ബിഗ് ബോസിലേക്ക് ലാലേട്ടന്റെ മകളും! ഇവര്‍ ബിഗ് ബോസ് വീട്ടിലേക്ക് കയറി? ഞെട്ടിച്ച് പുതിയ നാല് പേര്‍
അങ്ങനെ അതാ വീണ്ടുമൊരു ബിഗ് ബോസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരിക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. കഴിഞ്ഞ ഒരു മാസക്കാലമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ എത്രത്തോളം ശരിയുണ്ടെന്ന് നാളെ അറിയാന്‍ സാധിക്കും.
അതേസമയം ബിഗ് ബോസ് വീട്ടില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. ആരൊക്കെയാണ് ബിഗ് ബോസ് വീട്ടിലേക്ക് കയറിയതെന്ന കാര്യത്തില്‍ ചില സൂചനകളും റിപ്പോര്‍ട്ടുകളുമൊക്കെ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ യൂട്യൂബര്‍ രേവതി പങ്കുവച്ച പുതിയ വീഡിയോയും റിപ്പോര്‍ട്ടുകളും ചര്‍ച്ചയായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

സംഭവബഹുലമായൊരു ബിഗ് ബോസ് നാളുകളാണ് വരാനിരിക്കുന്നത് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പോയ സീസണ്‍ പ്രതീക്ഷിച്ചത് പോലെ തീയായി മാറിയില്ലെങ്കിലും ഇത്തവണ സംഗതികള്‍ മാറി മറിയുമെന്ന പ്രതീക്ഷ ഇതുവരെ പുറത്ത് വന്ന പ്രെഡിക്ഷന്‍ ലിസ്റ്റുകളും പ്രൊമോകളുമെല്ലാം സൂചിപ്പിക്കുന്നുണ്ട്. ബിഗ് ബോസ് വീടിന്റെ മൂഡയും യാത്രയുടെ ആവശവുമൊക്കെ തീരുമാനിക്കുന്നത്. മത്സരാര്‍ത്ഥികളാണ്. അതിനാല്‍ ആരൊക്കെയാകും ഇത്തവണ വരിക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
രേവതി തന്റെ ചാനലായ ബിഗ് ബോസ് മല്ലു ടോക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ ചിലരുടെ പേരുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. മുമ്പ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ വന്നവരില്‍ ചിലര്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നിട്ടുള്ളതായാണ് രേവതി പറയുന്നത്. രേവതി പുറത്ത് വിട്ടിരിക്കുന്നവരുടെ ലിസ്റ്റില്‍ പുതിയ പേരുകളുമുണ്ട്. ഇവരൊക്കെ ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായിട്ടാണ് രേവതി പറയുന്നത്.
നേരത്തെ പ്രഡിക്ഷന്‍ ലിസ്റ്റുകളില്‍ ഉണ്ടായിരന്നവരില്‍ ഋഷി, യമുനാ റാണി, അപ്‌സര ആല്‍ബി, ജാസ്മിന്‍ ജാഫര്‍, ശ്രീരേഖ, സിജോ ടോക്‌സ്, ജാന്‍ മണി, ശരണ്യ ആനന്ദ്, ഗബ്രി ജോസ്, നിഷാന, റെസ്ന്‍ ഭായ്, ജിന്റോ, റോക്കി അസി എന്നിവരാണ് രേവതി ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരാന്‍ സാധ്യതയുള്ളവരായി പറയുന്നവരില്‍ ചിലര്‍. അതേസമയം ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ചിലരുടെ പേരുകളും രേവതി മുന്നോട്ട് വെക്കുന്നുണ്ട്.

സീരിയല്‍ താരംശ്രീതു കൃഷ്ണ, സിനിമാ താരം അന്‍സിബ, അര്‍ജ്ജുന്‍ ശ്യാം, സുരേഷ് മേനോന്‍ എന്നിവരും ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തുമെന്നാണ് സൂചനയെന്നാണ് രേവതി പറയുന്നത്. ഇതുവരെ പ്രെഡിക്ഷന്‍ ലിസ്റ്റുകളിലൊന്നും ഇടം നേടാതിരുന്ന പേരാണ് അന്‍സിബയുടേത്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തി കയ്യടി നേടിയ താരമാണ് അന്‍സിബ. അമ്മറിയാതെ എന്ന പരമ്പരയിലൂടെ കയ്യടി നേടിയ നടിയാണ് ശ്രീതു കൃഷ്ണ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ ഷൂട്ട് കഴിഞ്ഞിട്ടുണ്ട്. അധികം വൈകാതെ തന്നെ ബിഗ് ബോസ് വീടിന്റെ ചിത്രങ്ങളും പുതിയ പ്രൊമോകളും പുറത്ത് വരുമെന്നാണ് കരുതുന്നത്. പുറത്ത് വന്ന ലിസ്റ്റുകളില്‍ ആരെല്ലാം ബിഗ് ബോസ് വീട്ടിലുണ്ടാകും എന്നറിയണമെങ്കില്‍ പക്ഷെ നാളെ രാത്രി എഴ് മണിവരെ കാത്തിരുന്നേ പറ്റൂ.


Click it and Unblock the Notifications