അമൃതയുടെ അച്ഛന്‍ മരിച്ചു കിടക്കുമ്പോഴും പിന്നാലെ മീഡിയ; വെറുതെയല്ല ആളുകള്‍ തെറിവിളിക്കുന്നത്!

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെയാണ് റോബിന്‍ താരമാകുന്നത്. റോബിന്റെ കാമുകിയും പ്രതിശ്രുത വധുവുമാണ് ആരതി. അഭിനയത്തില്‍ സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ആരതി. സോഷ്യല്‍ മീഡിയയില്‍ ആരതിയുടേയും റോബിന്റേയും വിശേഷങ്ങള്‍ എപ്പോഴും വൈറലായി മാറാറുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ നെഗറ്റീവ് വശങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ മീഡിയയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ആരതി പൊടി. യു ടൂ സീ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആരതി പൊടി മനസ് തുറന്നത്. സോഷ്യല്‍ മീഡിയയ്ക്ക് നെഗറ്റീവും പോസിറ്റീവുമുണ്ട്. അതിനാല്‍ സൂക്ഷിച്ച് വേണം സോഷ്യല്‍ മീഡിയ ഉപയോഗിക്കാനെന്നാണ് ആരതി പറയുന്നത്.

 Aarati Podi

ബിഗ് ബോസിന് ശേഷം എല്ലാവരും ക്യാമറയുമായി ഡോക്ടര്‍ റോബിന്റെ പിന്നാലെ നടക്കുകയാണ്. റോബിന്‍ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു, റോബിന്‍ ചെയ്തത് കണ്ടാല്‍ കോരിത്തരിക്കും എന്നൊക്കെ പറഞ്ഞ് അവര്‍ തന്നെയാണ് മാസ് ആക്കുന്നത്. അവിടെ നിന്നും ഇറങ്ങിയ ശേഷം ആരാണ് നല്ല വ്യക്തികള്‍, ആരാണ് ചീത്ത വ്യക്തികള്‍, ആരെയാണ് കൂടെ കൂട്ടേണ്ടത് ആരാണ് ചതിക്കുക എന്നൊന്നും തിരിച്ചറായാനുള്ള സ്‌പേസ് പോലും കിട്ടിയിട്ടില്ല.

എന്റെ അയല്‍വാസിയാണ് അമൃത സുരേഷ്. തൊട്ടടുത്ത വില്ലയിലാണ് അവര്‍ താമസിക്കുന്നത്. അവിടെയൊരു മരണമുണ്ടായപ്പോള്‍ പോയി. അപ്പോള്‍ പോലും മീഡിയ പിന്നാലെ നടക്കുകയാണ്. സാഹചര്യം എന്താണെന്ന് പോലും നോക്കുന്നില്ല. അത് കഴിഞ്ഞ് വരുന്ന ക്യാപ്ഷനുകളും ഇറങ്ങി. താന്‍ ചുണ്ടൊന്ന് കടിച്ചുപിടിച്ച് നിന്നതേയുള്ളൂ. അപ്പോഴേക്കും ആരതി പൊടി തകര്‍ന്നു തരിപ്പണമായി എന്നൊക്കെയായി. അങ്ങനൊക്കെ പറയുമ്പോള്‍ ആണ് ആളുകള്‍ തെറി വിളിക്കുന്നതെന്നാണ് ആരതി പറയുന്നത്.

ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഇത്രയും സീരിയസ് ആയ വിഷയങ്ങള്‍ ഉള്ളപ്പോള്‍ നമ്മള്‍ അങ്ങോട്ടു പോയതും ഇങ്ങോട്ട് പോയതും ഞെട്ടും കോരിത്തരിക്കും കണ്ണ് തള്ളും എന്നൊക്കെ പറഞ്ഞ് ഇട്ടാല്‍ ആരാണെങ്കിലും തെറി വിളിക്കുമെന്നാണ് ആരതി പറയുന്നത്. സോഷ്യല്‍ മീഡിയ എങ്ങനെയാണ് എന്ന് എനിക്ക് അറിയാം. എന്റെ സുഹൃത്തുക്കള്‍ക്ക് നെഗറ്റീവും പോസിറ്റീവും കിട്ടിയത് കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഡോക്ടറിലൂടെ ഇത്രയും ഹൈപ്പ് കിട്ടിയിട്ടും താന്‍ എവിടേയും വന്ന് ഓവര്‍ ആക്കാതിരുന്നതെന്നും ആരതി പറയുന്നു.

 Aarati Podi

ഇപ്പോള്‍ തലയില്‍ വച്ചു കൊണ്ടുനടക്കുന്നവര്‍ തന്നെ നാളെ താഴെയിടും. ഞാന്‍ മുമ്പ് ചെയ്തിരുന്നത് എന്താണോ അത് തന്നെയായി പോവുകയാണ്. എല്ലാവരും എന്നോട് ഒറ്റയ്ക്കുള്ള ഇന്റര്‍വ്യു ചോദിച്ചിരുന്നു. പക്ഷെ ഞാനത് അര്‍ഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു. ഇപ്പോള്‍ എന്റെ സിനിമയൊക്കെ ഇറങ്ങി, ബിസിനസും മുന്നോട്ട് പോകുന്നു. ഇപ്പോള്‍ ഞാന്‍ അര്‍ഹിക്കുന്നുണ്ട്. അന്നത്തെ ഹൈപ്പ് അപ്രതീക്ഷിതമാണ്. അത് മിസ് യൂസ് ചെയ്താല്‍ എനിക്ക് തന്നെ നെഗറ്റീവായി വരുമെന്നും ആരതി പറയുന്നു.

അതേസമയം തങ്ങളുടെ വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്ന് ആരതിയും റോബിനും അറിയിക്കുന്നുണ്ട്. നിലവില്‍ കരിയറിലാണ് ശ്രദ്ധിക്കുന്നത്. എങ്കിലും ഈ വർഷം തന്നെ കല്യാണം നടക്കുമെന്ന് ഇരുവരും പറഞ്ഞു. ഈയ്യടുത്തായിരുന്നു ആരതി അഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. റോബിന്റെ സിനിമയും അണിയറയിലുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം തിരക്കെല്ലാം അവസാനിച്ച ശേഷം ആരംഭിക്കുമെന്നാണ് റോബിന്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X