'ഞാൻ മലയാളി കുട്ടി ആയതുകൊണ്ടാണ് അവർക്ക് കുരുപൊട്ടുന്നത്; എന്റെ ചിത്രങ്ങളിൽ മോശമായ ഒന്നുമില്ല': ലെച്ചു
ബിഗ് ബോസ് മലയാളം സീസൺ 5ലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ലെച്ചു എന്നറിയപ്പെടുന്ന ഐശ്വര്യ സുരേഷ്. നടിയും മോഡലുമായ ലെച്ചു സോഷ്യൽ മീഡിയയിലൂടെ മുൻപ് തന്നെ പരിചിതയാണെങ്കിലും കൂടുതൽ പേരും അറിയുന്നത് ബിഗ് ബോസിൽ മത്സരാർത്ഥി ആയി വന്നതോടെയാണ്. മുൻപ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിലെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാനും ലെച്ചുവിന് സാധിച്ചിട്ടുണ്ട്.
ബിഗ് ബോസിൽ ആദ്യ ആഴ്ചയിൽ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ മത്സരാർത്ഥിയാണ് ലെച്ചു. ലെച്ചുവിന്റെ ക്യൂട്ട്നസാണ് എല്ലാവരെയും ആകർഷിച്ചത്. ഒരേസമയം ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തുമുള്ളവരുടെ ഇഷ്ടം നേടിയെടുക്കാൻ ലെച്ചുവിന് കഴിഞ്ഞു. എന്നാൽ അധികം നാൾ ബിഗ് ബോസിൽ തുടരാനുള്ള ഭാഗ്യം ലെച്ചുവിന് ഉണ്ടായിരുന്നില്ല. ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് നാലാമത്തെ ആഴ്ച താരത്തിന് ഹൗസിൽ നിന്ന് പടിയിറങ്ങേണ്ടി വന്നു.

ബിഗ് ബോസ് വീട്ടിലെ ലെച്ചുവിന്റെ സൗഹൃദങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. അങ്ങനെ ആദ്യ ദിനങ്ങളിൽ ചർച്ചയായതാണ് അനിയൻ മിഥുനുമായുള്ള സൗഹൃദം. ലെച്ചു ലവ് സ്ട്രാറ്റജി ഇറക്കുകയാണെന്ന് ഒക്കെയുള്ള സംസാരങ്ങൾ വന്നിരുന്നു. പുറത്തു കാമുകനുള്ള ലെച്ചുവിന് അകത്ത് വേറെ പ്രണയം എന്ന രീതിയിലാണ് ചിലർ പ്രചരിപ്പിച്ചത്. ഇപ്പോഴിതാ, അതിനോട് പ്രതികരിച്ചിരിക്കുകയാണ് ലെച്ചു. തന്റെ ന്യൂഡ് ആർട്ട് ഷൂട്ടുകളെ കുറിച്ചും ലെച്ചു സംസാരിക്കുന്നുണ്ട്.
മിഥുനും ലച്ചുവും തമ്മിലുള്ള ലവ് സ്ട്രാറ്റജിയാണെന്ന് പറഞ്ഞ് വന്ന യൂട്യൂബ് വാർത്തയിൽ, ലെച്ചുവിന്റെ നഗ്ന ചിത്രങ്ങൾ എടുത്ത നാൽപത് വയസുള്ള കാമുകൻ എന്ന് കണ്ടിരുന്നു. ഇങ്ങനെ ഓരോന്ന് കാണുമ്പോൾ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ലെച്ചു. ലെറ്റ്സ് ടോക് മലയാളം എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
ന്യൂഡ് ആർട്ട് എന്നത് എല്ലായിടത്തും പോപ്പുലർ ആയ ഒന്നാണ്. ഇന്ത്യയിൽ അത്ര പോപ്പുലർ അല്ലെന്ന് മാത്രം. എന്നെ സംബന്ധിച്ച് ഞാൻ എന്റെ ബോഡിയിൽ കോൺഫിഡന്റ് ആണ്. അതിൽ മോശമായ ഒന്നുമില്ല. ഞാൻ ഒരിക്കലും ഇൻസ്റ്റാഗ്രാം റെഗുലേഷൻസിന് എതിരായ ചിത്രങ്ങൾ പങ്കുവയ്ക്കാറില്ല. പുള്ളി ആണെങ്കിലും ആ ആർട്ട് വർക്കിനെ വളരെയധികം ആരാധിക്കുന്ന വ്യക്തിയാണ്. ഞാനും അങ്ങനെ ഒരാളാണ്. അതിൽ മോശമായ ഒന്നുമില്ലെന്ന് ലെച്ചു പറയുന്നു.
അദ്ദേഹം പല സെലിബ്രിറ്റികളേയും വെച്ച് ഷൂട്ട് ചെയ്യാറുണ്ട്. പക്ഷേ അവരെ പറ്റി ഒന്നും പറയില്ല. ഞാൻ ഒരു മലയാളി കുട്ടി ആയത് കൊണ്ടാണ് ഇവർക്ക് കുരു പൊട്ടുന്നത്. സംസ്‌കാരമൊക്കെ പറയും, നല്ല പോലെ ചൊറിയുന്നുണ്ട്. അങ്ങനെ ഉള്ളവർ പറഞ്ഞോട്ടെ. അല്ലാതെ ഒന്നും പറയാനില്ലെന്നും ലെച്ചു പറഞ്ഞു.
മിഥുന്റെ കാര്യത്തിൽ, കുറേ കോഴിത്തരമൊക്കെ കാണിക്കുമെങ്കിലും ആൾ ഒരു സ്പോർട്സ്മാൻ ആണ്. പുള്ളിക്ക് അതിനോട് അല്ലാതെ മറ്റൊരു ഇമോഷനില്ല. ആൾ തന്റെ രാജ്യത്തിനായിട്ടാണ് ഫൈറ്റ് ചെയ്യുന്നത്.

പുള്ളി അയാളുടെ ട്രെയിനിങ്ങിലും മറ്റുമാണ് ഫോക്കസ് ചെയ്യുന്നത്. മറ്റൊന്നിലും ഇൻവോൾവ് ആവണമെന്ന് ആൾക്കില്ല. അത് എനിക്ക് അറിയാം. പുള്ളി എന്നോട് അത് പറഞ്ഞിട്ടുണ്ട്. പുള്ളിക്ക് ഞാൻ ഒരു ഹെഡ് മസാജ് ചെയ്ത് കൊടുക്കുകയാണെങ്കിലും അതിൽ സെക്ഷ്വൽ ആയിട്ട് ഒന്നുമില്ല. അതൊരു ഹെഡ് മസാജ് മാത്രമാണ്. അതിൽ വലിയ കാര്യമായി കാണേണ്ട ഒന്നുമില്ല. അതിൽ റൊമാന്റിക്കായി ഒന്നുമില്ലെന്ന് ലെച്ചു വ്യക്തമാക്കി.
ഒരു അനിയത്തി ചേട്ടന് ഹെഡ് മസാജ് ചെയ്ത് കൊടുക്കുന്നത് വേറെ ഒരു രീതിയിൽ എടുക്കുമോ. എനിക്ക് സഹോദരനെ പോലെ ആയിരുന്നു മിഥുൻ. അത് ആളുകൾക്ക് മനസിലാക്കാൻ പറ്റിയില്ലെങ്കിൽ അവർക്ക് ഒരു വിശദീകരണം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഞാൻ ആരാണെന്ന് അറിയാം. ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാം. എനിക്ക് അതിൽ ഒന്നും പ്രൂവ് ചെയ്യനില്ല. കൂടുതൽ വിശദീകരണം നൽകാനുമില്ലെന്ന് ലെച്ചു പറഞ്ഞു.


Click it and Unblock the Notifications