For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കയ്യിട്ടാൽ പാമ്പ് കടിക്കും, ശിവന്റെയും പാർവതിയുടെയും ചിത്രം മുതൽ ആഫ്രിക്കൻ ചില്ലറ വരെ; വീണയുടെ ബാഗിലുള്ളത്!

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് വീണ നായർ. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പയിലെ കോകില എന്ന കഥാപാത്രത്തിലൂടെയാണ് വീണ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. പിന്നീട് നിരവധി പാരമ്പരകളിലും വെള്ളിമൂങ്ങ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ വീണയെത്തി. അതിനിടെ ബിഗ് ബോസിലും വീണയെത്തി.

  ബി​ഗ് ബോസിൽ എത്തിയതോടെയാണ് വീണയെ പ്രേക്ഷകർ കൂടുതൽ അറിയുന്നത്. തന്റെ കുടുംബ വിശേഷങ്ങളൊക്കെ താരം ഷോയിൽ പങ്കുവച്ചിരുന്നു. ആർജെ അമൻ ആണ് വീണയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനാണ് ഉള്ളത്. അടുത്തിടെ വീണയും ഭർത്താവും വേർപിരിഞ്ഞു എന്ന തരത്തിലുളള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

  Also Read: ഒന്നര വര്‍ഷം അഭിരാമിയ്ക്ക് ഭീഷണിയായി മാറിയ അപരന്‍; ഒടുവില്‍ പിടിച്ച കഥ പറഞ്ഞ് താരം

  ഇടയ്ക്കിടെ ഭർത്താവിന്റെയും മകന്റെയും വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലെത്താറുള്ള വീണ അടുത്തിടെയായി അതിൽ നിന്ന് പിന്നോട്ട് പോയതാണ് ആരാധകരിൽ സംശയം ഉണർത്തിയത്. അതിന് പിന്നാലെ ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയ വീണ വാർത്തകൾ നിഷേധിച്ചിരുന്നു. ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും എല്ലാ വീടുകളിലും ഉള്ള പ്രശ്‍നങ്ങളെ തങ്ങൾക്കിടയിൽ ഉള്ളുവെന്നുമാണ് വീണ പറഞ്ഞത്.

  അതിന് പിന്നാലെ തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും എന്നാൽ വേർപിരിഞ്ഞെന്നും വ്യകത്മാക്കി അമൻ രംഗത്ത് എത്തുകയുണ്ടതായി. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദാമ്പത്യത്തിലുണ്ടായ വിള്ളലിനെ കുറിച്ച് അമൻ പറഞ്ഞത്. തനിക്ക് അച്ഛനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറാൻ പറ്റില്ലെന്നും അതിനാൽ തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നുമാണ് അമൻ പോസ്റ്റിലൂടെ അറിയിച്ചത്.

  ഈ അവസ്ഥകളിലൂടെ കടന്നു പോവുക എന്നത് എളുപ്പമല്ല. ജീവിതം ചിലപ്പോഴൊക്കെ കാഠിന്യമേറിയതാകും, പക്ഷെ നമ്മള്‍ കരുത്തോടെ നേരിടണം. അതിനാല്‍ എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മുന്നോട്ട് പോകാനുള്ള പിന്തുണ നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്നും അമൻ പറഞ്ഞിരുന്നു. മകന്റെ സ്‌കൂളിലെ പരിപാടിയ്ക്ക് ഇരുവരും ഒരുമിച്ച് എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്.

  ഇപ്പോഴിതാ, വേർപിരിഞ്ഞെന്ന വാർത്തകൾക്ക് ഇടയിൽ വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ് വീണ. പക്ഷെ കൗമുദി ടിവിയിലെ വാട്സ് ഇൻ മൈ ബാഗ് എന്ന പരിപാടിയിലാണ് വീണ പങ്കെടുത്തത്. തന്റെ ബാഗിനുള്ളിലെ രഹസ്യങ്ങളാണ് താരം പങ്കുവച്ചത്. തന്റെ കയ്യിലുളളതിൽ ഏറ്റവും കച്ചറ കുറഞ്ഞ ബാഗ് ഇതാണെന്ന ആമുഖത്തോടെയാണ് താരം തുടങ്ങുന്നത്.

  ആദ്യം മാസ്‌കാന് വീണ കാണിക്കുന്നത്. ഇന്ന് അത് അത്ര ആവശ്യമില്ലെങ്കിലും ലിപ് സ്റ്റിക്ക് എടുക്കാൻ മറക്കുന്ന സന്ദർഭങ്ങളിലോ മേക്കപ്പ് ഇല്ലാത്തപ്പോഴോ മാസ്ക് ഉപകാരമാണെന്ന് നടി പറയുന്നു. പിന്നീട് ആധാർ കാർഡ്, തന്റെ മേക്കപ്പ് കിറ്റ് അടങ്ങിയ ബാഗ്‌ എന്നിവയാണ് വീണ കാണിക്കുന്നത്. മേക്കപ്പ് ബാഗിനുള്ളിൽ. ഐ ഷാഡോ, മസ്കാര, കാജൽ എന്നിവയാണ് ഉള്ളത്. മുടി പറക്കാതിരിക്കൻ ഉപയോഗിക്കുന്ന ഹെയർ ബാൻഡും നടി കാണിക്കുന്നുണ്ട്.

  Also Read: ജിസ്‍മ ആദ്യം എന്റെ വണ്ടിയിൽ കയറി, അവിടെ നിന്ന് ഹൃദയത്തിലേക്കും; സൗഹൃദം പ്രണയമായ കഥ പറഞ്ഞ് വിമൽ

  മുഖത്ത് ഉപയോഗിക്കുന്ന സൺസ്‌ക്രീൻ, ഫേസ് ക്രീം ഒക്കെ കാണിക്കുന്നുണ്ട്. തന്റെ മൊബൈൽ പരിചയപ്പെടുത്തികൊണ്ട് തനിക്ക് ഒരു മൊബൈലും ഒരു നമ്പറും മാത്രമേയുള്ളു എന്നും നടി പറയുന്നുണ്ട്. കൈയ്യിൽ എപ്പോഴും വാച്ച് വേണം അതുകൊണ്ട് എപ്പോഴും എക്സ്ട്രാ വാച്ച് കയ്യിൽ കരുതാറുണ്ടെന്ന് പറഞ്ഞ് വാച്ചും കാണിക്കുന്നുണ്ട്.

  പെൻഡ്രൈവ്, വണ്ടിയുടെ സ്പെയർ കീ എന്നിവയും വീണ ബാഗിൽ സൂക്ഷിക്കാറുണ്ട്. ശിവന്റെയും പർവ്വതിയുടെയും ഭക്തയായ വീണ വീട്ടിലെ ശിവന്റെയും പർവ്വതിയുടെയും ചിത്രത്തിന്റെ ഫോട്ടോ കോപ്പിയും കൈയ്യിൽ കരുതാറുണ്ട്. തന്റെ എല്ലാ ബാഗിലും ഇതിന്റെ ഒരു കോപ്പി ഉണ്ടെന്നാണ് നടി പറയുന്നുണ്ട്. കൂടെ ആരെങ്കിലും ഉണ്ടെന്ന തോന്നലിനാണ് ഇതെന്നും വീണ പറയുന്നു. തന്റെ കയ്യിലുള്ള ആഫ്രിക്കൻ കോയിൻ, ദിർഹം ഒക്കെ നടി കാണിക്കുന്നുണ്ട്.

  Read more about: veena nair
  English summary
  Bigg Boss Malayalam Fame Actress Veena Nair's What's In My Bag Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X