ഇവനാണ് എന്റെ ആദ്യത്തെ മകൻ! മാതൃത്വം എന്താണെന്നറിഞ്ഞത് ഇവനിലൂടെ; സൈഗുവിനെ കുറിച്ച് മഷൂറ!
ഫാമിലി വ്ലോഗുകളിലൂടെ ആരാധകരെ സ്വന്തമാക്കിയവരാണ് ബഷീർ ബഷിയും കുടുംബവും. ഇവർ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബഷീറിനും രണ്ടു ഭാര്യമാർക്ക് മക്കൾക്കുമെല്ലാം യൂട്യൂബ് ചാനലുകളുണ്ട്. ഇതിലെല്ലാമായി ലക്ഷക്കണക്കിന് ആരാധകരാണ് ഇവർക്കുള്ളത്. കൃത്യമായ ഇടവേളകളിൽ പുത്തൻ വീഡിയോകളുമായി എല്ലാവരും എത്താറുണ്ട്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് എല്ലാവരും ഇപ്പോൾ.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് കുഞ്ഞ് പിറന്നത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമായിരുന്നു കുഞ്ഞഥിതിയുടെ വരവ്. കുഞ്ഞുണ്ടാകാത്തതിന്റെ പേരിൽ താൻ നിരവധി ചോദ്യങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് മഷൂറ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. ഗർഭിണി ആയത് മുതൽ കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും മഷൂറ ആരാധകരെ അറിയിച്ചിരുന്നു. പഴയത് പോലെ അത്ര സജീവമല്ലെങ്കിലും കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം മഷൂറ ഇപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. എബ്രു വന്നതോടെ ജീവിതം മാറിയതിനെക്കുറിച്ച് മഷൂറ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ബഷീറിന്റെ ആദ്യത്തെ മകൻ സൈഗുവിന് പിറന്നാളാശംസ നേര്‍ന്ന് മഷൂറ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. 'മാതൃത്വത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കിയത് സൈഗുവിലൂടെയാണ്. അമ്മയാവുന്നതിന് മുന്‍പേ അത്തരം കാര്യങ്ങള്‍ മനസിലാക്കിയത് സൈഗുവിലൂടെയാണ്. ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ ക്രൈം പാര്‍ട്‌നര്‍', എന്നായിരുന്നു മഷൂറ കുറിച്ചത്.
ആറാം പിറന്നാളാഘോഷിക്കുന്ന സൈഗുവിന് ആശംസകളുമായി ഉമ്മ സുഹാനയും ബഷീറുമെല്ലാം എത്തിയിരുന്നു. നിന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുക എന്നായിരുന്നു സുഹാന കുറിച്ചത്. ആറ് വയസുകാരനാണെങ്കിലും ഇപ്പോഴും എനിക്കവന്‍ കൊച്ചുകുഞ്ഞിനെപ്പോലെയാണെന്നായിരുന്നു ബഷീര്‍ കുറിച്ചത്. ആരാധകരും ഇവരുടെ പോസ്റ്റിന് താഴെ സൈഗുവിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.
എല്ലാവരും ചേർന്ന് വലിയ ആഘോഷത്തോടെയാണ് സൈഗുവിന്റെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി മഷൂറയുടെ ഉമ്മയും എത്തിയിരുന്നു. സൈഗുവിന് പിറന്നാൾ സമ്മാനമായി ചെറിയ കാറാണ് ബഷീർ സമ്മാനിച്ചത്. ഇടതിന്റെ വീഡിയോകൾ അടക്കം ആരാധകരുമായി പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം എബ്രു വന്നതിന് ശേഷമുള്ള മാറ്റങ്ങൾ പങ്കുവച്ച് മഷൂറ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. എബ്രു വന്നതോടെ മുഴുവന്‍ ശ്രദ്ധയും അവനിലാണെന്നാണ് മഷൂറ പറഞ്ഞത്. പഴയത് പോലെ വീഡിയോ എടുക്കാനൊന്നും ഇപ്പോള്‍ പറ്റുന്നില്ല. പ്രഥമ പരിഗണന എബ്രുവിന്റെ കാര്യങ്ങള്‍ക്കാണ്. എപ്പോഴും അവന്റെ കൂടെത്തന്നെയാണ്. ആക്ടീവായി വീഡിയോ എടുക്കണമെന്നൊക്കെ വിചാരിക്കാറുണ്ട്. ഇപ്പോള്‍ അതിന് കഴിയുന്നില്ല.

ഒന്നും ചെയ്യാതിരിക്കുമ്പോൾ എന്തോ ഡിപ്രഷൻ പോലെ തോന്നും. അങ്ങനെ ഇരുന്നപ്പോഴാണ് വീഡിയോ എടുക്കാമെന്ന് കരുതിയത്. നിങ്ങളോട് സംസാരിക്കുമ്പോള്‍ നല്ല ആശ്വസം തോന്നുന്നുണ്ട് എന്നും പറഞ്ഞാണ് മഷൂറ വീഡിയോ പങ്കുവച്ചത്.
നേരത്തെ പെരുന്നാൾ ദിനത്തിലും മഷൂറ വീഡിയോയുമായി എത്തിയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിൽ ബഷീർ മത്സരാർത്ഥിയായി എത്തിയത് മുതലാണ് ബഷീർ ബഷിയും കുടുംബവും പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഷൂറയെ വിവാഹം ചെയ്ത് അധികമാകുന്നതിന് മുൻപാണ് ബഷീർ ഷോയിലെത്തിയത്. ബിഗ് ബോസിന് ശേഷമാണ് ബഷീറും ഒപ്പം തന്നെ കുടുംബവും യൂട്യുബിൽ സജീവമായത്.


Click it and Unblock the Notifications