കാമുകനായിരിക്കുമ്പോള്‍ രോഹിത്തിനൊപ്പം പോയതൊക്കെ വീട്ടുകാര്‍ അറിഞ്ഞാണ്; നേരത്തെ വിവാഹം കഴിച്ചതിനെ പറ്റി ആര്യ

ബഡായ് ആര്യ എന്ന പേരിലറിയപ്പെട്ട് പിന്നീട് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസ് ഷോ യാണ് ആര്യയ്ക്ക് വിമര്‍ശനങ്ങള്‍ നേടി കൊടുത്തത്. അതുവരെ മണ്ടിയാണെന്നും പൊട്ടത്തിയാണെന്നും കരുതിയവര്‍ക്ക് മുന്നില്‍ യഥാര്‍ഥത്തില്‍ താനെന്താണെന്ന് നടി വെളിപ്പെടുത്തിയത് ബിഗ് ബോസിലൂടെയാണ്.

ഇതിനിടെ ആര്യയുടെ ജീവിതത്തില്‍ മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയം അവസാനിക്കുകയും വിഷാദരോഗത്തിലേക്ക് പോവുകയും ചെയ്തു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവേ പതിനെട്ടാമത്തെ വയസില്‍ വിവാഹിതയായതിന്റെ കാരണത്തെ കുറിച്ചും ആദ്യ ഭര്‍ത്താവിനെ കുറിച്ചുമൊക്കെ നടി പറഞ്ഞിരിക്കുകയാണ്. തനിക്ക് പറ്റിയ തെറ്റ് കാരണമാണ് ഭർത്താവുമായി പിരിയേണ്ടി വന്നതെന്നാണ് പരിപാടിയ്ക്കിടെ ആര്യ വെളിപ്പെടുത്തിയത്.

Also Read: വിവാഹത്തിന് പിന്നാലെ നയന്‍താരയ്ക്ക് എന്താണ് പറ്റിയത്? സിനിമാഭിനയത്തില്‍ ശക്തമായ തീരുമാനമെടുത്ത് നടി

അവരുടെ സമ്മതവും ഞങ്ങളുടെ പ്രണയത്തിന് ഉണ്ടായിരുന്നു

മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച ആളാണ് താനെന്നാണ് ആര്യ പറയുന്നത്. പിതാവിന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതോടെ സാമ്പത്തികമായി ബുദ്ധിമുട്ടി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഹിത് സുശീലനുമായി ഇഷ്ടത്തിലാവുന്നത്. അന്ന് മുതല്‍ പ്രണയകഥ ഇരുവീട്ടുകാര്‍ക്കും അറിയാമായിരുന്നു.

അവരുടെ സമ്മതവും ഞങ്ങളുടെ പ്രണയത്തിന് ഉണ്ടായിരുന്നുവെന്നാണ് ആര്യ പറയുന്നത്. മാത്രമല്ല രോഹിത്തിന്റെ കൂടെ കറങ്ങാന്‍ പോകുന്നതും സിനിമയ്ക്ക് പോകുന്നതുമൊക്കെ വീട്ടുകാരെ അറിയിച്ചിട്ടാണ്.

എന്നെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയി തിരികെ വീട്ടിലെത്തിക്കുന്നതും രോഹിത്താണ്

പലപ്പോഴും എന്നെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയി തിരികെ വീട്ടിലെത്തിക്കുന്നതും രോഹിത്താണ്. ഇടയ്ക്ക് അച്ഛന് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ വലിയ രീതിയില്‍ ഉണ്ടായി. ഇതോടെ എന്റെ വിവാഹത്തെ കുറിച്ചും ചോദ്യം വന്നു. കൈയ്യില്‍ അപ്പോഴുണ്ടായ സാമ്പദ്യം കൊണ്ട് വിവാഹം കഴിപ്പിക്കട്ടേ, എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. അങ്ങനെയാണ് രോഹിത്തും താനും വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരായതെന്ന് ആര്യ പറയുന്നു.

 വിവാഹം കഴിക്കുമ്പോള്‍ ശരിക്കും പതിനെട്ട് വയസേ തനിക്കുള്ളു

വിവാഹം കഴിക്കുമ്പോള്‍ ശരിക്കും പതിനെട്ട് വയസേ തനിക്കുള്ളു. ശേഷം ഒന്‍പത് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ആ ബന്ധത്തിലുണ്ടായ മകളാണ് റോയ. അവള്‍ക്കിപ്പോള്‍ പതിനൊന്ന് വയസായെന്നും ആര്യ പറയുന്നു. വളരെ സൗഹൃദത്തോട് കൂടിയാണ് രോഹിത്തുമായി വേര്‍പിരിഞ്ഞത്. എങ്കിലും എല്ലാ ആവശ്യത്തിനും മകളുടെ കൂടെ അച്ഛനായി രോഹിത്തുണ്ട്. കാണണമെന്ന് അവള്‍ വിചാരിച്ചാല്‍ രാവിലെ അദ്ദേഹം ഇവിടെ എത്തും. അവിടെയും പോയി മകള്‍ താമസിക്കാറുണ്ട്.

കുറ്റബോധത്തോട് കൂടി ഭർത്താവിനൊപ്പം താമസിക്കാൻ സാധിക്കില്ലായിരുന്നു

ഞങ്ങള്‍ തന്നെ തീരുമാനിച്ചാണ് വിവാഹമോചനം നേടിയത്. സത്യസന്ധമായി പറഞ്ഞാല്‍ എന്റെ ഭാഗത്തായിരുന്നു തെറ്റ്. അത് മനസിലായപ്പോള്‍ ഞാന്‍ തന്നെയാണ് റിലേഷന്‍ഷിപ്പില്‍ നിന്നും ആദ്യം പിന്നോട്ട് മാറുന്നത്. ഞങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ ആ കുറ്റബോധം കൊണ്ട് മുന്നോട്ട് പോവാന്‍ വളരെ ബുദ്ധിമുട്ടായി. അദ്ദേഹത്തിന് എന്നെക്കാളും നല്ലൊരാളെ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നി. ഒരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്‌നമായത്. ഇക്കാര്യം രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്.

 വിവാഹമോചനത്തിന് ശേഷം ഞാനും വേറെ റിലേഷനിലായി

വിവാഹമോചനത്തിന് ശേഷം ഞാനും വേറെ റിലേഷനിലായി. രോഹിത്തും വേറെ റിലേഷനിലേക്ക് പോയി. ഇപ്പോള്‍ അദ്ദേഹം വിവാഹം കഴിച്ച് ജീവിക്കുകയാണ്. അതൊക്കെ വളരെ സൗഹൃദത്തോട് കൂടിയാണ് താന്‍ കാണുന്നതെന്നും തങ്ങള്‍ക്കിടയില്‍ യാതൊരു ശത്രുതയുമില്ലെന്നും നടി പറഞ്ഞു.

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X