'റിയാസ് നേർക്കുനേർ നിന്ന് പറയും എന്നാൽ റോബിൻ അങ്ങനെയല്ല; പിന്നിൽ നിന്ന് കുത്തിയിട്ടുണ്ട് ചിലർ!': ധന്യ പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ആരംഭിച്ചിട്ട് നാല് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയയിൽ പുതിയ സീസൺ സംബന്ധിച്ച ചർച്ചകളൊക്കെ സജീവമാണ്. ചർച്ചകളിലൊക്കെ സജീവമായി തന്നെ കഴിഞ്ഞ സീസണും അതിലെ മത്സരാർത്ഥികളും കടന്നു വരുന്നുണ്ട്. ഷോ ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും മത്സരാർത്ഥികളിൽ പലർക്കും ചൂട് വന്നിട്ടില്ല എന്ന വിമർശനങ്ങൾക്ക് ഇടയിലാണ് ഇത്. അതേസമയം, കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളൊക്കെ സോഷ്യൽ മീഡിയയിലൊക്കെ സജീവമായി തന്നെ നിൽക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർത്ഥികൾ ആയിരുന്നു റോബിൻ രാധാകൃഷ്ണനും റിയാസ് സലീമും. ഈ സീസൺ സംബന്ധിച്ച ചർച്ചകളിലൊക്കെ ഏറ്റവും കൂടുതൽ കടന്നു വരുന്നതും ഇവരുടെ പേരാണ്. ഇപ്പോഴിതാ, ഇവരുടെ ഗെയിമിനെ കുറിച്ച് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ ധന്യ മേരി വർഗീസ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധന്യ.

ബിഗ് ബോസ് കഴിഞ്ഞ ശേഷം ചിലരെയൊക്കെ കണ്ടിട്ടുണ്ട്. എന്നാൽ ചിലരെ കാണാനേ പറ്റിയിട്ടില്ല. പലരും പലയിടത്തും പല തിരക്കുകളായി നടക്കുകയാണ്. ചിലരെ ഇടയ്ക്കിടക്ക് കാണാനുള്ള സാഹചര്യം കിട്ടിയിട്ടുണ്ട്. ബ്ലെസ്ലി, അഖിൽ, ദിൽഷ, സൂരജ്, അഖിൽ, സുചിത്ര, റിയാസ്, ഡെയ്‌സി ഇവരെയെല്ലാം കണ്ടിട്ടുണ്ട്,'
'ലക്ഷ്മി പ്രിയയെയും ഇറങ്ങിയ സമയത്ത് കണ്ടിരുന്നു. എറണാകുളത്ത് ആയത് കൊണ്ട് പിന്നെ കണ്ടിട്ടില്ല. എന്നാലും ഇവരൊക്കെ ആയിട്ട് ഒരു കോണ്ടാക്ടിലേക്ക് വരാൻ പറ്റി. എന്നാൽ റോബിനെ ഞാൻ ആ ഫൈനൽ കഴിഞ്ഞ ശേഷം കണ്ടിട്ടേയില്ല. അതിനുള്ള അവസരം ഉണ്ടായിട്ടില്ലെന്ന് ധന്യ പറഞ്ഞു.
റോബിന്റെ ക്യാരക്ടറിനെ കുറിച്ച് ചോദിച്ചപ്പോൾ അത് തനിക്ക് ജഡ്ജ് ചെയ്യാൻ കഴിയില്ലെന്ന് ആയിരുന്നു ധന്യ പറഞ്ഞത്. 'റോബിൻ ഗെയിം മനസിലാക്കി ബിഗ് ബോസിലേക്ക് വന്ന ആളായിരുന്നു. റോബിൻ ചെയ്‌ത കുറെ കാര്യങ്ങൾ ഗെയിമിന്റെ ഭാഗമായി ചെയ്തു എന്നാണ് ഞാൻ മനസിലാക്കിയത്,'
'റോബിന് മാത്രമല്ല റിയാസിനും ഗെയിം അറിയാമായിരുന്നു. റോബിന്റെ ഡിഫ്രന്റ് ആയിരുന്നു. റിയാസിന്റെ ഡിഫ്രന്റ് ആയിരുന്നു. റിയാസ് കുറച്ച് നേർക്കുനേർ പറയാനുള്ളതൊക്കെ പറഞ്ഞു കൊണ്ടുള്ള ഗെയിം ആയിരുന്നു. എന്നാൽ റോബിൻ അങ്ങനെയല്ല,'

'റോബിന്റേത് വേറെ രീതിയിൽ ഉള്ള ഗെയിം ആയിരുന്നു. റോബിൻ തന്നെ പലപ്പോഴും ഫേക്ക് ആണെന്ന് പറഞ്ഞിട്ടുണ്ട്. ലാലേട്ടൻ പോലും എന്നോട് അതേ കുറിച്ച് ചോദിച്ചിട്ടുണ്ട്. ഞാൻ എനിക്ക് അറിയില്ല. ഞാൻ മാറ്റി ചിന്തിച്ചു തുടങ്ങി എന്നാണ് പറഞ്ഞത്. പുള്ളി ശരിക്കും എന്താണെന്ന് അറിയണമെങ്കിൽ ബിഗ് ബോസിന് മുൻപ് എന്തായിരുന്നു എന്ന് കൂടി അറിയണം. പക്ഷെ എനിക്ക് ഗെയിമിനകത്ത് വന്നപ്പോഴുള്ള റോബിനെ മാത്രമേ അറിയുകയുള്ളൂ,'
'നമ്മുക്ക് അതൊന്നും ജഡ്ജ് ചെയ്യാൻ പറ്റില്ല. അത്രയും ആരാധകരുമായി നിൽക്കുന്ന ആളുടെ ക്യാരക്ടർ പുറത്തുനിന്ന് ജഡ്‌ജ് ചെയ്യാൻ പറ്റിയെന്ന് വരില്ല,' എന്നാണ് ധന്യ പറഞ്ഞത്. ഷോയിലായിരുന്നപ്പോൾ ചിലർ മനഃപൂർവം ദ്രോഹിക്കാൻ പലതും പറഞ്ഞിരുന്നു എന്നും ധന്യ പറയുന്നുണ്ട്. മനഃപൂർവം ചെയ്യുന്നവരെ അറിയാൻ പറ്റും. ഗെയിം സ്പിരിറ്റിൽ പലതും പറയുന്നവരുണ്ട്,'
'ഞാനും റിയാസും തമ്മിൽ കുറെ വഴക്കുകൾ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും ഇന്ന് ഞങളുടെ രണ്ടുപേരുടെയും മനസിലില്ല. കാരണം അത് ഗെയിം ആയി മാത്രം കണ്ട് പറഞ്ഞതാണ്. അതൊരു ഹെൽത്തി വഴക്ക് ആയി തോന്നിയിട്ടുണ്ട്. എന്നാൽ ചിലർ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. അത് നമ്മുക്ക് ഫീൽ ചെയ്യും,' അങ്ങനെയുള്ള അവസരങ്ങളിൽ ഇമോഷണൽ ആയിട്ടുണ്ടെന്നും ധന്യ പറഞ്ഞു.


Click it and Unblock the Notifications