For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരാജയങ്ങളെ നേരിടേണ്ടി വരും, പക്ഷെ തോറ്റ് കൊടുക്കില്ലെന്ന് ദില്‍ഷ; പുതിയ തട്ടിപ്പാണോന്ന് സോഷ്യല്‍ മീഡിയ

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് ദില്‍ഷ പ്രസന്നന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷയെ പ്രേക്ഷകര്‍ അറിയുന്നത്. പിന്നീട് പരമ്പരകൡും അഭിനയിച്ചു. എന്നാല്‍ ദില്‍ഷയെ കൂടുതല്‍ അടുത്തറിയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് ദില്‍ഷ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. തുടക്കത്തില്‍ പലരും അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് വിലയിരുത്തിയ താരമായിരുന്നു ദില്‍ഷ. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിന്നറായാണ് ദില്‍ഷ തന്റെ യാത്ര അവസാനിപ്പിച്ചത്.

  Also Read: 'പൃഥ്വിരാജ് എന്റെ ഹീറോ, സുകുവേട്ടന്റെ മകനാണെന്നതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം'; ലാലു അലക്സ്

  സോഷ്യല്‍ മീഡിയയിലും സജീവമാണ് ദില്‍ഷ. തന്റെ കിടിലന്‍ ഡാന്‍സ് വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട് ദില്‍ഷ. ബിഗ് ബോസ് അവസാനിച്ചിട്ട് നാളുകളായെങ്കിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ദില്‍ഷയുടെ പേരായിരുന്നു വിവാദങ്ങളില്‍ ഉയര്‍ന്നു വന്നത്. ഇപ്പോഴിതാ ദില്‍ഷയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

  ദില്‍ഷ പങ്കുവച്ച പ്രൊമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട വിവാദം ഒന്ന് കെട്ടടങ്ങിയതേയുള്ളൂ. ഇതിന് പിന്നാലെ ഇപ്പോള്‍ ദില്‍ഷ പങ്കുവച്ച ചിത്രങ്ങളും അതിന് നല്‍കിയ ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഒരു ഷോയില്‍ വിധി കര്‍ത്താവായി പോയതിന്റെ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്.

  Also Read: നഷ്ടപ്പെടുമ്പോഴാണ് ഒന്നിന്റെ വില മനസിലാവുക, ആ സമയം ഞാനത് മിസ് ചെയ്തു; അഭിനയം നിർത്തി പോയതിനെ കുറിച്ച് ലെന

  ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും. പക്ഷെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ദില്‍ഷ തന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ച്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ സംഭവത്തെ വിലയിരുത്തുന്നത്. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ കമന്റിലെത്തിയിട്ടുണ്ട്.

  ജീവിത വഴിയിലെ തോല്‍വികള്‍ നമ്മെ നോക്കി പിറുപിറുക്കുമ്പോള്‍ ഓര്‍ക്കുക നീയാണ് വിജയം. പരാജയങ്ങള്‍ നിന്റെ പിന്നാലെ വരുമ്പോള്‍ ഓര്‍ക്കുക നിന്നിലാണ് ഫലമുള്ളത് . കര്‍മ്മനിരതയാവുക സന്തോഷത്തോടെ മുന്നേറുക, അതെ ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുത്. നിങ്ങളെ തകര്‍ക്കാന്‍ പലരും ശ്രമിക്കും. പക്ഷെ ഉയര്‍ത്തെഴുന്നേല്‍ക്കാനും മുന്നോട്ട് പോകാനും നിശ്ചയിച്ചുറപ്പിച്ചാല്‍ വിജയിക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ അവഗണിക്കുക. എന്ത് സംഭവിച്ചാലും അവര്‍ നിന്നെ വെറുക്കുക തന്നെ ചെയ്യും. കുരയ്ക്കും പട്ടി കടിക്കില്ലെന്ന് ഓര്‍ക്കുക, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ താരത്തോട് പറയുന്നത്.


  അതേസമയം താരത്തെ പരിഹസിച്ചും അപമാനിച്ചുമൊക്കെ വേറേയും ചിലരെത്തിയിട്ടുണ്ട്. അമ്പത് ലക്ഷം കിട്ടിയിട്ടും വീണ്ടും സാമ്പത്തിക തട്ടിപ്പുമായി എത്തിയെന്ന് കേട്ടുവല്ലോ എന്നായിരുന്നു ചിലരുടെ കമന്റ്. കഴിഞ്ഞ ദിവസം ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷന്‍ വീഡിയോ ദില്‍ഷ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുകയായിരുന്നു. ബിഗ് ബോസ് താരമായിരുന്ന ബ്ലെസ്ലിയടക്കം ആരോപണവുമായി രംഗത്തെത്തിയിരുന്നു.

  സംഭവം വിവാദമായതോടെ ദില്‍ഷ വീഡിയോ പിന്‍വലിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. താന്‍ ആരേയും ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശിച്ച് ചെയ്തതല്ലെന്നാണ് ദില്‍ഷ പറയുന്നത്. തന്നെ വഞ്ചിച്ചരെ നിയമപരമായി നേരിടുമെന്നാണ് ദില്‍ഷ പറയുന്നത്. തന്റെ വീഡിയോ കണ്ട് ആരെങ്കിലും ചതിയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കേസുമായ മുന്നോട്ട് പോകാന്‍ സഹായം ചെയ്യുമെന്നും ദില്‍ഷ പറഞ്ഞിരുന്നു. സംഭവത്തിന്റെ പേരില്‍ ദില്‍ഷയും ബ്ലെസ്ലിയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാദ പ്രതിവാദങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.

  താന്‍ മൂന്ന് ലക്ഷം രൂപ വാങ്ങിയാണ് പ്രൊമോഷന്‍ ചെയ്തതെന്ന ആരോപണവും ദില്‍ഷ നിഷേധിച്ചിരുന്നു. അതേസമയം താന്‍ ക്യൂആര്‍ കോഡ് വച്ച് പൈസ പിരിച്ചിട്ടില്ലെന്നും ദില്‍ഷ പറഞ്ഞിരുന്നു. ദില്‍ഷയ്ക്ക് സംഭവിച്ചത് പോലെ തന്നെ ആ ടീം തന്നെയും സമീപിച്ചിരുന്നുവെന്നും എന്നാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ അവരെ ഒഴിവാക്കുകയായിരുന്നുവെന്നാണ് ബ്ലെസ്ലി പറഞ്ഞത്. എന്തായാലും സംഭവം വലിയൊരു ചര്‍ച്ചയായി മാറിയിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame Dilsha Prasannan's New Cryptic Write-up About Life, Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X