കമ്മിറ്റഡ് ആയൊരാള്‍ക്ക് ഉമ്മ കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? വിവാദങ്ങളോട് തുറന്നടിച്ച് ഗബ്രി

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു ഗബ്രിയും ജാസ്മിനും തമ്മിലുള്ള സൗഹൃദം. ജാസ്മിന്റെ ഉറപ്പിച്ചു വച്ചിരുന്ന വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറുക വരെ ചെയ്യുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുകയുണ്ടായി. ഇതിനിടെയാണ് ഈയ്യടുത്ത് ഗബ്രി ബിഗ് ബോസില്‍ നിന്നും പുറത്താകുന്നത്. ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം ഉറപ്പിച്ചിരിക്കുന്ന ഒരാളെ കെട്ടിപ്പിടിക്കുന്നതിലോ ചുംബിക്കുന്നതിലോ യാതൊരു തെറ്റുമില്ലെന്നാണ് ഗബ്രി പറയുന്നത്.

Bigg Boss

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ലേ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ സുഹൃത്തുക്കളേ കിസ് ചെയ്തിട്ടില്ലേ? ഞാന്‍ ചെയ്തിട്ടുണ്ട്. എനിക്ക് അതൊരു തെറ്റായി തോന്നിയിട്ടില്ല എന്നാണ് ഗബ്രി നല്‍കുന്ന മറുപടി. ജനവിധി മാനിക്കുന്നുവെന്ന് പറയുന്നയാള്‍ ജനങ്ങള്‍ തങ്ങളുടെ ബന്ധത്തെ എങ്ങനെയാണ് കാണുന്നത് എന്നത് മാനിക്കുന്നില്ലേ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. ഇതിനും ഗബ്രിയുടെ പക്കല്‍ മറുപടിയുണ്ട്.

ജനവിധി അവിടെ ആര്‍ക്കും അറിയില്ല. ആകെ അറിയാന്‍ സാധിക്കുന്നത് വീക്കെന്‍ഡില്‍ പുറത്താക്കപ്പെടുമ്പോള്‍ മാത്രമാണ്. ആ ജനവിധി ഏറ്റവും കൂടുതല്‍ അറിയാന്‍ സാധിക്കാതെ പോയ ഒരാളാണ് താന്‍. നോമിനേഷനില്‍ ഏറ്റവും കുറവ് വന്നിട്ടുള്ള ആളാണ് താന്‍. അങ്ങനെയുള്ളപ്പോള്‍ തനിക്ക് എങ്ങനെയാണ് ജനവിധി മനസിലാക്കാന്‍ സാധിക്കുക എന്നാണ് ഗബ്രി ചോദിക്കുന്നത്.

കൂടെയുള്ളവര്‍ക്ക് അവരവരുടേതായ കാഴ്ചപ്പാടുകളുണ്ടാകും. പക്ഷെ അവര്‍ പുറത്തെ ജനങ്ങളുടെ പ്രതിനിധികളല്ല. അവര്‍ പറയുന്നത് പോലെ താന്‍ ചെയ്യേണ്ടതുമില്ല. അടിസ്ഥാനമായി ഇതൊരു ഗെയിം ഷോയാണ്. അവിടെയുള്ളവര്‍ അവരവരുടെ പ്രതിനിധികളാണ് ജനങ്ങളുടെ പ്രതിനിധികളല്ല. ഗെയിം ജയിച്ച് വരിക എന്നത് മാത്രമല്ല, പേഴ്‌സണല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നതാണ് ഈ ഗെയിം എന്ന് ലാലേട്ടന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഗബ്രി പറയുന്നു.

ഒരാളും പെര്‍ഫെക്ടായിട്ടല്ല ആ വീട്ടിലേക്ക് പോകുന്നത്. സ്വയം മനസിലാക്കാനും തെറ്റുകള്‍ മാറ്റാനുമാണെന്നും ഗബ്രി പറയുന്നു. ജനങ്ങള്‍ പറയുന്നത് പോലെ കളിക്കാനല്ല ഒരാളും ആ വീട്ടിലേക്ക് പോകുന്നത്. അങ്ങനെയല്ലെങ്കില്‍ പ്രൈസിയുടെ ആവശ്യമില്ല, ജനങ്ങള്‍ പറയുന്നത് പോലെ കളിക്കാന്‍ പറഞ്ഞാല്‍ മതി. ആര്‍ക്കും എങ്ങനെയും ഗെയിം കളിക്കാനുള്ള സ്വാതന്ത്ര്യം ആ വീട്ടിലുണ്ടെന്നും താരം പറയുന്നു.

Bigg Boss

ജനവിധിയിലും എന്താണ് ജനങ്ങള്‍ ചിന്തിക്കുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കില്ല. വോട്ടിംഗ് മാത്രമേ അറിയുകയുള്ളൂ. പിന്നെ ചെയ്യാനുള്ളത് സ്വന്തം ഗെയിം കളിക്കുക എന്നത് മാത്രമാണ്. ആ വീട്ടില്‍ വന്നിരിക്കുന്നവരുടെയെല്ലാം അഭിപ്രായങ്ങള്‍ ടാര്‍ജറ്റഡ് ആയിരിക്കാം. ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഗബ്രി പറയുന്നു. നിയമത്തെ വഞ്ചിക്കുന്ന കാര്യമല്ലെന്നും ഗബ്രി പറയുന്നു.

നിരവധി പേരാണ് കമന്റില്‍ ഗബ്രിയ്‌ക്കെതിരെ രംഗത്തെത്തുന്നത്. ബിഗ്ഗ് ബോസ്സില്‍ ഉള്ളപ്പോളും ഇതുപോലെതന്നെ ഒരു തെറ്റും സമ്മതിച്ചു തരില്ല, എന്തിനെയും ഇവന്‍ വളചൊടിച്ചു കൈയ്യില്‍ തരും, ഇവന്റെ ഈ നാക്ക് ഇല്ലായിരുന്നെങ്കില്‍ എന്നെ അടികൊണ്ട് ചത്തേനെ, അവനോട് ചോദിക്കുന്നതിന് ഉത്തരം പറയില്ല, ഇവന്‍ മുല്ലപ്പൂവിന്റെ വാല്‍ ആയി നിന്നതിനേക്കാള്‍ കൂടുതല്‍ എനിക്ക് ഇവന്റെ സംസാര ശൈലി ആണ് ഇഷ്ടം ആകാത്തത് ,ഈഗോ ഞാന്‍ എന്ന ഭാവം ,അഹങ്കാരം , ഗബ്രി ചോദ്യം മനസിലായിട്ടും മനസിലാകാത്തപോലെ സംസാരിക്കുന്നു. വിഷയം വളച്ചൊടികിക്കുന്നു ജനങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ എല്ലാം കണ്ടത് തന്നെ, ആ പെണ്‍കുട്ടി യുടെ ജീവിതം പോയി. എന്നിട്ടും അവനു ഒന്നും തെറ്റല്ല എന്നിങ്ങനെയാണ് കമന്റുകള്‍.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X