ജാസ്മിന് ആണിന്റെ കരുത്ത്, പുറത്ത് പോയില്ലേല്‍ ജയിച്ചേനെ; റോബിനെക്കുറിച്ചും ജിന്റോ പറഞ്ഞത്
അറിയുന്ന താരങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ മാത്രമല്ല, പുതിയ താരങ്ങളെ സൃഷ്ടിക്കാനും ബിഗ് ബോസ് ഷോയ്ക്ക് സാധിക്കാറുണ്ട്. ഓരോ സീസണിലും പുതിയ താരങ്ങളെ പരിചയപ്പെടുത്താന്‍ ബിഗ് ബോസിലൂടെ സാധിക്കാറുണ്ട്. അങ്ങനെ ഇത്തവണത്തെ സീസണിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് ജിന്റോ. ഫിസിക്കല്‍ ട്രെയിനറായ ജിന്റോ ആദ്യത്തെ ആഴ്ച തന്നെ ജനപ്രീയനായി മാറിയിരിക്കുകയാണ്.
ബിഗ് ബോസ് വീട്ടില്‍ തന്റെ നിഷ്‌കളങ്കതയും മറയില്ലാത്ത പെരുമാറ്റവുമാണ് ജിന്റോയെ താരമാക്കുന്നത്. വഴക്കുകളില്‍ ചെന്നു പെട്ടിട്ടുണ്ടെങ്കിലും ഇതിനോടകം തന്നെ ബിഗ് ബോസ് വീട്ടിലെ പച്ചയായ മനുഷ്യന്‍ എന്ന പേര് നേടിയെടുക്കാന്‍ ജിന്റോയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ട്രോളുകളിലുമെല്ലാം ജിന്റോയുടെ കോമഡികള്‍ വൈറലായി മാറുകയാണ്.

ഇതിനിടെ ഇപ്പോഴിതാ ജിന്റോയുടെ മുമ്പത്തെ ഒരു അഭിമുഖം ചര്‍ച്ചയാവുകയാണ്. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് മഴവില്‍ കേരളത്തിന് നല്‍കിയ ജിന്റോയുടെ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാവുന്നത്. അഭിമുഖത്തില്‍ ബിഗ് ബോസ് ഷോയെക്കുറിച്ചും മുന്‍ താരങ്ങളെക്കുറിച്ചുമൊക്കെ ജിന്റോ സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.
ബിഗ് ബോസ് വലിയൊരു പ്ലാറ്റ്‌ഫോമാണ്. സിനിമാ ലോകത്ത് സക്‌സസ് ആവുക, രജിസ്റ്റര്‍ ചെയ്യപ്പെടുക എന്നത് വലിയ പാടാണ്. എന്നതു പോലെയാണ് ബിഗ് ബോസ്. ബിഗ് ബോസില്‍ കയറിയിട്ടുണ്ടെങ്കില്‍, രജിസ്റ്റര്‍ ആകാന്‍ സാധിച്ചാല്‍, വേറെ ലെവലിലാകും പുറത്തിറങ്ങുക. അത് എല്ലാവര്‍ക്കും സാധിക്കില്ല. അങ്ങനൊരു അവസരം കിട്ടിയാല്‍ ഉറപ്പായും പോയിരിക്കുമെന്നാണ് ജിന്റോ പറഞ്ഞത്.
മുന്നൂറോളം സ്‌റ്റേജുകളില്‍ കയറിയിട്ടുണ്ട്. കൂടുതലും മെഡല്‍ ഇല്ലാതെയാണ് ഇറങ്ങി വന്നിട്ടുള്ളത്. പക്ഷെ അവിടെ അടുത്ത തവണ നോക്കാം എന്നുണ്ട്. എന്നാല്‍ ബിഗ് ബോസില്‍ അങ്ങനെയല്ല, ഒരൊറ്റ ചാന്‍സ് മാത്രമാണുള്ളത്. അതില്‍ പരീക്ഷിക്കാന്‍ പറ്റില്ല. ഞാന്‍ ബിഗ് ബോസില്‍ കയറിയാല്‍ കപ്പ് അടിച്ചിട്ടേ വരൂവെന്നാണ് ജിന്റോ പറഞ്ഞത്. പിന്നാലെ മുന്‍ സീസണുകളിലെ താരങ്ങളെക്കുറിച്ചും ജിന്റോ സംസാരിക്കുന്നുണ്ട്.
ജാസ്മിന്‍ നന്നായി പെര്‍ഫോം ചെയ്തിരുന്നു. പൊളിയാണ്. എനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ്. ആരേയും എതിര്‍ത്തു നില്‍ക്കാന്‍ കഴിവുണ്ട്. എനിക്ക് അറിയുന്ന ആളാണ് സുഹൃത്താണ്. പുറത്തായില്ലെങ്കില്‍ വിന്‍ ചെയ്‌തേനെ. ആരേയും എതിര്‍ത്ത് നില്‍ക്കാനുള്ള കഴിവുണ്ട്. അത് എല്ലാവര്‍ക്കും കിട്ടുന്ന ഒന്നല്ല. ആണിന്റെ കരുത്താണ്. അവള്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളാണ് അവളെ ബോള്‍ഡ് ആക്കിയതെന്നും ജിന്റോ പറയുന്നു.

അഖില്‍ മാരാര്‍ക്ക് എതിരാൡകളില്ല എന്ന് എല്ലാവരും പറയുന്നുണ്ട്. പക്ഷെ അഖില്‍ മാരാര്‍ക്ക് എതിരാളികളൊക്കെ ഉണ്ടായിരുന്നു. അവരെ എതിരാളികല്‍ അല്ലാതാക്കിയത് അഖില്‍ മാരാരുടെ കഴിവാണെന്നാണ് ജിന്റോ പറയുന്നത്. എത്ര വലിയ ആളോടും പറയേണ്ട കാര്യം മുഖത്ത് നോക്കി പറയും. അങ്ങനെ അവിടെയുള്ളവരെ പറഞ്ഞു നിര്‍ത്താന്‍ അഖില്‍ മാരാര്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ജിന്റോ പറയുന്നു. റോബിന്‍ റിയാസിനെ തള്ളിപ്പുറത്ത് പോയില്ലായിരുന്നുവെങ്കില്‍ റോബിനെ ഏറെനാള്‍ നിന്നേനെ എന്നാണ് ജിന്റോ പറയുന്നത്.
അതേസമയം രണ്ടാമത്തെ ആഴ്ചയാകുമ്പോഴേക്കും അകത്തും പുറത്തും ജനകീയനായി മാറാന്‍ ജിന്റോയ്ക്ക് സാധിച്ചിട്ടുണ്ട്. വലിയ ശരീരവും കുഞ്ഞു മനസുമാണ് ജിന്റോയ്ക്ക് എന്നാണ് പ്രേക്ഷകർ പറയുന്നത്. താരത്തിന് എത്ര ദിവസം ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ സാധിക്കുമെന്നത് കണ്ടറിയണം.


Click it and Unblock the Notifications