ഇവരാണ് ആദ്യ ആഴ്ചയിലെ ടോപ് ഫൈവ്! അനുകരണവും കണ്ടന്റും ക്രിഞ്ചും; കണ്ടന്റിന് പഞ്ഞമില്ല ഇത്തവണ

ബിഗ് ബോസ് മലയാളം സീസണ്‍ ആദ്യ ആഴ്ച പിന്നിടുകയാണ്. നാളത്തെ എപ്പിസോഡില്‍ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എ്ത്തും. ആദ്യ ആഴ്ച ആരാകും ബിഗ് ബോസ് വീടിനോട് വിട പറയുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പുറത്താകുന്നത് ആരെന്നത് പോലെ തന്നെ ആദ്യ ആഴ്ച ശ്രദ്ധ നേടിയത് ആരെന്നതും ചര്‍ച്ചാ വിഷയമാണ്.

ഇപ്പോഴിതാ ആദ്യത്തെ ആഴ്ച ആരാണ് ശ്രദ്ധ നേടിയതെന്നതിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റൂമി ലവ്ല്‍ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആദ്യത്തെ ആഴ്ച ശ്രദ്ധ നേടിയ അഞ്ച് പേരെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ ബിഗ് ബോസില്‍ ഏറ്റവും മികച്ചത് എന്ന് തോന്നിയ 5 മത്സരാര്‍ത്ഥികള്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Bigg Boss

സിജോ - കാര്യങ്ങളെ വിലയിരുത്താനും പെട്ടന്ന് മറ്റുള്ളവരുടെ പ്ലാന്‍ തിരിച്ചറിയാനുള്ള കഴിവുണ്ട്. ഒരു ടീം ഉണ്ടാക്കാന്‍ നോക്കുന്നുണ്ട്. മറ്റൊരു റോബിന്‍ ആകാനുള്ള ശ്രമങ്ങളും കാണാം. ഒരു എന്റര്‍ടെയ്‌നര്‍ അല്ല.

ജാസ്മിന്‍ - ലവ് ട്രാക്കിലേക്ക് വീണു ക്രിഞ്ച് ആയില്ലെങ്കില്‍ ഈ സീസണില്‍ നല്ല ഇംപാക്ട് ഉണ്ടാക്കാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി. ഏതെങ്കിലും ടീമില്‍ കേറി ഒതുങ്ങാതെ ഇന്‍ഡിവിജ്യുവല്‍ ആയി കളിക്കാനുള്ള ബുദ്ധി കൂടെ കാണിച്ചാല്‍ നല്ലത്. ഗബ്രി ആയുള്ള കൂട്ട്‌കെട്ടു അവരുടെ ഗെയിം മോശം ആക്കുന്നുണ്ട്.

രതീഷ് - കണ്ടന്റ് ഉണ്ടാക്കാന്‍ അറിയാം പക്ഷെ അത് പ്ലാന്‍ ചെയ്തു വര്‍ക്കൗട്ട് ആക്കി നല്ല രീതിയില്‍ അവസാനിപ്പിക്കാന്‍ അറിയില്ല. ആദ്യ ആഴ്ച പുള്ളിയെ ചുറ്റിപറ്റിയാണ് കൂടുതല്‍ കണ്ടന്റും നടന്നിട്ടുള്ളത്. പണ്ട് ക്ലിക്ക് ആയ എല്ലാ മത്സാര്‍ത്ഥികളുടേയും മിക്‌സ് രതീഷ് അത് പരമ ബോറാണ്.

റോക്കി - കൃത്യമായൊരു പ്ലാന്‍ കയ്യിലുണ്ട് അത് വര്‍ക്കൗട്ട് ആക്കാനുള്ള കഴിവുമുണ്ട്. പക്ഷെ മറ്റുള്ളവരെ റീഡ് ചെയ്തു കൗണ്ടര്‍ പണി കൊടുക്കാനുള്ള സ്‌കില്‍ കുറവാണെന്നു തോന്നുന്നു. എങ്കിലും ഭാവിയില്‍ നല്ലൊരു മത്സരാര്‍ഥിയാകാനുള്ള പൊട്ടന്‍ഷ്യല്‍ കാണുന്നുണ്ട്.

ശ്രീരേഖ - എന്തൊക്കെയോ ചെയ്യണം എന്നുണ്ട് ഗെയിം ചേഞ്ചര്‍ ആകാനുള്ള കഴിവുമുണ്ട്. പക്ഷെ മൊത്തത്തില്‍ ആള്‍ കണ്‍ഫ്യൂസ്ഡ് ആണ്. അത് മാറ്റി നിര്‍ത്തിയാല്‍ ഒരുപാട് ദൂരം പോകാന്‍ സാധിക്കും.

ജിന്റോ, ജാന്‍ മണി ഒന്നും നല്ല പ്ലെയേഴ്‌സ് എന്ന് തോന്നിയില്ലെങ്കിലും ഫണ്ണി ആയ കണ്ടന്റ് തരാന്‍ കഴിവുള്ളവരാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ടൈം പാസിന് വേണ്ടി കാണുന്നു എന്നല്ലാതെ ഇപ്രാവശ്യം ആരുടേയും ഫാന്‍ ആകാനോ, വോട്ട് ചെയ്യാനോ തോന്നുന്നില്ല. എങ്കിലും റോക്കി, ജാസ്മിന്‍, ജിന്റോ എന്നിവരോട് ഒരു മമതയുണ്ട് അടുത്ത ആഴ്ച ആകുമ്പോ ഇത് ചിലപ്പോ മാറിയേക്കാമെന്നും കുറിപ്പില്‍ പറയുന്നു.

Bigg Boss

മൊത്തത്തില്‍ ഔട്ട്‌സ്റ്റാന്റിംഗ് പെര്‍ഫോമര്‍ എന്ന് തോന്നിച്ച ആരുമില്ല ഇപ്രാവശ്യം. എങ്കിലും കഴിഞ്ഞ സീസണിനേക്കാള്‍ കോമ്പറ്റേറ്റീവ് സ്പിരിറ്റ് ഉള്ള കണ്ടസ്റ്റന്റ്‌സ് കൂടുതലാണ്. എല്ലാര്‍ക്കും ഏതെങ്കിലും രീതിയില്‍ കണ്ടന്റ് ഉണ്ടാക്കാന്‍ അറിയാം. അര്‍ജുന്‍, ശ്രീതു, അന്‍സിബ പോലെയുള്ള മത്സരാര്‍ത്ഥികള്‍ എപ്പോ വേണേലും ട്രാക്കില്‍ കയറാം എന്നും തോന്നിക്കുന്നുണ്ടെ്ന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

കളി വണ്‍ സൈഡ് ആകാതെ നോക്കി, മൈന്‍ഡ് ഗെയിം കളിച്ചു, ക്വാളിറ്റി എന്റര്‍ടെയ്ന്‍മെന്റ് തന്നു, ക്രിഞ്ച് റൊമാന്‍സില്‍ ഫോക്കസ് ആയില്ലെങ്കില്‍ നല്ലൊരു സീസണ്‍ ആകുമിതെന്നും കുറിപ്പ് അഭിപ്രായപ്പെടുന്നുണ്ട്. ഡിഎഫ്‌കെ, റിയാസ്, ഷിയാസിനെ പോലെയൊക്കെ ഇംപാക്ട് ഉണ്ടാക്കുന്ന മെയില്‍ വൈല്‍ഡ് കാര്‍ഡുകള്‍ കൂടെ വന്നാല്‍ കളി ഒന്നൂടെ കൊഴുക്കും. സാബു, രജിത്, അഖില്‍, പൊളി ഫിറോസ് പോലെ പഴയ മത്സരാര്‍ത്ഥികളെ പകുതിക്ക് ശേഷം ടാസ്‌കിന്റെ ഭാഗമായി കൊണ്ട് വന്നാല്‍ ഷോ ഒന്നൂടെ കിടു ആകുമെന്നും കുറിപ്പില്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X