For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശക്കുമ്പോള്‍ കഴിക്കുന്ന സാധനമാണ് കല്യാണം, ഒരു ഉരുള ചോറ് രോഹിത്തിന് കൊടുക്കാന്‍ പറയുമ്പോള്‍ എലീനയുടെ മറുപടി

  |

  നടിയായും അവതാരകയായും എല്ലാം മലയാളികള്‍ക്ക് പ്രിയങ്കരിയാണ് എലീന പടിക്കല്‍. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള താരം ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. ബിഗ് ബോസ് സമയത്താണ് എലീനയുടെ പ്രണയത്തെ കുറിച്ച് മിക്കവരും അറിയുന്നത്. ബാംഗ്ലൂരില്‍ പഠിക്കുന്ന സമയത്താണ് രോഹിത്തുമായി പ്രണയത്തിലായതെന്ന് എലീന പറഞ്ഞിരുന്നു. ബിഗ് ബോസ് സമയത്താണ് നടിയുടെ വീട്ടുകാര്‍ പോലും ഇത് അറിഞ്ഞത്. വിവാഹത്തിന് ആദ്യം സമ്മതിക്കാതിരുന്ന ഇരുവീട്ടുകാരും ഒടുവില്‍ സമ്മതം മൂളുകയായിരുന്നു.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  ജനുവരിയിലാണ് എലീനയുടെയും രോഹിത്തിന്‌റെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. അടുത്തിടെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായിരുന്നു എലീന. വിവാഹത്തോടനുബന്ധിച്ചുളള ആഘോഷങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചാണ് എലീനയുടെയും രോഹിത്തിന്‌റെയും വിവാഹം കഴിഞ്ഞത്.

  എലീനയുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു നടിയുടെ വിവാഹം. അതേസമയം വിവാഹം കഴിഞ്ഞ് എലീനയും രോഹിത്തും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്‌റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

  സദ്യ കഴിക്കുന്നതിനിടെ രോഹിത്തിന് ഒരു ഉരുള ചോറ് വായില്‍ വെച്ച് കൊടുക്കാന്‍ പറയുമ്പോള്‍ എലീന നല്‍കുന്ന മറുപടിയാണ് വീഡിയോയിലുളളത്. നടിയുടെ അടുത്ത സുഹൃത്തായ രാജ് കലേഷ് രോഹിത്തിന് ചോറ് വാരികൊടുക്കാന്‍ എലീനയോട് ആവശ്യപ്പെടുകയാണ്. എന്നാല്‍ ഈ സമയത്ത് നന്നായി വിശന്നിരിക്കുകയാണ് എലീന. അതുകൊണ്ട് തന്നെ ആദ്യം രോഹിത്തിന് ചോറ് കൊടുക്കാന്‍ എലീന തയ്യാറാവുന്നില്ല.

  ഞാന്‍ അത്രയ്ക്ക് വിശന്നിരിക്കുകയാണെന്ന് നടി പറയുന്നു. മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ട്. വിശക്കുമ്പോ കല്യാണം കഴിച്ചു. അതാണ് നമ്മള് ഡീസന്റ് ആയിരുന്നത്. വിശക്കുമ്പോള്‍ നമ്മള്‍ നന്നായി ആസ്വദിച്ച് കഴിക്കണം. വിശക്കുമ്പോള്‍ കഴിക്കേണ്ട സാധനമാണ് കല്യാണം. എല്ലാ കല്യാണ പെണ്ണിനും നന്നായിട്ട് വിശക്കും. നല്ലൊരു ഫീലിംഗ് ആണ് അത്, എലീന പറഞ്ഞു.

  ഒരു ഉരുള ചോറ് പോലും കൊടുക്കുന്ന പ്രശ്‌നമില്ല എന്നാണ് എലീന ആദ്യം പറഞ്ഞത്. എന്നാല്‍ അവസാനം രോഹിത്തിന് ഒരു നുളള് ചോറ് വായില്‍ വെച്ച് കൊടുക്കുകയാണ് എലീന. ദാമ്പത്യം പൊളിക്കുവോടെ എന്നാണ് ചോറ് കൊടുത്ത് രോഹിത്തിനോട് എലീന ചോദിക്കുന്നത്. അതേസമയം നടിയുടെ രസകരമായ വിവാഹ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

  യഥാര്‍ത്ഥ പേര് ആരെങ്കിലും വിളിച്ചാല്‍ ​യഷ് നല്‍കാറുളള മറുപടി, തുറന്നുപറഞ്ഞ് കെജിഎഫ് താരം

  എലീനയുടെ വിവാഹത്തിന് ബിഗ് ബോസ് താരങ്ങളായ അലസാന്‍ഡ്ര ജോണ്‍സണ്‍, രേഷ്മ നായര്‍ തുടങ്ങിയവരെല്ലാം എത്തിയിരുന്നു. എലീനയുടെ വിവാഹ നിശ്ചയത്തിനും ബ്രൈഡ്‌സ് മേറ്റ്‌സ് ആയി ഇരുവരും കൂടെ നിന്നു. വിവാഹത്തോടനുബന്ധിച്ചുളള ഹല്‍ദിയും മധുരംവെയ്പ്പ് ചടങ്ങുമെല്ലാം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷമാക്കി മാറ്റിയിരുന്നു എലീന. മിനിസ്‌ക്രീന്‍ രംഗത്ത് ഇപ്പോഴും സജീവമാണ് താരം. ബിഗ് ബോസിന് പിന്നാലെ അവതാരകയായി വീണ്ടും എത്തിയിരുന്നു നടി. സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് എലീന. സീരിയലുകളില്‍ അഭിനയിച്ചും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഡിഫോര്‍ ഡാന്‍സ് ഷോയിലും അവതാരകയായി എലീന പടിക്കല്‍ എത്തിയിരുന്നു.

  വീഡിയോ

  എലീനയുടെ കല്യാണ സാരിയുടെ രഹസ്യം താരം പറയുന്നു

  മമ്മൂക്കയെ കുറിച്ച് തോന്നിയിട്ടുളളത് അങ്ങനെ, ദിലീപ് ഒരുപാട് എക്‌സ്പ്ളോര്‍ ചെയ്യപ്പെടാത്ത ആക്ടര്‍: മുരളി ഗോപി

  Read more about: alina padikkal
  English summary
  bigg boss malayalam fame alina padikal and rohith's marriage funny video goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X