ജിന്റോയെ തുറന്നു വിടണം! കണ്ടന്റുണ്ടാക്കിയ ഏകയാള്‍; ഷോ ഇന്ററസ്റ്റിംഗ് ആക്കാന്‍ ഇനി ഒരു വഴി മാത്രം!
അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. റേറ്റിംഗ് മുന്നില്‍ കുതിക്കുകയാണ് ബിഗ് ബോസ്. അതേസമയം മത്സരാര്‍ത്ഥികളില്‍ പലരുടേയും ഗെയിമില്‍ സാരമായ മാറ്റം ഇതിനോടകം ഉണ്ടായിട്ടുണ്ട്. കരുത്തരുടെ പുറത്താകലുകളും ഷോയെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ സീസണിനെ കൂടുതല്‍ രസകരമാക്കി മാറ്റാന്‍ ഇനി ചെയ്യേണ്ടത് എന്താണെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ.
ഇനി ഷോ കൂടുതല്‍ രസകരമാക്കണമെങ്കില്‍ ജിന്റോയെ അഴിച്ചു വിടണം എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജിന്റോയ്ക്ക് ആത്മവിശ്വാസം നല്‍കേണ്ടതിനെക്കുറിച്ച് ആരാധകന്‍ പറഞ്ഞത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഈ സീസണില്‍ ബിഗ്ബോസിനെ ഇനി എങ്ങനെ ഇന്ററസ്റ്റിംഗ് ആക്കാം ( മൈ പിഒവി). ഇന്നലെ രാവിലെ മുതലേ ലൈവ് കാണാന്‍ തുടങ്ങിയതാ. നോമിനേഷന്‍ സമയത്തും ഡിബേറ്റ് സമയത്തും മാത്രം 18 കെ to 23 കെ വ്യൂവേഴ്‌സ്. ബാക്കി എല്ലാ സമയത്തും 12 കെ, 13കെ, 11കെ എന്നിങ്ങനെ മാത്രം. സിബിന്‍ ഉള്ള സമയത്ത് 40കെയുടെ മുകളില്‍ വരെ പോയ സമയമുണ്ട്.
ബിഗ് ബോസ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇപ്പോള്‍ അവിടെ കണ്ടന്റ് കുറച്ചെങ്കിലും കൊണ്ട് വരുന്നത് ജിന്റോയാണ്. പക്ഷെ ജിന്റൊക്ക് ഈയിടെ ഒരു ആത്മവിശ്വാസ കുറവുണ്ട്, അത് കൊണ്ട് തന്നെ പ്രതികരിക്കേണ്ട പലസ്ഥലത്തും ജിന്റോ മൗനം പാലിക്കുന്നത് കാണാം. ഇത് കാരണം അവിടെ ഒരു കണ്ടന്റിനുള്ള ചാന്‍സ് നഷ്ടപ്പെടുകയും ഇത് കാരണം പ്രേക്ഷകര്‍ക്ക് ഒരു മടുപ്പും അനുഭവപ്പെടുന്നുണ്ട്.
ഇതിനു ഒരു പരിധി വരെ ബിഗ് ബോസ് തന്നെയാണ് കാരണം. ബിബിയുടെ മുമ്പത്തെ രീതി കണ്ടാലറിയാം നല്ലോണം കളിക്കുന്ന മത്സരാര്‍ത്ഥികളെ മറ്റുള്ളവരുടെ മുമ്പില്‍ താഴ്ത്തികെട്ടുക എന്നിട്ട് അവരെ പൊക്കി കൊണ്ട് വന്ന് ഫൈനല്‍ 5 വരെ എത്തിക്കുക എന്ന്, പക്ഷെ ഇന്ന് ജിന്റോയില്ലാതെ ബാക്കിയുള്ളവര്‍ കണ്ടന്റ് ഉണ്ടാക്കാത്തിടത്തോളം ആ തന്ത്രം പരാജയം ആവും. അതിനാല്‍ ഇനി ബിഗ ്‌ബോസ് ജിന്റോയെ തുറന്നു വിടുകയാണ് വേണ്ടത്. സ്‌പെയ്‌നിലെ കാള പോര് പോലെ അങ്ങ് തുറന്ന് വിടുക, മത്സരാര്‍ത്ഥികള്‍ തളക്കാന്‍ വരട്ടെ.
അതിന് വേണ്ടത് ബിബിയുടെ സപ്പോര്‍ട്ട് ആണ്. മറ്റുള്ളവരുടെ മുമ്പില്‍ ബിഗ് ബോസ് ജിന്റോയെ മാനിക്കുണ്ടെന്ന് അവര്‍ക്കും തോന്നണം. വീക്കെന്‍ഡ് എപ്പിസോഡിലും ലാലേട്ടന്‍ വരുമ്പോള്‍ ജിന്റോയെ ഒന്ന് പൊക്കി വെക്കണം അത് കാണുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുകയും അത് കാണുമ്പോള്‍ കൂടെയുള്ളവര്‍ക്ക് ജിന്റോ നല്ലോണം കളിക്കുന്നുണ്ട് എന്ന് മനസ്സിലാവുകയും അവിടെ ഒരു മത്സരമുണ്ടാവുകയും ചെയ്യും.

അല്ലാതെ ടാസ്‌കില്‍ ഫിസിക്കല്‍ അസോള്‍ട്ട് ഉണ്ടായാല്‍ ഞാന്‍ ഡിസ്‌ക്വാളിഫൈ ചെയ്യും എന്ന് റസ്മിന്‍ പറഞ്ഞതിനോടൊന്നും തീരെ യോജിക്കുന്നില്ല. കഴിഞ്ഞ ആഴ്ചയില്‍ ജിന്റോയല്ല മുടി വലിച്ചതെന്ന് ബിഗ് ബോസ് വീക്കെന്‍ഡ് എപ്പിസോഡില്‍ അന്നൗന്‍സ് ചെയ്തിരുന്നെങ്കില്‍ ഈ ആഴ്ച ഇത്ര മടുപ്പ് വരില്ലായിരുന്നു. ഇതിപ്പോള്‍ ഇനിയൊന്നും പ്രതീക്ഷിക്കമാനില്ലാത്തത് പോലെ. ഇവര്‍ എന്തൊക്കെ അനീതി കാണിച്ചാലും വീക്കെന്‍ഡ് എപ്പിസോഡ് വരുമ്പോഴുള്ള ത്രില്ല് ഇനിയുണ്ടാവില്ല. ഉറപ്പാണ് ബിഗ് ബോസ് ജിന്റോയെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് ജിന്റൊക്ക് തോന്നിയാല്‍ പിന്നെ അവന്റെ ആത്മവിശ്വാസം കൂടുകയും കളി മാറുകയും ചെയ്യും.
അല്ലെങ്കിലിത് പട്ടിയെയും കളിപ്പിച്ചു, പേനും നോക്കി, വാഴ തോട്ടത്തിലിരുന്ന് സല്ലപിക്കുന്ന ഒരു നനഞ്ഞ പടക്കം പോലെയുള്ള ഒരു സീസണ്‍ ആവും. വേറെ ആര് തെറ്റ് ചെയ്താലും എത്തമിടല്‍ അല്ലെങ്കില്‍ പാട്ട് പാടല്‍ പക്ഷെ ജിന്റോക്കുള്ള ശിക്ഷ മൂന്ന് ദിവസം പാത്രം കഴുകല്‍ അല്ലെങ്കില്‍ മൊത്തം ക്ലീന്‍ ചെയ്യല്‍ ഇങ്ങനെയുള്ള വേര്‍തിരിവുകള്‍ ബിഗ് ബോസ് തന്നെ നിര്‍ത്തിച്ചാല്‍ ജിന്റൊക്കും കാണുന്നവര്‍ക്കും അതൊരു ആശ്വാസമാവും. ഐപിഎല്‍ മത്സരങ്ങളും ഇനി അവസാന ഘട്ടത്തിലേക്ക് പോവുകയാണ്, മാത്രമല്ല നല്ല ത്രില്ലിംഗ് ഗെയിംസും ആണ് ഇപ്രാവശ്യം.


Click it and Unblock the Notifications