ജാസ്മിന്റെ പേജില്‍ ഒരു പോസ്റ്റ് പോലുമില്ല! ജാസ്മിന്‍ പിആര്‍ ഏജന്‍സിയുടെ വാസ്തവം എന്ത്?

ഈ സീസണിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍.അതേസമയം അകത്തും പുറത്തും ജാസ്മിനോളം വിവാദം സൃഷ്ടിച്ച മറ്റൊരാളുമില്ല. ജാസ്മിന്റെ വ്യക്തിജീവിതത്തെ പോലും ബാധിക്കുന്നതായിരുന്നു ജാസ്മിന്റെ ബിഗ് ബോസ് വീട്ടിലെ യാത്ര. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ജാസ്മിന് സാധിച്ചിരുന്നു.

എന്നാല്‍ ജാസ്മിന്‍ ആരാധകര്‍ എന്നത് പിആര്‍ സൃഷ്ടിയാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ഇപ്പോഴിതാ ജാസ്മിന്റെ പിആറിനെക്കുറിച്ചുള്ളൊരു കുറിപ്പ് വൈറലാവുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെക്കപ്പെടുന്ന കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ജാസ്മിന്‍ ജാഫര്‍: ഒരു പിആര്‍ കഥ. ബിഗ്‌ബോസ് ഒരു വലിയ പ്ലാറ്റ് ഫോമിലെ റിയാലിറ്റി ഷോ ആണ്.അതില്‍ പോകുന്നവര്‍ക്ക് ടൈറ്റില്‍ മാത്രം ആയിരിക്കില്ല ലക്ഷ്യം.ഷോ കൊണ്ട് കിട്ടുന്ന ഫെയിം കൂടിയാവും.അപ്പോള്‍ കാഷ് കൊടുത്ത് സെറ്റ് ചെയ്യുന്ന പിആര്‍ സ്വാഭാവികമായും ഉണ്ടാവാം.അതൊരു തെറ്റുമല്ല.മുന്‍സീസണില്‍ നമ്മള്‍ കണ്ടതാണ്. ആളുകളിലേക്ക് കൂടുതല്‍ പരിചിതമാകാന്‍ സഹായിക്കുന്ന ഒരു തേര്‍ഡ് മീഡിയം കൂടിയാണത്.
ഒരു പിആര്‍ ഏജന്‍സി ചെയ്യുന്നത് അവര്‍ക്ക് അവിടെ തുടരാനുള്ള ബാഹ്യ സപ്പോര്‍ട്ടും ഇമ്മ്യൂണിറ്റിയുമാണ്.അത് എത് വിധേനയും സാധ്യമാക്കും.ചിലപ്പോള്‍ പ്രേക്ഷകരെ മാനുപ്പുലെറ്റ് ചെയ്ത് കൊണ്ടും ആവാം.

സാധാരണ യൂട്യൂബിലും ഇന്‍സ്റ്റയിലും വരുന്ന പോളുകള്‍ ശ്രദ്ധിച്ചാല്‍ മതി,ബോട്ടുകളെ ഇട്ട് പോളില്‍ ഒന്നാം സ്ഥാനം നിരന്തരമായി നേടുമ്പോള്‍ അത് കാണുന്നവര്‍ക്ക് കൂടി ഒരു ആ വ്യക്തിയിലേക്ക് ആകര്‍ഷണം തോന്നും. റൈറ്റപ്പുകള്‍ക്കും മാസ് വിഡിയോകള്‍ക്കും കൃത്യമായ സ്ഥാനം ഇതിലുണ്ട്.പൊലിപ്പിച് കാണിക്കുന്ന വിഡിയോകള്‍ അങ്ങനെ ജനിക്കുന്നതാണ്.
ഈ സീസണ്‍ തുടക്കം മുതല്‍ പറഞ്ഞ് കേള്‍ക്കുന്നതാണ് ജാസ്മിന് വേണ്ടി പിആര്‍ ഏജന്‍സിയുണ്ട് എന്ന രീതിയിലുള്ള വാര്‍ത്തകള്‍.അതില്‍ എത്രത്തോളം വാസ്തവം ഉണ്ട് നമുക് ഒന്ന് പരിശോധിക്കാം!

വണ്‍ മില്യന് മുകളില്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ജാസ്മിന്റെ യൂടൂബ് ചാനലും അതുപോലെ ഇന്‍സ്റ്റ ചാനലും നിങ്ങള്‍ക്ക് പരിചിതമായിരിക്കാം. പക്ഷേ ഇന്നേവരെ അതില്‍ ജാസ്മിന്റെ ബിഗ്‌ബോസ് ഡയ്‌ലി അപ്‌ഡേറ്റുകള്‍ വന്നതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.സാധാരണ ഒരു പിആര്‍ ആദ്യം ചെയ്യുന്നത് മത്സരാര്‍ത്ഥിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് അവര്‍ക്കാവശ്യമായ രീതിയില്‍ പിന്തുണ നേടുക എന്നതാണ്.സീസണ്‍ അവസാനിക്കാറായിട്ടും ജാസ്മിന്റെ സോഷ്യല്‍ മീഡിയ അക്കാണ്ടുകളിലും ഒരു വോട്ടഭ്യര്‍ത്ഥനയും ഉണ്ടായിട്ടില്ല.

ഇന്നേവരെ അവളുടെ പേരില്‍ ഒരു പ്രൊഫഷണല്‍ ഏജന്‍സിയും വീഡിയോ അപ്ലോഡ് ചെയ്തിട്ടില്ല.ഇന്‍സ്റ്റയില്‍ ഒരു ഡെയിലി അപ്പ്‌ഡേറ്റ് സ്റ്റോറി പോലും കാണാന്‍ സാധിക്കില്ല. കനത്ത ഡീഗ്രേഡിങ് കമന്റുകളോ പോസ്റ്റുകളോ പേജുകളോ നീക്കം ചെയ്ത് കണ്ടിട്ടില്ല. അതിനെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.
അപ്പോള്‍ നിങ്ങളൊക്കെ കൊട്ടിഘോഷിക്കുന്ന പിആര്‍ എന്താണ്? ഞങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ അവള്‍ക്ക് വേണ്ടി എഴുതുകയും വിഡിയോ ഇടുകയും കമന്റുകളില്‍ വാദിക്കുകയും ചെയ്യുന്നവരേയാണോ?

ഞങ്ങള്‍ക്ക് അതിന് കൃത്യമായ റീസണ്‍ ഉണ്ട്.ആദ്യ ദിവസം മുതല്‍ ജാസ്മിനെ ചിലര്‍ ഡീഗ്രേഡിങ് ആരംഭിച്ചു സൈബര്‍ ബുള്ളിയിങ്ങ് നടത്തി അധിഷേപിച്ചപ്പോള്‍ ഞങ്ങള്‍ അവളുടെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചു.
പുറത്ത് അവളുടെ കൂടെ ഉണ്ടായിരുന്നവര്‍ പരസ്യമായി ടോക്‌സിക് ജന്‍മങ്ങള്‍ക്ക് കൊത്തിവലിക്കാന്‍ പ്രൈവറ്റ് ചാറ്റ് പോലും ഇട്ട് കൊടുത്തപ്പോള്‍ ഞങ്ങള്‍ അവളുടെ കൂടെ എന്ന് ഉറപ്പിച്ചു.

Bigg Boss

ഇതിനൊക്കെ അപ്പുറം ഞങ്ങള്‍ അവള്‍ക്ക് വേണ്ടി എഴുതുന്നത് അവള്‍ ബിഗ് ബോസില്‍ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്നത് കൊണ്ടാണ്. ഞങ്ങള്‍ അവള്‍ക്ക് വേണ്ടി വിഡിയോ ഉണ്ടാക്കുന്നത് അവള്‍ ന്യായത്തിന്റെ ഭാഗത്ത് നിന്ന് സംസാരിക്കുന്നത് കൊണ്ടാണ്.
ഞങള്‍ അവള്‍ക്ക് വേണ്ടി വാദികുന്നത് അവള്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ശരി എന്ന് ഞങ്ങള്‍ക്ക് ബോധ്യ മുള്ളത് കൊണ്ടാണ്.ഇന്നും അടിമത്തിന്റെ അടയാളമായ പ്രജയാകാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് എന്നും ഒരു രായാവ് ആവശ്യമാണ്.

ആ വാര്‍പ്പ് മാതൃകയെ സീസണിന്റെ ആദ്യ ദിനം തകര്‍ത്ത മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍.സത്യം ആരോടും വിളിച്ച് പറയാനും തലയുര്‍ത്തി നില്‍ക്കാനും ലോകത്ത് സകലരും ഒറ്റപ്പെടുത്തിയാലും എണീറ്റ് നിവര്‍ന്ന് നിന്ന് പോരാടാന്‍ അവള്‍ എന്നും ശ്രമിച്ചിട്ടുണ്ട്.ആ നിശ്ചയ ദാര്‍ഢ്യത്തിനാണ് ഞങ്ങളുടെ ഐക്യപ്പെടല്‍.അതിനെ നിങ്ങള്‍ പിആര്‍ എന്ന് വിളിച്ചാല്‍ ഞങ്ങള്‍ക് സന്തോഷമേയുള്ളൂ..
അഭിമാനമേയുള്ളു. ഇനിയും ജാസ്മിനുമാര്‍ ഉണ്ടാവണം. എത്രെയൊക്കെ ഡീഗ്രഡ് ചെയ്താലും സൈബര്‍ ബുള്ളി ചെയ്താലും വിജയം വരെ പോരാടും എന്ന ഉറപ്പിന്റെ പേര് കൂടിയാണ് ജാസ്മിന്‍ ജാഫര്‍.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X