പല തെറ്റായ തീരുമാനങ്ങളും തിരുത്തിയ വര്‍ഷം; 2021 നെക്കുറിച്ച് ബിഗ് ബോ്‌സ് താരം

ബിഗ് ബോസ് മലയാളത്തിലൂടെ മലയാളികള്‍ക്ക് സുപരിതയായ താരമാണ് ജസ്ല മാടശ്ശേരി. സാമൂഹിക പ്രവര്‍ത്തകയായ ജസ്ല ബിഗ് ബോസിലേക്ക് എത്തുന്നത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു. ജസ്ലയുടെ സാന്നിധ്യം ബിഗ് ബോസിനെ ചര്‍ച്ചകളില്‍ സജീവമാക്കി നിര്‍ത്തിയിരുന്നു. ഇപ്പോഴിതാ 2021 അവസാനിക്കുമ്പോള്‍ പോയ വര്‍ഷത്തെക്കുറിച്ചുള്ള ജസ്ലയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരം മനസ് തുറന്നത്.

ജീവിതത്തിലേറ്റവും നഷ്ടങ്ങളും നോവുകളും ഇടക്കിത്തിരി സന്തോഷങ്ങളും തന്നു കടന്നു പോയ വര്‍ഷമാണിതെന്നാണ് ജസ്ല പറയുന്നത്. നഷ്ടത്തിന്റെ കടല് നീന്തി കര എത്താത്ത വര്‍ഷമാണെന്നും താരം പറയുന്നു. ഒരുപാട് സൗഹൃദങ്ങളെ മാറ്റിനിര്‍ത്താനും മറ്റു ചില സൗഹൃദങ്ങളെ ചേര്‍ത്ത് നിര്‍ത്താനും കഴിഞ്ഞ വര്‍ഷമാണെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. മാനസീകമായും ശരീരികമായും സാമ്പത്തികമായും എന്നെ ഏറ്റവും തളര്‍ത്തിയ വര്‍ഷമാണെന്നും ജസ്ല പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Jazla Madasseri

ജീവിതത്തിലേറ്റവും നഷ്ടങ്ങളും നോവുകളും ഇടക്കിത്തിരി സന്തോഷങ്ങളും തന്നു കടന്നു പോയ വര്‍ഷം.. ഈ വര്‍ഷത്തിലിനി കൂട്ടിച്ചേര്‍ക്കലുകളെഴുത്തി ചേര്‍ക്കാന്‍ ഒരു പേജ് ഒഴിച്ചിടാനില്ല.. നഷ്ടത്തിന്റെ കടല് നീന്തി കര എത്താത്ത വര്‍ഷം..
ഒരുപാട് സൗഹൃദങ്ങളെ മാറ്റിനിര്‍ത്താനും മറ്റു ചില സൗഹൃദങ്ങളെ ചേര്‍ത്ത് നിര്‍ത്താനും കഴിഞ്ഞ വര്‍ഷം..വര്‍ഷങ്ങള്‍ക്കിപ്പുറം മാസങ്ങളോളം വീട്ടില്‍ നില്‍ക്കാനും ഉമ്മയുടെ ഭക്ഷണത്തിന്റെ സ്വാത്.... നുണയാനും.... കഴിഞ്ഞ വര്‍ഷം... ഉപ്പയും ഞാനും ഉമ്മയും കൂടി ഏറ്റവും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിച്ചു പരസ്പരം സംസാരിച്ച വര്‍ഷം...വര്‍ഷങ്ങള്‍ക്കിപ്പുറം..

ജോലിഭാരങ്ങളില്‍ നിന്ന് വലിയൊരു അവധിയെടുത്ത വര്‍ഷം.. ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച വര്‍ഷം..പക്ഷെ എല്ല വര്‍ഷങ്ങളെയും പോലെയല്ല.. ഞാന്‍ പല തെറ്റായ തീരുമാനങ്ങളും തിരുത്തിയ വര്‍ഷം കൂടെയാണ്.. എന്തും മുന്നിട്ടിറങ്ങിയാല്‍ പൂര്‍ത്തിയാക്കുന്ന ശീലമെനിക്കുണ്ട്... എന്നാല്‍ ഈ വര്‍ഷം ഞാന്‍ എല്ലാം പാതിവഴിയിലോ തുടക്കത്തിലോ ചിലത് മനസ്സിലോ തന്നെ ഉപേക്ഷിച്ച വര്‍ഷം കൂടെയായിരുന്നു... പൂര്‍ണമാക്കാന്‍ അടുത്ത വര്‍ഷമെങ്കിലും സാധിക്കുമായിരിക്കും...മാനസീകമായും ശരീരികമായും സാമ്പത്തികമായും എന്നെ ഏറ്റവും തളര്‍ത്തിയ വര്‍ഷം..

അതിജീവിക്കുമെന്നെ... അതിജീവിക്കാണ്ടെവിടെ പോവാന്‍... മനസ്സിലുള്ളത് മുഖത്ത് കാണുന്ന ഒരു പ്രകൃതമാണെന്റെത്.. പക്ഷെ ഈ വര്‍ഷം പലപ്പോഴും ഞന്‍ മനസ്സ് പുറത്ത് വരാതെ കടിച് പിടിച്ചു ശ്വാസം മുട്ടി അതിജീവിച്ചിട്ടുണ്ട്...ചിരിച്ചിട്ടുണ്ട്.. മഷി തീര്‍ന്നു... എന്നു പറഞ്ഞാണ് ജസ്ല തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Recommended Video

Bigg boss Arya got cheated on her birthday | FilmiBeat Malayalam

ബിഗ് ബോസിലെത്തുന്നത് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് ജസ്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടേയും സാമുഹ്യ പ്രവര്‍ത്തനങ്ങളിലൂടേയുമാണ് ജസ്ല ശ്രദ്ധ നേടുന്നത്. പിന്നീടാണ് താരം ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ജസ്ല എത്തിയത്. ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ജസ്ല. എന്നാല്‍ ഈ സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വെക്കേണ്ടി വന്ന സീസണ്‍ കൂടിയായിരുന്നു ഇത്. അതിനാല്‍ വിജയി ആരെന്ന് അറിയതായൊണ് രണ്ടാം സീസണ്‍ അവസാനിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X