മാന്യനായ സുരേഷിന് സ്വീകാര്യതയുണ്ട്, പക്ഷെ രതീഷ് തെറ്റാകുമോ? ആരോപണത്തില്‍ ന്യായം ആരുടെ ഭാഗത്ത്?
ബിഗ് ബോസ് വീട്ടില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് കഴിഞ്ഞ ദിവസം കളം ഒരുങ്ങിയത്. രതീഷ് സുരേഷിനെതിരെ നടത്തിയ ആരോപണങ്ങളായിരുന്നു വിവാദത്തിന്റെ തുടക്കം. സുരേഷ് പെണ്ണാണെന്നും നോട്ടവും നടത്തുവുമെല്ലാം അങ്ങനെയാണെന്നും തന്നെ ട്യൂണ്‍ ചെയ്യാന്‍ വരുന്നതുപോലെ തനിക്ക് തോന്നാറുണ്ടെന്നുമാണ് രതീഷ് അന്‍സിബയോടും ജിന്റോയോടും പറഞ്ഞത്.
ഈ സംഭവം പിന്നീട് വലിയ പൊട്ടിത്തറിയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സംഭവം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ആരുടെ ഭാഗത്താണ് ന്യായം എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഒരു പ്രേക്ഷകന്‍. ിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിഷയത്തെ അഡ്രസ് ചെയ്യുന്നത്. ന്യായം ആരുടെ ഭാഗത്ത് എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

രതീഷിന്റെ ഗെയിം സ്ട്രാറ്റജി എന്തോ ആയികൊള്ളട്ടെ, ഇവരെ രണ്ട് മനുഷ്യരായി പരിഗണിച്ചാല്‍ ആരുടെ ഭാഗത്താണ് ന്യായം എന്ന് പരിശോധിക്കാം എന്ന മുഖവുരയോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ബിഗ്ഗ്ബോസിന്റെ ആദ്യ നാളുകളില്‍ വീട്ടുകാര്‍ രതീഷിനെയും ജാന്‍മണിയെയും ചേര്‍ത്ത് തമാശ രീതിയില്‍ പലതും പറഞ്ഞിരുന്നു. അവരുടെ രണ്ട് പേരുടെയും ഫോട്ടോ ഒരുമിച്ചാണ് റൂമില്‍ വെച്ചിരുന്നത് പോലും. ഇത് പുറത്ത് തന്റെ ഇമേജിനെ ബാധിക്കുമോ എന്ന സംശയം രതീഷിനു ഉണ്ടായിരുന്നു. എന്നാല്‍ ജാന്‍മണി സിമ്പിള്‍ ആയി എടുത്ത് രതീഷിനെ കെട്ടിപ്പിടിക്കുകയൊക്കെ ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.
അത് വേണ്ട എന്ന് രതീഷ് വാര്‍ണിങ് കൊടുക്കുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് രാവിലെ ജാന്‍മണി ഗുഡ്‌മോര്‍ണിങ് പറഞ്ഞ് പിന്നില്‍ നിന്നും കെട്ടിപിടിച്ചു. ഇത് നിര്‍ത്തലാക്കാന്‍ വേറെ വഴിയില്ലെന്ന് മനസ്സിലാക്കിയ രതീഷ് ഈ ഇഷ്യൂ സീരിയസ് ആണെന്ന് കാണിക്കാന്‍ കരയുകയും ഇഷ്ടമല്ല എന്ന് പൊതുവായി പറയുകയും ചെയ്തു. ഇത് സിജോ അടക്കമുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ജാന്‍മണിയുടെ കൂടെ നിന്നു. ജാന്‍മണി അതിന് സോറി പറയുകയും ചെയ്തുവെന്നും കുറിപ്പില്‍ പറയുന്നു.
എന്നാല്‍ പുരോഗമന ചിന്താഗതിയുള്ള സുരേഷിന് ഇത് തീരെ ഇഷ്ടമായില്ല. ഇതിനിടെ ഒരുദിവസം കരഞ്ഞു കൊണ്ട് രതീഷ് സുരേഷിനെ കെട്ടിപിടിച്ചു. കവിളത്തു ഉമ്മ വച്ചു. രതീഷിനോട് ശക്തമായ വിദ്വേഷം ഉള്ളിലുള്ള സുരേഷ് ഇതിനു ശേഷം ഉള്ള ഒരു മീറ്റിംഗില്‍ രതീഷിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ലൈംഗിക അതിക്രമം തന്നെയാണ് തന്നോട് ചെയ്തത് എന്നാണ് പറഞ്ഞത്. അപ്പോഴാണ് രതീഷ് പെട്ടി പാക്ക് ചെയ്ത് വീടിനു വെളിയില്‍ ഇറങ്ങിയതെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.
തന്റെ ശരീരത്തില്‍ തൊടരുത് എന്ന് പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഒരു താക്കീതില്‍ ഒതുക്കേണ്ട കാര്യം ഗുരുതരമായ ആരോപണം ആക്കി മാറ്റുകയാണ് സുരേഷ് ചെയ്തത്. രതീഷ് ജാന്‍മണിയോട് ഇനി ആവര്‍ത്തിക്കരുത് എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങോട്ടും ഇങ്ങോട്ടും സോറി പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്തുവെന്നും ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നു.

സുരേഷിനെ ലൈംഗിക ആക്രമണം ചെയ്യണമെങ്കില്‍ ചെയ്യുന്ന രതീഷ് ഗേ ആണെന്ന് തന്നെ അല്ലെ പരോക്ഷമായി പറയുന്നത്? എന്റെ തോളില്‍ അയാള്‍ മുഖം ഉരച്ചു എന്നൊക്കെ പറഞ്ഞു രതീഷിനെ മോശമായ രീതിയില്‍ വ്യക്തി ഹത്യ നടത്തുന്നുമുണ്ട്. ഹിന്ദിയില്‍ അത്രയും മോശപ്പെട്ട രീതിയില്‍ അസഭ്യം പറയുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
സുരേഷിന്റെ ഭാഗത്ത് നിന്നും നേരിട്ട ആരോപണം അതേ നാണയത്തില്‍ തിരിച്ച് കൊടുക്കുക ആയിരുന്നു രതീഷിന്റെ ലക്ഷ്യം. വേണ്ടതിനും വേണ്ടാത്തതിനും ബഹളം വയ്ക്കുന്ന രതീഷിനെക്കാള്‍ സ്വീകാര്യത മാന്യനായി നടക്കുന്ന സുരേഷ് പറയുന്ന കാര്യങ്ങള്‍ക്ക് ലഭിക്കും. എന്ന് കരുതി രതീഷിന്റെ ഭാഗത്ത് ന്യായം ഇല്ല എന്നു കരുതരുത്. 24X7 ലൈവ് കാണുന്ന എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച കാര്യമാണ് ഇവിടെ പങ്കുവെച്ചതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications