പിആര്‍ സെന്റി പോസ്റ്റുകളുടെ കുത്തൊഴുക്ക്; ഇത്ര ഹൈപ്പ് കിട്ടാന്‍ മാത്രം അഭിഷേക് എന്താ ചെയ്തത്?

കഴിഞ്ഞ കുറച്ച് നാളുകളായി ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചയായി മാറിയ താരമാണ് അഭിഷേക് ശ്രീകുമാര്‍. തുടക്കത്തില്‍ തന്റെ നിലപാടുകളുടെ പേരില്‍ എല്ലാവരാലും വിമര്‍ശിക്കപ്പെട്ട താരമായിരുന്ന അഭിഷേക്. എന്നാല്‍ പിന്നീട് നിശബ്ദനായി മാറിയ അഭിഷേകിനെയാണ് കണ്ടത്. തന്റെ അമ്മയെക്കുറിച്ചുള്ള അഭിഷേകിന്റെ വാക്കുകളാണ് താരത്തിന് ജനപ്രീതി നേടിക്കൊടുക്കുന്നത്.

ഫാമിലി വീക്കില്‍ ബിഗ് ബോസ് വീട്ടിലേക്ക് വന്ന അമ്മമാര്‍ അഭിഷേകിനോട് കാണിച്ച സ്‌നേഹം വലിയ ചര്‍ച്ചയായി മാറിയിരുന്നു. എതിരാളികളുടെ അമ്മമാര്‍ അഭിഷേകിനെ കെട്ടിപ്പിടിച്ചതും ഉമ്മവച്ചതുമെല്ലാം വലിയ ചര്‍ച്ചയായി മാറി. ഇതോടെ അഭിഷേകിന്റെ നെഗറ്റീവ് ഇമേജ് പോസിറ്റീവ് ഇമേജിലേക്ക് മാറുകയും ചെയ്തു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അഭിഷേക് ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി മാറുന്നത്.

Bigg Boss

എന്നാല്‍ അഭിഷേകിന് ലഭിച്ചുന്ന ഈ സ്വീകാര്യതയെ ചോദ്യം ചെയ്യുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് ആരാധകന്റെ പ്രതികരണം. എന്ത് ചെയ്തിട്ടാണ് അഭിഷേകിന് ഈ സ്വീകാര്യത ലഭിക്കുന്നതെന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

അഭിഷേക് അഭിഷേക് അഭിഷേക്...! ഫാമിലി വീക്ക് കഴിഞ്ഞതില്‍ പിന്നെ എവിടെ നോക്കിയാലും ഇയാളെ പറ്റിയുള്ള പോസ്റ്റുകള്‍ ആണ്. പിആര്‍ സെന്റി പോസ്റ്റുകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി. ചിലരാകട്ടെ ഈ സീസണ്‍ വിജയി ആയി വരെ അഭിഷേകിനെ തീരുമാനിച്ച് കഴിഞ്ഞു. ഇത്രക്ക് ഹൈപ്പ് കിട്ടാന്‍ മാത്രം അഭിഷേക് എന്താണ് അവിടെ ചെയ്തിട്ടുള്ളത് ?

പുറത്ത് നിന്ന് കളി കണ്ട് വന്ന ആളാണ് അഭിഷേക്. ടാസ്‌കുകള്‍ നന്നായി ചെയ്യും എന്നത് ഒഴിച്ചാല്‍ വേറെ ഒന്നുമില്ല. ഇന്നലെ റാങ്കിംഗ് ടാസ്‌കില്‍ ജാസ്മിന് എതിരെ സംസാരിച്ചു എന്നും പറഞ്ഞ് ഇത്ര പുകഴ്‌ത്തേണ്ട കാര്യമില്ല. ഈ സീസണില്‍ വിജയിക്കാന്‍ യോഗ്യത ഉള്ള ഒരേയൊരാള്‍ ജിന്റോ ആണ്. ടാസ്‌കുകള്‍ നന്നായി ചെയ്യും, പറയാനുള്ളത് എവിടെയും പറയും, പ്രേക്ഷകരുമായി ഏറ്റവും കണക്ട് ആയ ആളും ജിന്റോയാണ്.

Bigg Boss

വന്ന അന്ന് മുതല്‍ ജാസ്മിന്‍ ഗബ്രി തുടങ്ങിയവരെ ഒറ്റക്ക് നിന്ന് എതിര്‍ത്ത് പത്തി നോക്കി അടിച്ച് വീഴ്ത്തിയതും ജിന്റോ ആണ്. പ്രേക്ഷകര്‍ ഏറ്റവും വെറുക്കുന്ന ജാസ്മിനെ പലതവണ എയറില്‍ കയറ്റിയതും ജിന്റോയാണ്. ജാസ്മിന്റെ കയ്യില്‍ നിന്ന് ജിന്റോയ്ക്ക് ഫിസിക്കല്‍ അസോള്‍ട്ട് ഉണ്ടായപ്പോള്‍ പോലും മാന്യത വിട്ട് അയാള്‍ പെരുമാറിയിട്ടില്ല. അത് ലാലേട്ടന് കൊടുത്ത ഒരു വാക്കിന്റെ പേരിലാണ്.

ജിന്റോയുടെ അമ്മക്ക് വേണ്ടി ജിന്റോയ്ക്ക് വിജയി ആയേ തീരൂ. ഒരുത്തനും അത് തടയാന്‍ സാധിക്കില്ല. അഭിഷേക് രണ്ടാം സ്ഥാനത്ത് എത്തുന്നതിനോട് എതിര്‍പ്പില്ല. പക്ഷേ ജിന്റോയേയും ജിന്റോയുടെ കുടുംബപ്രേക്ഷക പിന്തുണയും മറികടന്ന് അഭിഷേക് വിജയി ആകും എന്നുള്ളത് വെറും വ്യാമോഹം മാത്രം ആയിരിക്കും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X