ഒന്നിന് മൂന്ന് പറയലല്ല, പട്ടിയെ പോലെ കുരക്കലുമല്ല ഗെയിം; അന്‍സിബയുടെ രാജതന്ത്രങ്ങള്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അന്‍സിബ. എന്നാല്‍ മറ്റുള്ളവരെ പോലെ അനാവശ്യ ബഹളങ്ങള്‍ക്കോ വഴക്കുകള്‍ക്കോ അന്‍സിബ ഇറങ്ങിത്തിരിക്കാറില്ല. തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നും സൗഹൃദങ്ങള്‍ നിലനിര്‍ത്തിയുമാണ് അന്‍സിബ ഗെയിം കളിക്കുന്നത്. തുടക്കത്തില്‍ പലര്‍ക്കും അന്‍സിബയുടെ ഗെയിം തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് കണ്ടത് ബിഗ് ബോസ് വീട്ടിലെ പല ശക്തരേയും അന്‍സിബ തന്ത്രപരമായി തകര്‍ക്കുന്നതാണ്.
ഇപ്പോഴിതാ അന്‍സിബ എന്ന മൈന്റ് ഗെയ്മറെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. എന്തുകൊണ്ട് അന്‍സിബ എന്ന് പറയുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ചര്‍ച്ചയായി മാറുന്ന കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ആദ്യമായി സീസണ്‍ 6 ലേക്ക് കയറി വന്നപ്പോള്‍ ഞാന്‍ പേഴ്‌സണലി കരുതിയത് ഇതിനെയൊക്കെ ആരാണാവോ അകത്തേക്ക് കയറ്റി വിട്ടത് എന്നായിരുന്നു. അല്‍പം തടിച്ച ശരീര പ്രകൃതവും ഒരു തൊട്ടാവാടിയെ പോലെയുള്ള മുഖഭാവവും കണ്ടപ്പോള്‍ തോന്നി ഇവളെക്കൊണ്ടൊന്നും ഒന്നിനും പറ്റില്ല സാറെ എന്ന്.
പോരാത്തതിന് ആക്ട്രസും കൂടി ആയപ്പോള്‍ തോന്നി ഈ പടം അതികകാലം ഓടാനും പോകുന്നില്ല. ചുമ്മ വാഴയായി ഹെഡ് വെയിറ്റ് ഇട്ട് ഒരിടത്ത് ഒതുങ്ങി കൂടിയിരുന്ന് മൂന്നാഴ്ച്ചകള്‍ക്കുള്ളില്‍ ഔട്ട് ആയി പോകും എന്ന്.
പക്ഷേ ആദ്യ ആഴ്ച്ച കഴിഞ്ഞപ്പോള്‍ തന്നെ എന്റെ കണക്ക് കൂട്ടലുകള്‍ മൊത്തം കാറ്റില്‍ പറത്തിക്കൊണ്ട് ആ സമയത്ത് കണ്ടന്റില്‍ മുന്നില്‍ നിന്നിരുന്ന രതീഷ് കുമാറിനെതിരെ സുരേഷിനെ മുന്‍നിര്‍ത്തിക്കൊണ്ട് അന്‍സിബ തന്റെ ആദ്യ ബ്രഹ്‌മാസ്ത്രം തൊടുത്ത് വിട്ടു. രതീഷിന് പുറത്തേക്ക് പോകാനുള്ള വഴി ഒരുക്കുന്നതില്‍ മുന്‍പില്‍ നിന്ന ആള്‍ ഈ മിടുക്കി ആയിരുന്നു. പക്ഷേ അപ്പോഴും എനിക്കത്ര ആളെ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടില്ലായിരുന്നു.
എന്നാല്‍ റോക്കി സിജോ പോലുള്ള ആ സമയത്ത് തിളങ്ങി നിന്ന ഫിസിക്കലി ഫിറ്റായ കണ്ടസ്റ്റന്‍സിന്റെ കൂടെ ക്യാപ്റ്റന്‍ സി ടാസ്‌കില്‍ പങ്കെടുത്തപ്പോഴാണ് എന്റെ മനസില്‍ അന്‍സിബ എന്ന പോരാളിയോടുള്ള ഇഷ്ടം തുടങ്ങിയത്. സീസണ്‍ സിക്‌സിലെ തന്നെ ഏറ്റവും റിസ്‌കി ആയിട്ടുള്ള ടാസ്‌ക് എന്ന് തന്നെ പറയണം ആ ക്യാപ്റ്റന്‍ സി ടാസ്‌കിനെ. ആ ടാസ്‌കില്‍ അന്‍സിബയും റോക്കിയും തോല്‍ക്കുകയും സിജോ വിന്‍ ചെയ്യുകയും ചെയ്തു.
എന്നാല്‍ എന്റെ മനസില്‍ വിജയിച്ചത് അന്‍സിബ എന്ന പോരാളിയായിരുന്നു. ആ ശരീര പ്രകൃതവും വെച്ച് വെള്ളത്തില്‍ മുങ്ങി താക്കോലെടുത്ത് മണ്ണ് നിറച്ച തുരങ്കം തുരക്കുന്ന ഒരൊറ്റ സീന്‍ മതി ഈ വ്യക്തിയിലുള്ള പോരാളിയെ മനസിലാക്കാന്‍ സീറോ സൈസ് ആയ റോക്കിയും ഫിറ്റ് ആയ സിജോയും തുരങ്കത്തിലൂടെ അനായാസം മുന്നേറിയപ്പോള്‍ തന്റെ പരിമിധികള്‍ മറന്ന് കൊണ്ട് ശ്വാസം വരെ കിട്ടാതെ അന്‍സിബ എടുത്ത എഫേട്ട് എങ്ങനെ കാണാതിരിക്കാന്‍ സാധിക്കും.
ശേഷം അന്‍സിബയില്‍ ഒന്ന് ഫോക്കസ് ചെയ്ത് ഗെയിം കണ്ടപ്പോള്‍ ഉറപ്പായി ആള് നല്ല വ്യക്തിത്വത്തിന് ഉടമയും മൈന്റ് ഗെയിമിന്റെ അങ്ങേ അറ്റം വരെ പോകുന്ന ആളുമാണെന്ന്. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന റൂഡ് ആയിട്ടുള്ള സ്വഭാവക്കാരായ റോക്കി റിഷി ജാന്‍മോണി എന്നിവരെ അന്‍സിബ തന്റെ വരുതിയില്‍ നിര്‍ത്തിയത് എത്ര സിംപിള്‍ ആയിട്ടാണ്. അവര്‍ ഒന്ന് പറഞ്ഞാല്‍ മൂന്ന് പറയലും പട്ടി കുരക്കും പോലെ കുരക്കലുമല്ലായിരുന്നു അന്‍സിബയുടെ ഗെയിം രീതി.

അവരെന്താണോ അര്‍ഹിക്കുന്നത് അത് കൊടുത്താല്‍ അവര്‍ ഏത് ആളോടും തനിക്ക് സപ്പോട് ചെയ്ത് സംസാരിക്കും എന്ന വ്യക്തമായ മൈന്റ് ഗെയിം അന്‍സിബ അവിടെ പ്രാവര്‍ത്തികമാക്കി. ഒപ്പം തന്നെ അവരോട് തന്റെ ഫ്രണ്ട്ഷിപ്പ് കാത്ത് സൂക്ഷക്കുകയും ചെയ്തു. ഒരാളുടെ ഗെയിമിനെ വിലയിരുത്തിക്കൊണ്ട് അയാളെ കുറിച്ച് വേറൊരാളോട് പറയുന്നത് ചിലര്‍ക്ക് പരദൂഷണമായി തോന്നാം.അങ്ങനെ എങ്കില്‍ ബിഗ് ബോസ് സീസണുകളില്‍ പരദൂഷണം പറയാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്ന് സാരം.
ഒരു രീതിയിലും തന്റെ കാര്യങ്ങള്‍ക്ക് വേണ്ടി അപ്‌സരയെ പോലെയും ജാസ്മിനെ പോലെയും ആരുടേയും കാല്‍ കീഴില്‍ ഇരിക്കാന്‍ ഈ വ്യക്തി പോയിട്ടില്ല. നല്ല വ്യക്തിത്വവും വ്യകതമായ മറുപടികളും സൗഹൃദങ്ങളുമായി സീസണ്‍ 6 ന്റെ ഒരേ ഒരു രാജ്ഞിയായി ഈ വ്യക്തി നിലകൊള്ളുന്നു. രാജ്ഞി എന്ന് ചുമ്മ ഒരു ഫോര്‍മാലിറ്റിക്ക് പറയുന്നതല്ല. ഒറ്റക്ക് സോഫയില്‍ ഇരുന്ന അന്‍സിബയെ അപ്‌സരയുടെയും ഗബ്രിയുടേയും നേതൃത്വത്തില്‍ പവര്‍ ടീം തേച്ചൊട്ടിക്കാന്‍ വളയുന്ന ഒരു സീനുണ്ട്. അത് നിങ്ങള്‍ ചുമ്മ ഒന്ന് കണ്ട് നോക്ക്. അപ്പോള്‍ അറിയാം മൈന്റ് ഗെയിമിന്റെ രാജതന്ത്രത്തെ പറ്റി. അന്‍സിബയെ ഇഷ്ടപ്പെടുന്നവര്‍ അന്‍സിബക്കും ജിന്റോ ചേട്ടനെ ഇഷ്ടപ്പെടുന്നവര്‍ ജിന്റോ ചേട്ടനും മറക്കാതെ വോട്ട് ചെയ്യുക.


Click it and Unblock the Notifications











