എന്ത് കണ്ടിട്ടാ ലാലേട്ടന്‍ തകര്‍ത്തേ എന്ന് പോസ്റ്റിടുന്നത്? ജാസ്മിന് ഒരു വാണിങ് പോലും കൊടുത്തില്ല!
ബിഗ് ബോസ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത് വീക്കെന്‍ഡ് എപ്പിസോഡുകള്‍ക്കായാണ്. മത്സരാര്‍ത്ഥികളുടെ പ്രകടനം മോശമായാലും മോഹന്‍ലാല്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ആ പ്രതീക്ഷ തെറ്റിക്കാതെ മറ്റൊരു വീക്കെന്‍ഡ് എപ്പിസോഡ് കൂടി കടന്നു പോയിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ ചെയ്ത തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് നിര്‍ത്തിപ്പൊരിക്കുകയായിരുന്നു മോഹന്‍ലാല്‍.
സോഷ്യല്‍ മീഡിയയിലെങ്ങും മോഹന്‍ലാലിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പുകളും പോസ്റ്റുകളും നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ ഇപ്പോഴിതാ വ്യത്യസ്തമായൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ്ഗ്രൂപ്പില്‍ ഒരാള്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മോഹന്‍ലാല്‍ തകര്‍ത്തേ എന്ന് പോസ്റ്റിടുന്നത് എന്ത് കണ്ടിട്ടാണെന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. ജാസ്മിന് മതിയായ ശിക്ഷ നല്‍കിയില്ലെന്നും കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്. ഗ്യാസ് ഓഫാക്കാതെ പോയ ജാസ്മിനെ മോഹന്‍ലാല്‍ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ പേരില്‍ ലക്ഷ്വറി ബജറ്റില്‍ നിന്നും 1000 പോയന്റ്‌സ് കട്ട് ചെയ്യുകയും ചെയ്തിരുന്നു. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
അല്ല എല്ലാവരും എന്ത് കണ്ടിട്ടാ ഈ ലാലേട്ടന്‍ തകര്‍ത്തേ എന്നും പറഞ്ഞു പോസ്റ്റ് ഇടുന്നത് ? ഒന്നാമത് ഇത് ലാലേട്ടന്‍ സ്വന്തമായി പറയുന്നതല്ല. ബിഗ് ബോസ് ഷോ ഡയറക്ടര്‍ കൊടുക്കുന്ന സ്‌ക്രിപ്റ്റിനു അനുസരിച്ചു വന്നു അഭിനയിക്കുന്നു അത്രേ ഉള്ളു. എന്നാല്‍ പോലും എല്ലാ കാര്യങ്ങളും ലാലേട്ടന്‍ ചോദിച്ചോ ? എല്ലാവരോടും ഒരുപോലെ ആണോ ചോദിച്ചത് ?
1 . ഗ്യാസ് തുറന്നിട്ട ജാസ്മിന് എന്ത് പണിഷ്‌മെന്റ് ആണ് കിട്ടിയത് ? ലക്ഷുറി പോയിന്റ് പോയാല്‍ അവള്‍ക്ക് എന്താ ? നേരത്തെ മൈക്ക് ഇടാതെ നടക്കുന്നതിനു ഒരു വാണിങ് കിട്ടിയ ആള്‍ ആണ് ജാസ്മിന്‍. വീണ്ടും ശ്രദ്ധക്കുറവ് മൂലം ചെയ്ത ഒരു തെറ്റിന് കാപ്റ്റന്‌സി എടുത്തു കളയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ ലക്ഷുറി പോയിന്റ് പോയി എന്നും പറഞ്ഞു ജാസ്മിന്‍ അവിടെ വിഷമിച്ചു ഇരിക്കാന്‍ ഒന്നും പോകുന്നില്ല.

2 . അവിടെ ഉള്ള സഹ മത്സരാത്ഥികളെ പ്രാകുന്ന ജാന്മണിയെ കുറിച്ച് ഒരു അക്ഷരം മിണ്ടിയോ ? തെറി പറയുന്ന പോലെ അല്ലേ ഈ ശാപ വാക്കുകളും. അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നാല്‍ എന്താ ?
3 . ഗബ്രിയേയും ജിന്റോയേയും പോലെ മോശം വാക്കുകള്‍ ഉപയോഗിച്ച ആള്‍ ആണ് ജാസ്മിന്‍ .. എവിക്ഷന്‍ നാടകത്തില്‍ എന്തെ ജാസ്മിനെ ഉള്‍പ്പെടുത്താതിരുന്നത് ? ജാസ്മിന് ഒരു വാണിങ് പോലും കൊടുക്കുന്നത് കണ്ടില്ലല്ലോ.
4 . ജിന്റോയോടുള്ള പേഴ്‌സണല്‍ ദേഷ്യത്തിന്റെ പേരില്‍ ലിവിങ് റൂമില്‍ മുട്ടത്തോട് പോലെ ഉള്ള വേസ്റ്റ് വലിച്ചെറിഞ്ഞ ആള്‍ ആണ് റെസ്മിന്‍ .അതുപോലെ തെറി പറഞ്ഞ ആളും. റെസ്മിനോട് ഒരക്ഷരം മിണ്ടാതിരുന്നത് എന്തെ ?
ചുരുക്കം പറഞ്ഞാല്‍ ഒരേ കുറ്റം ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഒരേ അളവുകോല്‍ ഉപയോഗിച്ച് അല്ല അവിടെ ശിക്ഷ എന്നത് വ്യക്തം
ബിഗ് ബോസ് ഡയറക്ടറുടെ സ്ത്രീ ശാക്തീകരണം ആവും. നടക്കട്ടെ പ്രേക്ഷകര്‍ ഇതെല്ലം കാണുന്നുണ്ട് എന്നോര്‍ത്താല്‍ മതി.


Click it and Unblock the Notifications