For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനും എന്റെ കുടുംബവും ആർമിയും ഒറ്റയ്ക്കായിരുന്നു, കോംബോ വേണ്ട'; ചർച്ചയായി ബ്ലെസ്ലിയുടെ പോസ്റ്റ്

  |

  ബിഗ് ബോസ് സീസൺ നാല് അവസാനിച്ചിട്ട് ഒരു മാസത്തിലേറെയായി. എന്നിട്ടും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഒന്നും ഇനിയും സോഷ്യൽമീഡിയയിൽ അവസാനിച്ചിട്ടില്ല. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും സംഭവബഹുലമായ സീസൺ ആയിരുന്നു ഇത്തവണത്തേത്. ഏറ്റവും കൂടുതൽ പ്രേക്ഷകരെ നേടിയെടുത്ത സീസണിൽ നാടകീയമായ പല സംഭവങ്ങളും അരങ്ങേറിയിരുന്നു.

  താരങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കയ്യാങ്കളിയായി മാറുന്നതും ഇതേ തുടർന്ന് ഒരാൾ ഷോയിൽ നിന്ന് പുറത്തുപോകുന്നതും പ്രേക്ഷകർ പോയ സീസണിൽ കണ്ടു. ആദ്യമായി ഒരു മത്സരാർത്ഥി പകുതിക്ക് വെച്ച് ഷോയിൽ നിന്ന് ഇറങ്ങി പോയ സീസൺ കൂടിയായി ബിഗ് ബോസ് സീസൺ നാല് മാറി.

  'തോന്നിയാൽ അപ്പോൾ യാത്ര പോകും, ചിന്തിച്ചിരുന്നാൽ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല'; നടി പ്രിയങ്ക നായർ പറയുന്നു

  ആകെമൊത്തം സംഭവബഹുലമായ സീസണിന്റെ വിജയിയും അപ്രതീക്ഷിതമായിരുന്നു. അവസാനം നിമിഷം വരെ വന്ന പല പ്രവചനങ്ങളെയും അസ്ഥാനത്താക്കി ദിൽഷ പ്രസന്നനാണ് വിജയി ആയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ വിജയി എന്ന നേട്ടമാണ് ദിൽഷ സ്വന്തമാക്കിയത്. മുഹമ്മദ് ബ്ലെസ്ലി ആയിരുന്നു രണ്ടാം സ്ഥാനത്ത്.

  ബിഗ് ബോസ് വീടിനുള്ളിൽ വലിയ സൗഹൃദം സൂക്ഷിച്ചവരായിരുന്നു ബ്ലെസ്ലിയും ദിൽഷയും. അവിടെ വച്ച് ദിൽഷയോട് തനിക്ക് തോന്നിയ പ്രണയം ബ്ലെസ്‌ലി തുറന്നു പറഞ്ഞിരുന്നു. പ്രായത്തിൽ തന്നേക്കാൾ ചെറുപ്പമായ ബ്ലെസ്‌ലിയോട് ഒരു അനിയനോടുള്ള സ്നേഹം മാത്രമേയുള്ളൂവെന്ന് ദിൽഷയും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇവർ സുഹൃത്തുക്കളെ പോലെ വീടിനുള്ളിൽ കഴിഞ്ഞിരുന്നത്. എന്നാൽ ദിൽഷ നോ പറഞ്ഞിട്ടും വീണ്ടും പ്രണയം പറഞ്ഞ് പിന്നാലെ നടന്ന ബ്ലെസ്‌ലിയുടെ പെരുമാറ്റങ്ങൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

  'നീ നിന്റെ കഴിവ് ലോകത്തിന് കാണിച്ച് കൊടുക്കൂ... പുതിയ കാൽവെപ്പിന് ആശംസകൾ'; റോബിനെ കുറിച്ച് ആരതി പൊടി!

  എന്നാൽ ഷോയുടെ അവസാനം തന്റെ പെരുമാറ്റത്തിലെ തെറ്റ് മനസിലാക്കി ദിൽഷയോട് മാപ്പ് പറയുകയും ആ സൗഹൃദത്തിന് അവിടെ വച്ച് തന്നെ ഫുൾ സ്റ്റോപ്പ് ഇടുകയും ചെയ്തിരുന്നു. പുറത്തെത്തിയ ശേഷവും ദിൽഷയെ കുറിച്ച് മാധ്യമങ്ങൾക് മുന്നിൽ സംസാരിക്കാൻ ബ്ലെസ്ലി തയ്യാറായിരുന്നില്ല. അതിനിടെ തനിക്ക് ബ്ലെസ്ലിയോ മറ്റൊരു മത്സരാർത്ഥിയായായിരുന്നു റോബിൻ രാധാകൃഷ്ണനുമായോ ഇനി യാതൊരു സുഹൃദവും ഇല്ലെന്ന് പറഞ്ഞ് ദിൽഷയും രംഗത്തെത്തിയിരുന്നു.

  ഇതെല്ലാം ഇരുവരുടെയും ആരാധകരും ഏറ്റെടുത്തിരുന്നു. ഇതേതുടർന്ന് ദിൽഷയ്ക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും മറ്റും നേരിടേണ്ടിയതായും വന്നു. അങ്ങനെ രണ്ടു പേരും തമ്മിൽ ഇനി ഒരു സൗഹൃദവും ഉണ്ടാവില്ലെന്ന് ആരാധകരും വിധിയെഴുതി. എന്നാൽ ഇന്നലെ രക്ഷാബന്ധൻ ദിനത്തോട് അനുബന്ധിച്ച് ബ്ലെസ്ലി പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് ദില്‍ഷ മറുപടി നൽകിയതോടെ ഇവർക്കിടയിലെ വഴക്കൊക്കെ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  നിമിഷ, ജാസ്മിൻ ഇവരിൽ ഒരാളോടൊപ്പം ജീവിക്കാൻ അവസരം കിട്ടിയാൽ ആരെ തിരഞ്ഞെടുക്കും; റിയാസിന്റെ മറുപടി ഇങ്ങനെ

  അതിനിടെ ഇപ്പോഴിതാ ബ്ലെസ്ലി മറ്റൊരു സ്റ്റോറി കൂടി പോസ്റ്റ് ചെയ്തിരിക്കുകയാണ്. "പുറത്തിറങ്ങിയിട്ട് എന്റെ കണ്ടന്റിന്റെ ബാക്കി കൊണ്ട് ജീവിക്കുന്നവരോട്. ബ്ലെസ്ലിയും ബ്ലെസിയുടെ കുടുംബവും ആർമിയും ഒറ്റയ്ക്കായിരുന്നു. പക്ഷെ ശക്തരായിരുന്നു. ദയവ് ചെയ്ത് കോമ്പൊയൊന്നും വേണ്ട. തൽകാലം വൃന്ദാവനത്തിൽ ഞാൻ ഒറ്റയ്ക്ക് പൊക്കോളാം" എന്നായിരുന്നു പോസ്റ്റ്.

  ഇന്നലെ ദിൽഷ പങ്കുവച്ച പോസ്റ്റിനുള്ള മറുപടിയാണോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ആരോടെന്ന് വ്യക്തമാക്കാതെ പങ്കുവച്ചിരിക്കുന്ന മാസ് ഡയലോഗുകൾ ദിൽഷയ്ക്ക് ഉള്ളത് തന്നെയാണെന്നാണ് ഒരു വിഭാഗം ആരാധകർ ഉറപ്പിക്കുന്നത്. അതേസമയം തലേം വാലുമില്ലാത്ത ബ്ലെസ്ലിയുടെ പോസ്റ്റ് ബിഗ് ബോസ് വീടിനുള്ളിലെ ബ്ലെസ്ലിയുടെ ചില അഭിപ്രയങ്ങൾ പോലെയാണെന്നും ചിലർ പറയുന്നുണ്ട്.

  'മാതൃത്വം എല്ലാം മാറ്റും... ഇവൻ ഞങ്ങളുടെ രാജകുമാരൻ'; മകന്റെ ചിത്രങ്ങൾ‌ പങ്കിട്ട് സീരിയൽ താരം അനുശ്രീ!

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity

  രക്ഷാബന്ധന്‍ ദിനത്തോട് അനുബന്ധിച്ച് ബ്ലെസ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറി, 'രക്ഷാബന്ധന്‍ ദിന ആശംസകള്‍, ബ്രദറാണേ.. എന്നായിരുന്നു. ബിഗ് ബോസ് വീട്ടില്‍ വച്ച് പലവട്ടം ദില്‍ഷ ബ്ലെസ്ലിയോട് നീയെന്റെ ബ്രദറാണേ എന്ന് പറഞ്ഞിട്ടുണ്ട്. ഇത് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ബ്ലെസ്ലിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പിന്നാലെ താരത്തിന്റെ സ്റ്റോറി ഷെയര്‍ ചെയ്ത് ദില്‍ഷ എത്തുകയായിരുന്നു.

  ബ്ലെസ്ലിയുടെ സ്റ്റോറിയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട്, 'രക്ഷാബന്ധന്‍ ദിനാശംസകള്‍ ബ്രദറേ' എന്നായിരുന്നു ദില്‍ഷയുടെ മറുപടി. എന്നാൽ ബ്ലെസ്ലിയുടെ പേര് മറച്ചു കൊണ്ടായിരുന്നു ദിൽഷയുടെ പോസ്റ്റ്. ബ്ലെസ്ലി മറ്റുള്ളവരുമായുള്ള പ്രശ്‌നങ്ങൾ തീർത്ത പോലെ ദില്‍ഷയും ആയിട്ടുള്ള പ്രശ്‌നവും തീർത്തോ എന്നായിരുന്നു ഇതിനു ശേഷം ആരാധകര്‍ക്ക് ഇടയിൽ നിന്ന് ഉയർന്ന ചോദ്യം. എന്നാൽ അതൊന്നും അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് ബ്ലെസ്ലിയുടെ പുതിയ സ്റ്റോറി എന്നാണ് ആരാധകർക്കിടയിലെ വിലയിരുത്തൽ.

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam fame Blesslee's new instagram story saying no combo please goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X