവ് : ഇറങ്ങി കളിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ നെഗറ്റീവ്. പല മൂലകളില്‍ പല ആള്‍ക്കാരോട് മൈന്‍ഡ് ഗെയിം കളിക്കുന്നതിനു ഒപ്പം ഒരു പ്രശ്‌നം നടക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്ന അന്‌സിബയെ കാണാന്‍ കഴിഞ്ഞാല്‍ ഒന്നാം സ്ഥാനത്തേക്ക് വരാന്‍ അന്‌സിബക്ക് കഴിയും.


Click it and Unblock the Notifications