For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയെ കുറിച്ച് തോന്നിയിട്ടുളളത് അങ്ങനെ, ദിലീപ് ഒരുപാട് എക്‌സ്പ്ളോര്‍ ചെയ്യപ്പെടാത്ത ആക്ടര്‍: മുരളി ഗോപി

  |

  നടനായും തിരക്കഥാകൃത്തായും എല്ലാം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് മുരളി ഗോപി. പിതാവ് ഭരത് ഗോപിയുടെ പാത പിന്തുടര്‍ന്ന് മുരളി ഗോപിയും സിനിമയില്‍ എത്തുകയായിരുന്നു. ദിലീപ് ചിത്രം രസികന് വേണ്ടി തിരക്കഥ എഴുതിയാണ് മുരളി ഗോപിയുടെ തുടങ്ങിയത്. എഴുത്തിന് പുറമെ സിനിമയില്‍ വില്ലന്‍ വേഷത്തിലും നടന്‍ എത്തി. പിന്നീട് നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി നടന്‍ മാറി. തിരക്കഥ എഴുതിയ സിനിമകളെല്ലാം തന്നെ മുരളി ഗോപിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ് ലെഫ്റ്റ്, കമ്മാരസംഭവം, ലൂസിഫര്‍ തുടങ്ങിയവയെല്ലാം നടന്‌റെതായി പ്രേക്ഷകര്‍ ഏറ്റെടുത്തു.

  നടി പ്രിയങ്കയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ ഇറങ്ങിയ ലൂസിഫര്‍ മലയാളത്തില്‍ ചരിത്ര വിജയം നേടിയ ചിത്രമാണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പളളിയായി എത്തിയ ചിത്രം ഇരുനൂറ് കോടി കബ്ലില്‍ എത്തി. അതേസമയം മലയാളത്തിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് മുരളി ഗോപി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പം എല്ലാം മുരളി ഗോപി സിനിമകള്‍ ചെയ്തു.

  അതേസമയം സൂപ്പര്‍താരങ്ങളെ കുറിച്ച് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് മുരളി ഗോപി. മമ്മൂക്ക വളരെ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡ് ആയിട്ടുളള ആളാണെന്ന് മുരളി ഗോപി പറയുന്നു. അങ്ങനെയാണ് എനിക്ക് അദ്ദേഹത്തെ കുറിച്ച് തോന്നിയിട്ടുളളത്. ഓള്‍ഡ് ജനറേഷന്‌റെയും ന്യൂ ജനറേഷന്‌റെയും ഇടയിലുളള നല്ലൊരു ബ്രിഡ്ജാണ് മമ്മൂക്ക. അഭിനയത്തിന്‌റെ കാര്യത്തില്‍ ഒരു സംശയവുമില്ല; അദ്ദേഹം എറ്റവും മികച്ചവരില്‍ ഒരാളാണ്.

  ലാലേട്ടനും അത് പോലെയാണ്. എനിക്ക് ചേട്ടനെ പോലെയാണ് അദ്ദേഹം. സ്റ്റാര്‍ പവര്‍ എന്നതാണ് പൃഥ്വിരാജില്‍ കാണുന്നത്. അതുപോലെയാണ് ദിലീപും. ദിലീപ് ഒരുപാട് എക്‌സ്പ്‌ളോര്‍ ചെയ്യപ്പെടാത്ത ആക്ടറാണ് എന്നും മുരളി ഗോപി പറഞ്ഞു. ഒരു നടനെന്ന നിലയില്‍ 50 ശതമാനം മാത്രമേ ദിലീപിന്‌റെതായി പുറത്തുവന്നിട്ടുളളൂ. കമ്മാരസംഭവത്തില്‍ അദ്ദേഹം വേറെ ഒരു ആംഗിളില്‍ എക്‌സ്‌പ്ളോര്‍ ചെയ്തിട്ടുണ്ട്.

  വേറൊരു മുഖമുളള, വേറൊരു തരം കഴിവുളള, ഡാര്‍ക്ക് ഷേയ്ഡ്‌സ് അവതരിപ്പിക്കാന്‍ പറ്റിയ കഴിവ് ദിലീപ് എക്‌സ്പ്‌ളോര്‍ ചെയ്തിട്ടുണ്ട്, മുരളി ഗോപി പറഞ്ഞു. അതേസമയം മുരളി ഗോപിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മുന്‍പ് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുരളി ഗോപി ഒരു വലത് പക്ഷ അനുഭാവിയാണെന്ന് ചിലര്‍ ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ എന്താണ് രാഷ്ട്രീയം എന്ന് ചോദിച്ചപ്പോള്‍ പ്രധാനമായും അത് വിവരമില്ലാത്ത ആളുകള്‍ പറയുന്ന കാര്യമാണ് എന്ന് മുരളി ഗോപി പറയുന്നു.

  ഞാന്‍ അവര്‍ക്കൊന്നും ഉത്തരം നല്‍കാന്‍ പോവാറില്ല. ഞാന്‍ അതിന് മെനക്കെടാറുമില്ല. സിനിമയെ നന്നായി മനസിലാക്കാന്‍ കഴിയാത്ത ആള്‍ക്കാര് അവരുടെതായ സങ്കുചിതമായ മനസ്ഥിതിയില്‍ നിന്നുകൊണ്ട് ഓരോ കാര്യങ്ങള്‍ പറയുന്നതാണ്. ഇങ്ങനെ പറയുന്നവര്‍ക്ക് ശരിക്ക് ഇടതുപക്ഷം എന്താണെന്നും വലതുപക്ഷം എന്താണെന്നും അറിയില്ല, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷമുളള ആരോപണങ്ങള്‍ക്ക് മുരളി ഗോപി മറുപടി നല്‍കി.

  ആ പാട്ട് ഇനി പാടിയാല്‍ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലെ എന്ന് ചോദിച്ച് ട്രോളും

  John Brittas about why Mammootty not get Padma Bhushan

  അതേസമയം കുരുതിയാണ് മുരളി ഗോപിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നിര്‍മ്മിച്ച ചിത്രത്തില്‍ മുരളി ഗോപി ഒരു പ്രധാന റോളില്‍ എത്തുന്നു. കുരുതിക്ക് പുറമെ തീര്‍പ്പ് എന്ന ചിത്രവും നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ദൃശ്യം 2വിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ മുരളി ഗോപി അവതരിപ്പിച്ചു. ദൃശ്യത്തിലെ ഐജി റോളിന് മികച്ച പ്രേക്ഷക പ്രശംസകളാണ് മുരളി ഗോപിക്ക് ലഭിച്ചത്.

  ദിലീപ് ചിത്രം പരാജയപ്പെട്ട് 14 കോടി പോയെന്ന് പറഞ്ഞ നൗഷാദ്, നിര്‍മ്മാതാവിനെ കുറിച്ച്‌ ശാന്തിവിള ദിനേശ്‌

  English summary
  Murali Gopy Opens Up Mammootty Is Staright Forward And Dileep Is Not Explored
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X