ജാസ്മിന് ഗബ്രി കമ്പനി വിനയാകും! രതീഷ് വെറുപ്പിക്കരുത്; സിജോ മുന്‍ താരങ്ങളെ അനുകരിക്കുന്നു!
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. ഷോ തുടങ്ങി ഒരാഴ്ച പോലും ആയില്ലെങ്കിലും ഇതിനോടകം തന്നെ നാടകീയമായ പല സംഭവങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. മത്സരാര്‍ത്ഥികളില്‍ പലരും ആക്ടീവാവുകയും ചെയ്തു. ഇപ്പോഴിതാ ഇതുവരെയുള്ള മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള കുറിപ്പ് ചര്‍ച്ചയാവുകയാണ്.
ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ലീന രഞ്ജിത്ത് പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഇത്രയും ദിവസം കൊണ്ട് എനിക്ക് തോന്നിയത് എന്നു പറഞ്ഞു കൊണ്ട് ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാര്‍ത്ഥിയേയും കുറിച്ചുള്ള തന്റെ വിലയിരുത്തല്‍ പങ്കുവെക്കുകയാണ് കുറിപ്പില്‍ ചെയ്യുന്നത്. വിലയിരുത്തലുകള്‍ ഇങ്ങനെയാണ്.

അര്‍ജുന്‍ - ക്വാളിറ്റി ഉള്ള പേഴ്‌സണാലിറ്റി ആണ് ബട്ട് ഗെയിമിലേക്ക് ഇറങ്ങി വരാനുണ്ട്
ഗബ്രി - ഭയങ്കര സംഭവം ആണെന്നാണ് ഭാവം. ഇങ്ങനെ പെണ്ണുങ്ങളോട് വഴക്കൊക്കെ ഉണ്ടാക്കി ഷോ കാണിക്കണം എന്നാണ് ഇപ്പോളത്തെ പ്ലാന്‍. ആഫ്റ്റര്‍ പവര്‍ റൂം എങ്ങനെയാവും കണ്ടന്റ് ഉണ്ടാക്കുക എന്ന് കണ്ടറിയണം.
ജാസ്മിന്‍ - നല്ല പൊട്ടന്‍ഷ്യല്‍ ഉണ്ട്. ന്യൂട്രല്‍ ആയി നില്‍ക്കാനും വഴക്ക് ഉണ്ടാക്കാനും അറിയാം , നല്ലോണം സംസാരിക്കാനും അറിയാം. ഗബ്രി കമ്പനി ചിലപ്പോ ക്രിഞ്ച് അടിപ്പിക്കാന്‍ ചാന്‍സ് ഉണ്ട്.
ശ്രീരേഖ- ലോകം മുഴുവന്‍ തലയില്‍ ആണെന്നുള്ള ഭാവം മാറ്റിയാല്‍ നന്നാവും. ഇപ്പോള്‍ കാണിക്കുന്ന പേര്‍സണല്‍ ഗ്രേഡ്ജും, ഓവര്‍ ആറ്റിട്യൂഡും ആളുകള്‍ക്ക് ഇഷ്ടമാവാന്‍ ചാന്‍സ് കുറവാണ്
യമുന - ചിലപ്പോള്‍ ഓവര്‍ പ്രൊവോക്ക് ആകുന്നേന് പകരം പക്വത കാണിച്ചാല്‍ കുറച്ചൂടെ ആളുകള്‍ക്ക് കണക്ട് ആയി തോന്നും.
രതീഷ് - ബുദ്ധി ഉണ്ട് , ബിഗ് ബോസിലെ കണ്ടെന്റ് ക്രിയേഷന്‍ എങ്ങനെ എന്ന് അറിയാം അത് കൊണ്ടാണ് പ്രമോയില്‍ പുള്ളി വരുന്നത്. പ്രാക്ടിക്കലി വെറുപ്പിക്കാതെ അത് യൂസ് ചെയ്താല്‍ ബെസ്റ്റ് ആയിരിക്കും.
റോക്കി - ഇന്റലിജെന്റ് ആണ് ചിലപ്പോള്‍ ഓവര്‍ തിങ്കിങ് ഉണ്ട്. ഇമേജ് കോണ്‍ഷ്യസ് അല്ല . സ്‌പോട്ടില്‍ റിയാക്ട് ചെയ്യാന്‍ അറിയാം, ഇത് ആളുകളില്‍ ഇഷ്ടം തോന്നിക്കാം
ജാന്‍മണി - ഒരു പാവം ആണ്. എന്റെര്‍റ്റൈന്‍ ചെയാനും നാദിറയെ ആളുകള്‍ക്ക് ഇഷ്ടം ആയത് പോലെ ആകാനും ചാന്‍സ് ഉണ്ട്
ശ്രീതു - ആവശ്യത്തിന് അഗ്രസീവ് ആണ് ബട്ട് ഗെയിമിലേക്ക് എത്തിയിട്ടില്ല
ശരണ്യ - എല്ലാം അനലൈസ് ചയ്ത് വരുന്നതേ ഉള്ളൂ. പൊട്ടന്‍ഷന്യല്‍ ഉണ്ടെന്ന് തോന്നുന്നു ബട്ട് ഗെയിമിലേക്ക് വന്നിട്ടില്ല.
അപ്‌സര - കുറച്ച് നന്മ കാണിച്ച് ന്യൂട്രല്‍ ആവാം എന്ന് തുടക്കത്തില്‍ ഒരു ഇന്റെന്‍ഷന്‍ ഉണ്ടായിരുന്നു ബട്ട് ഇപ്പോ ഇമോഷണലി ട്രിഗ്ഗര്‍ ആയി തുടങ്ങി
ജിന്റോ - പറയേണ്ടത് എന്താണെന്ന് കൃത്യമായി മനസ്സിലാക്കി സംസാരിച്ചാല്‍ നന്നാവും. പാവം ആണെന്ന് തോന്നുന്നു. ഗെയിമിനെ പറ്റി വലിയ ധാരണ ഇല്ലാത്ത പോലെ
അന്‍സിബ - കുറച്ച് ഇന്‍ഡിപെന്‍ഡന്റ് ആണ് + ഇമേജ് കോണ്‍ഷ്യസ് ആണ്. പലപ്പോളും റിയാക്ട് ചെയ്യാന്‍ ടൈം എടുക്കുന്നു. ഒരു ഐഡന്റിറ്റി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഋഷി- ഓപ്പണ്‍ ആവാത്ത പോലെ തോന്നുന്നു കുറച്ച് ഗ്യാങ്ങില്‍ പോലെ. ഇന്‍ഡിപെന്‍ഡന്റ് ആയി കളിച്ചാല്‍ നല്ല സപ്പോര്‍ട്ട് ഫാമിലി പ്രേക്ഷകരില്‍ നിന്ന് ഉണ്ടാവാന്‍ ചാന്‍സ് ഉണ്ട്.
നോറ - ഇമോഷണല്‍ കാര്യങ്ങള്‍ ഒന്ന് കണ്‍ട്രോള്‍ ചെയ്താല്‍ കുറച്ചൂടെ പെര്‍ഫോമന്‍സ് ഇമ്പ്രൂവ് ആവും. മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും അത് പുള്ളിക്കാരിയെ ഹെര്‍ട്ട് ചയ്യുന്നുണ്ട്. may ബി മുന്നോട്ടേക്ക് പോകുമ്പോള്‍ ഇമോഷണലി സ്‌ട്രോങ് ആകാന്‍ ഉള്ള പോസിബിലിറ്റി ഉണ്ട്.

സുരേഷ് - ഗെയിമനേ പറ്റി വലിയ ധാരണ ഇല്ലാത്ത പോലെ, ഇപ്പോഴത്തെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ വലിയ എക്‌സ്‌പെക്ടേഷന്‍സ് എനിക് ഇല്ലാ
നിഷാന - തുടക്കത്തെ ആറ്റിട്യൂഡും ഇപ്പോളത്തെ പെര്‍ഫോര്‍മന്‍സും തമ്മില് ഒരു ബന്ധവും ഇല്ല. അവസരങ്ങള്‍ വേണ്ടപോലെ യൂസ് ചെയ്യുന്നില്ല. പുള്ളിക്കാരി ഒരു ഡൌട്ട് സ്റ്റേജില്‍ ആണ് എന്ത് ചയ്യണം പറയണം എന്ന് ഐഡിയ ഇല്ലാത്ത പോലെ.
റെസ്മിന്‍- കേറി വരാന്‍ ചാന്‍സ് ഉണ്ട്. രതീഷിനോട് മാത്രം ഓവര്‍ അയാല്‍ ആളുകള്‍ക്ക് കുറച്ച് കഴിയുമ്പോ വെറുപ്പാകും. എല്ലാം കാര്യങ്ങളിലും ഒരു പ്രസന്‍സ് കൊണ്ടുവന്നാല്‍ നന്നാവും.
സിജോ- പഴയ മത്സരാര്‍ത്ഥികളുടെ സ്‌റ്റൈല്‍ കാണിക്കുന്ന പോലെ അല്ലാതെ നിന്നാല്‍ നല്ല ഫാന്‍ ബേസ് ഉണ്ടാവും. ഓവര്‍ കോണ്‍ഫിഡന്‍സ് നെഗറ്റീവ് ആകാം. നല്ല പൊട്ടന്‍ഷ്യല്‍ ഉണ്ട്. റിയാക്ട് ചെയാനും ഇന്റലിജെന്റ് ആയി സിറ്റുവേഷന്‍ യൂസ് ചയ്യാനും അറിയാം. പിന്നെ നല്ലോണം കാര്യങ്ങള്‍ സംസാരിച്ച് ക്ലിയര്‍ ചെയാനും കഴിവുണ്ട്.


Click it and Unblock the Notifications