റോബിന്‍ നാണക്കേട് മറക്കാന്‍ നോക്കിയതാണ്! അള്‍ട്ടിമേറ്റില്‍ കൂടെ കിട്ടണം; ആഞ്ഞടിച്ച് ഫിറോസ്
ബിഗ് ബോസില്‍ നിന്നും രണ്ട് വട്ടം പുറത്താക്കപ്പെട്ട ഏക താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. മത്സരാര്‍ത്ഥിയായി എത്തിയ സീസണ്‍ 4ല്‍ റോബിന്‍ പുറത്താക്കപ്പെടുന്നത് സഹതാരത്തെ കയ്യേറ്റം ചെയ്ത കുറ്റത്തിനാണ്. തുടര്‍ന്ന് ഇപ്പോഴത്തെ സീസണില്‍ ചലഞ്ചറായും റോബിനെത്തി. എന്നാല്‍ ഷോയുടെ നടത്തിപ്പിന് തടസമുണ്ടാക്കി എന്ന കുറ്റത്തിന് റോബിനെ വീണ്ടും പുറത്താക്കി.
ജുനൈസിനെ ശാരീകമായി കയ്യേറ്റം ചെയ്തു എന്നതിന് അഖില്‍ മാരാരെ ഷോയില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കിയതാണ് റോബിന് വിനയായത്. പുറത്ത് വന്ന റോബിന്‍ ഷോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. റോബിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഫിറോസ് ഖാന്‍. ഫിറോസും ഈ സീസണില്‍ ചലഞ്ചറായി വന്ന താരമാണ്.

മഴവില്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് റോബിനെതിരെ രംഗത്തെത്തിയത്. പുറത്ത് വന്ന റോബിന്‍ നടത്തിയ പ്രസ്താവനകളോടുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണ് ഫിറോസ് മറുപടി നല്‍കിയത്. പുറത്തായതിന്റെ നാണക്കേട് മറയ്ക്കാനാണ് റോബിന്‍ ശ്രമിച്ചത് എന്നാണ് ഫിറോസ് പറയുന്നത്.
എന്നെ അവര്‍ ആദ്യം ഔട്ടാക്കി. രണ്ടാമത് വിളിച്ചു. രണ്ടാമതും പുറത്താക്കി. എന്തായിരിക്കും എന്റെ പ്രതികരണം? സിമ്പിളായി ചിന്തിക്കൂ. പുറത്താക്കുന്ന കാരണം ശക്തമാണ്. ശരിയുമാണ്. പക്ഷെ അതിലുപരിയായി അദ്ദേഹം അവിടെ നാണം കെടുകയാണ്. ആ നാണക്കേടിന് വഴിയൊരുക്കിയത് അദ്ദേഹമാണെന്നത് മറന്നു പോകുന്നു. ഏറ്റവും നാണം കെട്ട സംഭവമാണ്. അപ്പോള്‍ എന്തു ചെയ്യും? മറ്റൊരാളെ പഴി ചാരും. ആ നാണക്കേട് ഇല്ലാതാക്കാനുള്ള പ്രതിരോധമാണ് ഇപ്പോള്‍ കാണുന്നതെന്നാണ് ഫിറോസ് പറയുന്നത്.
എന്തുകൊണ്ടാണ് നാലാം സീസണില്‍ നിന്നും പുറത്ത് വന്നപ്പോള്‍ ഈ കുറ്റങ്ങള്‍ പറയാതിരുന്നത്. ഇതേ ചാനലും ക്രൂവും തന്നെയായിരുന്നല്ലോ അന്നും. അന്ന് അദ്ദേഹം ഒരു കുറ്റവും പറഞ്ഞിട്ടില്ലല്ലോ. കാരണം അന്ന് അദ്ദേഹത്തിന് ജനപിന്തുണയും ഹൈപ്പുമുണ്ടായിരുന്നു. ഇത്തവണ അദ്ദേഹം പ്ലാറ്റ്‌ഫോം മനസിലാക്കാതെയാണ് കളിച്ചത്. ഗെയിമര്‍ ആയിട്ടല്ല, ചലഞ്ചര്‍ ആയിട്ടാണ് പോയത്. അത് മറന്നു പോയി. ഗെയിമറായിട്ട് പോലും നില്‍ക്കാന്‍ പാടില്ലാത്ത രീതിയിലാണ് നിന്നത്. പിടിച്ചിറക്കുകയല്ലാതെ നിവര്‍ത്തിയില്ലെന്നും ഫിറോസ് പറഞ്ഞു.

നാണം കെട്ടു. അതിനെ മറി കടക്കാന്‍ പറഞ്ഞതാണ്. അഖില്‍ മാരാരെ പുറത്താക്കാന്‍ വേണ്ടി ശ്രമിച്ചത് മണ്ടത്തരം. ഒരാളെ പുറത്താക്കാന്‍ ആ സീസണിലെ മറ്റൊരു ഗെയിമര്‍ക്ക് പറ്റും. അത് അയാളുടെ മിടുക്ക്. പക്ഷെ ഇവിടെ സംഭവിച്ചത് അതല്ല. ഒരു ചലഞ്ചുടെ ഉത്തരവാദിത്തം ഷോയെ ഉയര്‍ത്തി കൊണ്ടു വരിക, കൂടുതല്‍ എന്റര്‍ടെയ്‌നിംഗ് ആക്കുക എന്നതാണ്. അത് മനസിലാക്കാതെ ഒരു ഗെയിമറിനെ പോലെ പെരുമാറുകയും അവിടെ നന്നായി ഗെയിം കളിക്കുന്ന ഒരാളെ പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആ ചിന്ത മോശമാണ്. അതാണ് നമ്മളിപ്പോള്‍ കണ്ടത്. ഒരു പരിധി വരെ എല്ലാവരേയും പറ്റിക്കാനാകും. പക്ഷെ എല്ലായിപ്പോഴും പറ്റിക്കാനാകില്ലെന്നും ഫിറോസ് പറഞ്ഞു.
ഈ അഞ്ച് സീസണിലും എനിക്ക് പറ്റിയ എതിരാളി ഉണ്ടെന്ന് തോന്നിയിട്ടില്ല. അത് അഹങ്കാരമല്ല. ആത്മവിശ്വാസമാണ്. അള്‍ട്ടിമേറ്റ് വരികയാണെങ്കില്‍ രജിത്തേട്ടന്‍, റോബിന്‍, റോബിന്‍ വലിയ ഗെയിമറല്ല പക്ഷെ ബിഗ് ബോസ് എന്താണെന്ന് പുള്ളിയ്ക്ക് മനസിലാക്കി കൊടുക്കേണ്ടതുണ്ട്, സാബു, അഖില്‍ മാരാര്‍ ഇങ്ങനെ കുറച്ച് പേര്‍ ഒരുമിച്ച് വരണം. ശക്തരുമായി മത്സരിച്ച് ജയിക്കാന്‍ കുറേക്കൂടി രസമാണ്. നാലും അഞ്ചും സീസണില്‍ ശക്തരായ എതിരാളികള്‍ ഇല്ലാതെ പോയതിനാലാണ് ഇവര്‍ മുന്നില്‍ നില്‍ക്കുന്നതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications