ഭാര്യ പോലീസായിരുന്നു, പിരിഞ്ഞത് 10 വര്‍ഷത്തിന് ശേഷം; കുട്ടിക്കാലം ദാരിദ്ര്യത്തില്‍; കളിയാക്കലുകള്‍ നേരിട്ടു
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ആദ്യ നാളുകളില്‍ ശ്രദ്ധ നേടാന്‍ സാധിച്ച മത്സരാര്‍ത്ഥിയാണ് ജിന്റോ. തന്റെ നിഷ്‌കളങ്കതയാണ് ജിന്റോയെ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്. വലിയ ശരീരവും കൊച്ചു മനസും എന്നാണ് ജിന്റോയെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. സത്യസന്ധമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ് ജിന്റോ എന്ന് ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ ജിന്റോ പറഞ്ഞ തന്റെ ജീവിത കഥ ശ്രദ്ധ നേടുകയാണ്. ദാരിദ്ര നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെ ജിന്റോ സംസാരിക്കുന്നുണ്ട്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജിന്റോ മനസ് തുറന്നത്.

നാലാം ക്ലാസില്‍ കരാട്ടെ പഠിക്കാന്‍ തുടങ്ങിയിരുന്നു. വീട്ടില്‍ ദാരിദ്രമായിരുന്നു. അപ്പച്ചനും അമ്മച്ചിയ്ക്കും കൂലിപ്പണിയായിരുന്നു. ആ സാഹചര്യത്തില്‍ കരാട്ടെ പഠിക്കാന്‍ പോവുക എന്നത് വലിയ കാര്യമാണ്. ഒമ്പതില്‍ പഠിക്കുമ്പോഴാണ് ബ്ലാക്ക് ബെല്‍റ്റ് എടുക്കുന്നത്. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലാക്ക് ബെല്‍റ്റ് കാരണമായിരുന്നു. കരാട്ടെ പഠിക്കാന്‍ ഫീസ് കൊടുക്കാന്‍ സാധിച്ചിരുന്നില്ല. പകരമായി താന്‍ ഓഡിറ്റോറിയും അടിച്ചുവാരുകയും തുടയ്ക്കുകയും ചെയ്യുമായിരുന്നുവെന്നാണ് ജിന്റോ പറയുന്നത്.
തീരെ മെലിഞ്ഞതായിരുന്നു. അതിനെ പലരും കളിയാക്കി. അങ്ങനെയാണ് ജിമ്മില്‍ പോകാന്‍ തുടങ്ങുന്നത്. അവിടെ വച്ചും കളിയാക്കല്‍ നേരിട്ടിരുന്നുവെന്നും ജിന്റോ പറയുന്നു. പിന്നീട് ഫിറ്റ്‌നസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് കാലടിയില്‍ ജിം തുടങ്ങുന്നത്. അവിടെ നിന്നും വച്ചടി വച്ചടി കയറ്റമായിരുന്നുവെന്നും താന്‍ ട്രെയിന്‍ ചെയ്യിച്ച പലര്‍ക്കും സമ്മാനങ്ങള്‍ കിട്ടാന്‍ തുടങ്ങിയെന്നും ജിന്റോ പറയുന്നു. ഇന്ന് തനിക്ക് കേരളം മുഴുവന്‍ എട്ട് ജിമ്മുകളുണ്ടെന്നും ഉടനെ യുഎസ്എയിലും ബാംഗ്ലൂരിലും ജിം ആരംഭിക്കുമെന്നും താരം പറയുന്നു.
വിവാഹ മോചിതനാണ്. വേറൊരു കല്യാണം നോക്കുന്നുണ്ട്. ആലോചനകള്‍ വരുന്നുണ്ട്. നിലവില്‍ ഇപ്പോള്‍ കല്യാണം വേണ്ടെന്നാണ് കരുതുന്നത്. വരുന്ന പെണ്‍കുട്ടികളൊക്കെ, ഫിലിം ചെയ്യാന്‍ സമ്മതിക്കാത്ത ആളുകളാണ്. സ്വാതന്ത്ര്യം കുറവാണ്. വിവാഹ മോചനം തനിക്ക് ലഭിച്ച സ്വാതന്ത്ര്യമാണെന്നും ജിന്റോ പറയുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് എത്താന്‍ പറ്റുന്നതിന്റെ പരാമവധി എത്തുകയാണ് ലക്ഷ്യമെന്നും താരം പറയുന്നുണ്ട്.

ഞങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളില്ല. ചെറിയൊരു മിസ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ആയിരുന്നു. പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്നും ജിന്റോ പറയുന്നു. ഇപ്പോഴും സുഹൃത്തുക്കളാണ്. ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന് ബോധ്യപ്പെട്ടാല്‍ അപ്പോള്‍ തന്നെ പിരിയുന്നതാണ് നല്ലത്. ചുമ്മാ അടിയുണ്ടാക്കിയിട്ട് കാര്യമില്ലെന്നും ജിന്റോ പറയുന്നു. ഒരാളല്ലെങ്കില്‍ വേറൊരാള്‍. അപ്പനും അമ്മയും ഒഴികെ ആരെ വേണമെങ്കിലും മാറ്റാമെന്നും ജിന്റോ പറയുന്നു.
മുന്‍ ഭാര്യ പോലീസിലായിരുന്നുവെന്നും പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയുന്നതെന്നും ജിന്റോ പറയുന്നുണ്ട്. തന്റെ കഷ്ടക്കാലത്തെല്ലാം മുന്‍ ഭാര്യ പിന്തുണയോടെ കൂടെയുണ്ടായിരുന്നുവെന്നും ജിന്റോ പറയുന്നു. പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ നല്ല സുഹൃത്തിനെയായിരിക്കണം തിരഞ്ഞെടുക്കേണ്ടതെന്നും ജിന്റോ പറയുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് പരസ്പര വിശ്വാസമാണെന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications











