ഓഗസ്റ്റ് 3 ആണോ 10 ആണോ? ബിഗ് ബോസ് സീസണ്‍ 7 എന്ന് ആരംഭിക്കും? റിപ്പോര്‍ട്ടുകള്‍ പറയുന്നത്

ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. വിഷുവിലേക്ക് ഇനി വിരലില്‍ എണ്ണാവുന്നത്ര ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വിഷുക്കാലത്ത് മലയാളികളുടെ കൂടെ ആഘോഷിക്കാന്‍ ചിലരുമുണ്ടായിരുന്നു. ബിഗ് ബോസ് താരങ്ങള്‍. പോയ വര്‍ഷം ഈ സമയത്തായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 അരങ്ങേറിയിരുന്നത്. എന്നാല്‍ പുതിയ സീസണ്‍ ഇതുവരേയും ആരംഭിച്ചിട്ടില്ല.

പൊതുവെ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആണ് മലയാളം ബിഗ് ബോസ് ആരംഭിക്കുക. ഇക്കൊല്ലം പക്ഷെ ബിഗ് ബോസ് വൈകിക്കൊണ്ടിരിക്കുകയാണ്. ഇത് നേരത്തെ തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇനി ഇത്തവണ ബിഗ് ബോസ് ഉണ്ടാകില്ലേ എന്ന് വരെ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലേറ്റാ വന്നാലും ലേറ്റസ്റ്റായി വരും ബിഗ് ബോസ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Bigg Boss

ബിഗ് ബോസ് മലയാളത്തിന്റെ എഴാം സീസണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അധികം വൈകാതെ തന്നെ പുതിയ സീസണ്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതയായ യൂട്യൂബര്‍ രേവതിയുടെ പ്രതികരണം ചര്‍ച്ചയാവുകയാണ്. ബിഗ് ബോസുമായി ബന്ധപ്പെട്ട ഏറ്റവും വിശ്വസനീയമായ സോഴ്‌സും ഏറ്റവും മികച്ച റിവ്യൂവര്‍മാരില്‍ ഒരാളുമാണ് രേവതി.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 7 നുമായി ബന്ധപ്പെട്ട് തനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുള്ള ചില സാധ്യതകള്‍ പങ്കുവെക്കുന്നുണ്ട് രേവതി. ബിഗ് ബോസിന്റെ പുതിയ സീസണ്‍ ആരംഭിക്കുക ഓഗസ്റ്റിലായിരിക്കുമെന്നാണ് രേവതി പറയുന്നത്. ഓഗസ്റ്റ് ആദ്യ ആഴ്ചയിലോ രണ്ടാമത്തെ ആഴ്ചയിലോ ആകും ലോഞ്ച് എന്നാണ് രേവതി കാണുന്ന സാധ്യത. ഓഗസ്റ്റ് മൂന്നിനോ പത്തിനോ ആകും ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിക്കുകയെന്നാണ് രേവതി പറയുന്നത്.

കഴിഞ്ഞ ബിഗ് ബോസ് തമിഴ് നടന്ന സെറ്റില്‍ വച്ചാകും ഇത്തവണ മലയാളം ബിഗ് ബോസ് നടക്കുക എന്നും രേവതി പറയുന്നുണ്ട്. അതേസമയം ഏതാണ്ട് അതേസമയത്താകും തമിഴിലെ പുതിയ സീസണ്‍ ആരംഭിക്കുക. തമിഴ് ബിഗ് ബോസ് നടക്കുക പുതിയൊരു സെറ്റിലാകുമെന്നും രേവതി സാധ്യത കല്‍പ്പിക്കുന്നുണ്ട്.

നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്റെ അവതാരകനെ ചൊല്ലി ചില ആശങ്കകളുണ്ടായിരുന്നു. മോഹന്‍ലാല്‍ ഷോയില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. മോഹന്‍ലാലിന് പകരക്കാരായി പലരുടേയും പേരും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അത്തരം ആശങ്കകളൊന്നും വേണ്ട. ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്റെ അവതാരകന്‍ മോഹന്‍ലാല്‍ തന്നെയാകുമെന്നാണ് രേവതി പറയുന്നത്.

Bigg Boss

ഇത്തവണത്തെ ബിഗ് ബോസിലെ പ്രധാന മാറ്റം ജിയോയുടെ സാന്നിധ്യമാണ്. ഈയ്യടുത്താണ് ജിയോയും ഹോട്ട്‌സ്റ്റാറും ലയിച്ചത്. ഇതിന്റെ ഭാഗമായി ചില മാറ്റങ്ങള്‍ ഷോയില്‍ കാണാന്‍ സാധിക്കുമെന്നാണ് രേവതിയും പറയുന്നത്. എന്തൊക്കെയാകും അതെന്ന് കണ്ടറിയണം. അതേസമയം പോയ വര്‍ഷം വിഷു ആഘോഷിച്ചത് പോലെ ഇത്തവണ ബിഗ് ബോസ് താരങ്ങള്‍ ഓണം ആയിരിക്കും ബിബി വീട്ടില്‍ ആഘോഷിക്കുകയെന്നും രേവതി ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ സീസണ്‍ 1 ല്‍ ബിഗ് ബോസ് വീട്ടില്‍ ഓണാഘോഷമുണ്ടായിരുന്നു.

അതേസമയം ഷോ ഓഗസ്റ്റില്‍ ആരംഭിക്കുമെങ്കില്‍ താരങ്ങളെ കണ്ടെത്താനുള്ള ഓഡിഷനുകള്‍ നടന്നു കൊണ്ടിരിക്കുകയായിരിക്കണം. ഇത്തവണയും മുന്‍ സീസണുകൡലേത് പോലെ കോമണര്‍ മത്സരാര്‍ത്ഥി ഉണ്ടാകുമോ എന്ന് കണ്ടറിയണം. നേരത്തെ ഗോപികയും നന്ദനയുമായാണ് സാധാരണക്കാരെ പ്രതിനിധീകരിച്ച് ബിഗ് ബോസിലെത്തിയത്. ഇത്തവണ ആരാകും അങ്ങനെ വരികയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X