ഗേ ആരോപണം ജാസ്മിന് നേരേയും! രതീഷ് ക്രൂശിക്കപ്പെട്ടു, അയാള്‍ക്കെതിരെ ആരും പ്രതികരിച്ചില്ല; ഇതെന്ത് നീതി?

ബിഗ് ബോസ് വീടിന് അകത്ത് വലിയ വിവാദമായി മാറിയ സംഭവമാണ് രതീഷ് കുമാര്‍ സുരേഷ് മേനോനെതിരെ ഉയര്‍ത്തിയ ആരോപണം. സുരേഷ് ഗേ ആണെന്നും തന്നെ ട്യൂണ്‍ ചെയ്യാന്‍ ശ്രമിച്ചെന്നുമായിരുന്നു രതീഷ് പറഞ്ഞത്. സംഭവം ബിഗ് ബോസ് വീട്ടില്‍ വലിയ തര്‍ക്കങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഇടയാക്കിയിരുന്നു. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ രണ്ടായി തിരിയുകയും ചെയ്തിരുന്നു.

എന്നാല്‍ സമാനമായ ആരോപണം ഉന്നയിച്ച മറ്റൊരാള്‍ ഉണ്ടെന്നും എന്നാല്‍ അയാളെ ആരും ചോദ്യം ചെയ്തില്ലെന്നുമാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജോണ്‍ ബ്രിട്ടോ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss

ബിഗ് ബോസ് കാണുകയും വിലയിരുത്തുകയും ചെയ്യുന്ന, ബിഗ് ബോസിന്റെ പ്രേക്ഷകരോട് ഒരു ചോദ്യം എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ഇന്നലത്തെ വീക്ക് എന്റ് എവിഷന്‍ ഷൂട്ട് കഴിഞ്ഞു. ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും ഷൂട്ടിംഗ് ശനിയാഴ്ച തന്നെ കഴിഞ്ഞു.ഞായറാഴ്ചത്തെ എപ്പിസോഡ് ഇന്നത്തെ ദിവസമാണ് രതീഷ് കുമാറിനെ പുറത്താക്കുന്ന ദിവസം എന്ന് അറിയാന്‍ സാധിച്ചു എന്നാണ് കുറിപ്പിന്റെ തുടക്കം.

അതിന്റെ ഷൂട്ടിംഗ് ഇന്നലെയെ കഴിഞ്ഞു ചില യൂട്യൂബ് ചാനലുകാരും സോഷ്യല്‍ മീഡിയയും ഉറപ്പിച്ചു കഴിഞ്ഞു രതീഷ് കുമാര്‍ പുറത്ത് പോയി എന്ന്. ആ ന്യൂസ് ഏകദേശം ശരിയാണ്. 100% വും ഉറപ്പിക്കാന്‍ കഴിയുക ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞിട്ട് മാത്രമാണെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം അതല്ല എന്നും കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.

രതീഷ് കുമാറിനെതിരെ ആരോപിച്ച കുറ്റം
സുരേഷ് ഗേ ആണോ എന്ന ഒരു സംശയം സഹമത്സരാര്‍ത്ഥിയായ അന്‍സിബയുടെയും ജിന്റോയുടെയും അടുത്ത് പ്രകടിപ്പിച്ചു എന്നതാണ്. അതല്ലേ ശരി അതാണ് രതീഷ് കുമാറിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. എന്നാല്‍ ഇതേ കുറ്റം തന്നെ ഈ ആരോപണം രതീഷ് കുമാര്‍ നടത്തുന്നതിനു മുമ്പ് അവിടെ പരസ്യമായി മറ്റൊരാള്‍ നടത്തിയിട്ടുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്.

അതു കേട്ടുകൊണ്ട് ആ ബിഗ് ബോസ് ഹൗസിനുള്ളില്‍ ഉള്ള മറ്റു മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ ഉണ്ടായിരുന്നു. ആ വിഷയം ഞാന്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. റോക്കി ജാസ്മിനോട് നീ പെണ്ണാണ് എന്നതില്‍ എനിക്ക് സംശയമുണ്ട് എന്ന് പരസ്യമായി ചോദിക്കുന്നു എല്ലാവരും കേട്ടുകൊണ്ട് നില്‍ക്കുന്നു അത് കുറ്റമല്ലേ എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. അതു കുറ്റമായിരിക്കെ രതീഷ് കുമാര്‍ ചോദിച്ചത് മാത്രം എങ്ങനെ കുറ്റമാകും? എന്നാണ് കുറിപ്പിലെ ചോദ്യം.

Bigg Boss

രതീഷ് കുമാര്‍ ചോദിച്ചത് രണ്ടുപേരോട് മാത്രമാണ് എന്നാല്‍ റോക്കി അങ്ങനെ ഒരു ആരോപണം ജാസ്മിന്‍ എതിരെ നടത്തിയത് മറ്റു മത്സരാര്‍ത്ഥികള്‍ എല്ലാവരും കണ്ടുകൊണ്ട് നില്‍ക്കേ അല്ലെങ്കില്‍ കേട്ടുകൊണ്ട് നില്‍ക്കുമ്പോഴാണ്. അവിടെ ആ കണ്ടും കേട്ടും നിന്നവര്‍ ആരും പ്രതികരിച്ചു കണ്ടില്ല ആ സമയത്ത്. എന്നാല്‍ രതീഷ് കുമാര്‍ അങ്ങനെ ഒരു ആരോപണം നടത്തിയപ്പോള്‍ സിജോ ഉള്‍പ്പെടെ എല്ലാവരും വളഞ്ഞിട്ട് രതീഷ് കുമാറിനെ ആക്രമിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടതെന്നും കുറിപ്പില്‍ പറയുന്നു.

എന്ത് നീതിയാണ് ബിഗ് ബോസ് നടപ്പിലാക്കിയത്? നിങ്ങള്‍ ബിഗ് ബോസ് ഷോയുടെ ഒരു ജനുവിന്‍ പ്രേക്ഷകന്‍ ആണെങ്കില്‍ ഈ വിഷയം എടുത്ത് പ്രതികരിക്കുക എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X