പേഴ്‌സണല്‍ ഇഷ്യു ലോകത്തിന് മുന്നില്‍ ചര്‍ച്ചയാക്കി; വേറെ എന്ത് കണ്ടന്റാണ് ജാസ്മിന്‍ നല്‍കിയത്?

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍ ജാഫര്‍. ഗബ്രിയുമായുള്ള സൗഹൃദത്തിന്റേയും വൃത്തിയില്ലായ്മയുടേയും സഹതാരങ്ങളോടുള്ള പെരുമാറ്റത്തിന്റേയും പേരില്‍ പലപ്പോഴും ജാസ്മിന്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. എന്നാല്‍ ധാരാളം ആരാധകരെ നേരിടാനും ജാസ്മിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ജാസ്മിന്‍ എന്ത് കണ്ടന്റ് ആണ് ബിഗ് ബോസില്‍ നല്‍കിയതെന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss

ജാസ്മിനാണ് ഇപ്രാവശ്യത്തെ കണ്ടന്റ് ക്യൂന്‍ എന്ന് പറഞ്ഞ് വരുന്നവരോടുള്ള ചോദ്യം എന്ത് കണ്ടന്റ് ആണ് ഗെയിമിന്റെ ഭാഗമായി ജാസ്മിന്‍ ജാഫര്‍ കൊടുത്തത്? പുറത്തു കല്യാണം ഫിക്‌സ് ആക്കിയ ശേഷംബിഗ് ബോസില്‍ വന്ന് സഹ മത്സരാര്‍ത്ഥിയുമായി ക്ലാരിറ്റി ഇല്ലാത്ത റിലേഷന്‍ഷിപ്പിലാവുന്നു, എന്നിട്ട് അവള്‍ തന്നെ പുറത്തുള്ള ചെക്കന്റെ പേര് ഷോയില്‍ വിളിച്ചു പറയുന്നു, നാണം കേട്ട ചെക്കന്‍ ഇവള്‍ക് എതിരെ തിരിയുന്നു. ഉപ്പ ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് പറഞ്ഞ് അവളെ വിളിക്കുന്നു, പുറത്തെ കാര്യങ്ങള്‍ പറയുന്നു, ഇതല്ലേ ഉണ്ടായത്.

ബിഗ് ബോസ് പോലെ 24 മണിക്കൂറും 100 ലധികം ക്യാമറകള്‍ വഴി ലോകം മുഴുവന്‍ കാണുന്ന ഷോയില്‍ വന്നിട്ട് ലവ് ഡ്രാമ കളിച്ചു ജനങളെ പറ്റിക്കാന്‍ നോക്കി, അത് പാളിയപ്പോള്‍ പുറത്തെ കാര്യങ്ങള്‍ അവള്‍ തന്നെ വിളിച്ചു പറഞ്ഞു. ഇതൊക്കെ 24 മണിക്കൂറും കണ്ടു ഇരിക്കുന്ന ആളുകള്‍ ഈ വിഷയം ചര്‍ച്ച ചെയ്തു, ചുരുക്കി പറഞ്ഞാല്‍ അവളും അവളുടെ കാമുകനും, കെട്ടാന്‍ ഇരുന്ന ചെക്കനും അച്ഛനും തമ്മിലുള്ള പ്രശ്‌നം നാട്ടില്‍ പാട്ടായി.

അദ്യം തന്നെ പറ്റിപോയ തെറ്റു പറഞ്ഞു ഗെയിം ചേഞ്ച് ചെയ്തിരുന്നേല്‍, അല്ലേല്‍ ഗബ്രി ആയിട്ടുള്ള റിലേഷന്‍ഷിപ്പില്‍ ഫാമിലിക്കും കെട്ടാന്‍ ഇരുന്ന ചെക്കനും ക്ലാരിറ്റി കൊടുത്തിരുന്നേല്‍ ഇത് ഒന്നും പുറത്ത് ചര്‍ച്ച പോലും ആവില്ലായിരുന്നു. വെറും ഒരു റിലേഷന്‍ഷിപ്പ് ഇഷ്യു ലോകത്തിന്റെ മുന്നില്‍ മൊത്തം ചര്‍ച്ചയാക്കിയത് അവളും, അവള്‍ക്ക് വേണ്ടപെട്ടവരുമാണ്. ഈ ഒരു പേഴ്‌സണല്‍ ഇഷ്യു അല്ലാതെ അവള്‍ക്ക് അവിടെ പറയാന്‍ ഒരു കണ്‍ടെന്റോ അല്ലെക്കില്‍ ഒരു ഗെയിം ചേഞ്ചിംഗ് മൊമെന്റോ ഇല്ല.

Bigg Boss

ഗബ്രി ഉള്ളത് കൊണ്ട് അവന്റെ വാല്‍ പിടിച്ചു നടന്നു കുറച്ചു സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കി എന്നത് ഒഴിച്ചാല്‍, സ്വന്തമായി ഒന്നും ചെയ്തിട്ടില്ല. എവിക്ട് ആയി പോയ ഗബ്രി, ശ്രീലേഖ, റസ്മിന്‍ ഇവരൊക്കെ ഒറ്റയ്ക്കു എന്തേലുമൊക്കെ ചെയ്തിരിന്നു, അവരെ വച്ചു നോക്കുമ്പോള്‍ അവര്‍ക് മുന്‍പ് എവിക്ട് ആയിട്ട് പോവേണ്ട ഒരു മത്സരാര്‍ത്ഥി മാത്രമാണ് ജാസ്മിന്‍. പുറത്ത് പിആര്‍ ടീം ഉള്ളത് കൊണ്ടും അകത്തു ഹാഫിസ് ഇക്കയുടെ പെങ്ങളുട്ടി സ്‌നേഹമുള്ളതും കൊണ്ട് മാത്രം വെളുപ്പിച്ച് വെളുപ്പിച്ച് അവിടെ നിന്ന് പോകുന്നു.

ഗബ്രി പോയ ശേഷം ഫാമിലി നേരിട്ട് വന്നിട്ടാണ് ജബ്രി കോമ്പോയില്‍ നിന്ന് അവളെ മോചിപ്പിച്ചത്, എന്നിട്ടോ അതിന് ശേഷം കണ്ടന്റ് കിട്ടാതെ ആയപ്പോള്‍ സായിയുടെ വാക്ക് കേട്ടു വീണ്ടും ഗബ്രി ഓര്‍മകള്‍ പോടി തട്ടി എടുക്കാന്‍ നോക്കി, നിര്‍ഭാഗ്യവശാല്‍ സഹ മല്‍സരാര്‍ത്ഥികള്‍ തുടക്കത്തില്‍ തന്നെ അ ഗെയിം പൊളിച്ച് കൈയില്‍ കൊടുത്തു. ഒറ്റയ്ക്കു കളിക്കാന്‍ പേടിയുള്ളവരാണ് ലവ് കോമ്പോ ഉണ്ടാക്കി ഒന്നും ചെയ്യാതെ പ്രേക്ഷകരെ പറ്റിച്ച് ബിഗ് ബോസില്‍ നില്കുന്നത്. സ്വന്തം പേഴ്‌സണല്‍ ലൈഫ് വച്ചു ഗെയിം കളിക്കേണ്ട ഇടമല്ല ബിഗ് ബോസ് എന്ന് ഇനി എങ്കിലും ജാസ്മിന്‍ മനസിലാക്കിയാല്‍ അവള്‍ക്ക് നല്ലത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X