For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹണി റോസിനൊപ്പം റോബിൻ; ചിത്രം കണ്ട് ആരാധകരുടെ ആവശ്യം ഇങ്ങനെ!, പോസ്റ്റ് വൈറൽ

  |

  ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സീസൺ ആയിരുന്നു. അവസാനത്തേത്. ഷോ അവസാനിച്ചിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന സീസൺ ആണിത്. കഴിഞ്ഞ സീസണിലൂടെ കേരളം മൊത്തം തരംഗമായി മാറിയ മത്സരാർഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ.

  റോബിൻ മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റോബിൻ ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായി എത്തിയതോടെ പ്രേക്ഷകരുടെ മനസ്സിൽ വലിയ താരമായി മാറുകയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്രയധികം ജനപിന്തുണ ലഭിച്ച മറ്റൊരു മത്സരാർത്ഥിയും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

  Also Read: ബിഗ് ബോസ് വീട്ടിലെ എന്റെ ഫൺ പാർട്ണർ, ഒരിക്കൽ കൂടി ഞങ്ങൾ ആ ഓർമ്മകൾ പങ്കിട്ടു; സുചിത്രയെ കണ്ട സന്തോഷത്തിൽ ശാലിനി

  നാലാം സീസൺ ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതും റോബിയിലൂടെ ആണെന്നതാണ് മറ്റൊരു കാര്യം. ഷോയിലെ ഗെയിമുകളിൽ ഒക്കെ അധികം തിളങ്ങാൻ കഴിയാതിരുന്ന റോബിന് എങ്ങനെ എത്രയധികം ആരാധകരെ ലഭിച്ചു എന്നത് പ്രേക്ഷകർ ആദ്യമൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്.

  എഴുപത് ദിവസം മാത്രമാണ് റോബിൻ ബി​ഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ എഴുപത് ദിവസം കൊണ്ടു തന്നെ ബിഗ് ബോസ് വിജയിയുടേതായി പ്രശസ്‌തിയാണ് താരം നേടിയെടുത്തത്. സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്തതിന്റെ പേരിൽ ഷോയിൽ നിന്ന് പുറത്തായ റോബിന് പുറത്ത് വലിയ സ്വീകരണമാണ് ലഭിച്ചത്.

  വിമാനത്താവളത്തിൽ അടക്കം വലിയ ജനാവലിയാണ് താരത്തെ സ്വീകരിക്കാൻ എത്തിയത്. അവിടെ നിന്നിങ്ങോട്ട് നിരവധി നേട്ടങ്ങളാണ് റോബിനെ തേടി എത്തിയത്. മലയാളത്തിലെ പ്രമുഖ നിർമാതാക്കളുടെ അടക്കം സിനിമകളിൽ നിന്ന് അവസരങ്ങൾ താരത്തെ തേടിയെത്തി. നിരവധി ഉദ്‌ഘാടനങ്ങളും മറ്റുമായി താരം തിരക്കിലായി.

  ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങൾ നടത്തിയതിന്റെ റെക്കോർഡ് ചിലപ്പോൾ റോബിനും ഒപ്പം നടി ഹണി റോസിനുമാകും നിരവധി വേദികളിലാണ് ഇവർ ഉദഘാടകരായി എത്തിയത്. ചിലയിടങ്ങളിൽ ഇവർ ഒരുമിച്ചും എത്തിയിരുന്നു. ഇപ്പോഴിതാ, ഇവർ ഒന്നിച്ചുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

  റോബിനാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹണി റോസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചത്. കീപ് സ്മൈലിങ് എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്. രണ്ടു പേരും പുഞ്ചിരിയോടെയാണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്.

  Also Read: ഇടവകക്കാർ പണിത് തന്ന വീട്ടിലാണ് ജീവിച്ചത്, കഷ്ടപ്പാടിന്റെ അങ്ങേയറ്റം കണ്ടു; അനുഭവിച്ച കഷ്ടതകൾ ഓർത്ത് മെറീന!

  റോബിന്റെ ചിരിയെ പുകഴ്ത്തി ധാരാളം കമന്റുകൾ വരുന്നുണ്ട്. 'ഡോക്ടർ റോബിൻ മച്ചാന്റെ ചിരിയാണ് നമ്മളെ എല്ലാവരെയും തളർത്തി കളയുന്നത് അത് അല്ലെ ശരി' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം ഇരുവരെയും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണണം എന്ന ആഗ്രഹവും ആവശ്യവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

  'ഉദ്‌ഘാടനകളുടെ രാജാവും രാജ്ഞിയും രണ്ടുപേരെയും ബിഗ് സ്ക്രീനിലും കാണാൻ കഴിയട്ടെ', 'ഏറ്റവും കൂടുതൽ ഉദ്‌ഘാടനങ്ങൾ ചെയ്തത് ഇവരാകും'. 'രണ്ടു പേരുടെയും ചിരി. രണ്ടുപേരെയും ഒന്നിച്ച് ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയട്ടെ', 'ട്രോളന്മാരുടെയും ഡിഗ്രെഡർസസിന്റെയും ഇപ്പോഴത്തെ ഇരകൾ' എന്നിങ്ങനെ പോകുന്നു.

  നല്ല കോമ്പിനേഷൻ, ബെസ്റ്റ് കപ്പിൾ, ഒരു സിനിമയ്ക്ക് പറ്റിയ ജോഡികളാണ് എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. അടുത്തിടെ റോബിൻ തന്റെ ആദ്യ സിനിമ പ്രഖ്യാപിച്ചിരുന്നു. റോബിൻ തന്നെ തിരക്കഥയും സംവിധാനവും നിർമ്മാണവും നടത്തുന്ന ചിത്രത്തിൽ പ്രണയിനി ആരതി പൊടിയാണ് നായിക. ചിത്രത്തിനായി കന്യാകുമാരി മുതൽ ചെന്നൈ വരെ താൻ ഓടുമെന്നും റോബിൻ പ്രഖ്യാപിച്ചിരുന്നു.

  Read more about: robin radhakrishnan
  English summary
  Bigg Boss Malayalam Fame Dr Robin Shared New Pictures With Honey Rose, This Is What Netizens Demanded
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X