'മക്കൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചൂടെ എന്ന് പലരും ചോദിച്ചു, അതിനോട് യോജിപ്പില്ല'; മനീഷ പറയുന്നു

നടിയായും ഗായികയായും പ്രേക്ഷകർക്ക് സുപരിചിതയാണ് മനീഷ കെ എസ്. ഇത്തവണ ബിഗ് ബോസ് മലയാളം സീസൺ 5 ൽ എത്തിയ മത്സരാർത്ഥികളിൽ ഒരാളാണ് മനീഷ. ആദ്യമെത്തിയ 18 പേരിൽ ഒരാളായ മനീഷ അഞ്ചാമത്തെ ആഴ്ചയിലാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. ആദ്യ ദിവസങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ മനീഷയുടെ പുറത്താകൽ തീർത്തും അപ്രതീക്ഷിതമായിരുന്നു. പ്രേക്ഷകരെ ഞെട്ടിച്ച എവിക്ഷനായിരുന്നു അത്.

ബിഗ് ബോസ് വീടിനുള്ളിൽ എല്ലാവർക്കും അമ്മയെ പോലെ ആയിരുന്നു മനീഷ. ഹൗസിൽ വെച്ച് തന്റെ ജീവിത കഥയൊക്കെ താരം പ്രേക്ഷകരും മത്സരാർത്ഥികളുമായും പങ്കുവച്ചിരുന്നു. ഭർത്താവായിരുന്ന ഷീൻ ജോർജുമായുള്ള പ്രണയ വിവാഹത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ താരം സംസാരിച്ചിരുന്നു. ഇപ്പോഴിതാ, മനീഷ കൈരളിക്ക് നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

maneesha

വിവാഹമോചനത്തെ കുറിച്ചും സിംഗിൾ മദറായി ജീവിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടിനെ കുറിച്ചുമൊക്കെ മനീഷ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. രണ്ടു മക്കൾക്കൊപ്പമാണ് മനീഷ അഭിമുഖത്തിൽ എത്തിയത്. മനീഷയുടെ വാക്കുകൾ വിശദമായി വായിക്കാം.

ഞങ്ങൾ രണ്ടു പേരും നല്ല മനുഷ്യരാണ്. ഞങ്ങൾ രണ്ടുപേരും ഒന്നാകുമ്പോഴുള്ള സ്വരച്ചേർച്ച ഇല്ലായ്മയാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്‌നം. ഒന്നിച്ചു ജീവിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ്. അല്ലാതെ അദ്ദേഹം ഏറ്റവും നല്ല അച്ഛനാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടും ഒരുപാട് ബഹുമാനമുണ്ട്. ഭാര്യ ഭർത്താക്കന്മാർ എന്ന നിലയിൽ ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് ബഹുമാനപൂർവ്വം പരസ്‌പരം എടുത്ത തീരുമാനമാണ് പിരിയാമെന്നത്. അതുകൊണ്ട് ഞങ്ങൾ തമ്മിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്ന് മനീഷ പറയുന്നു.

അമ്മ എന്ന നിലയിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ അദ്ദേഹവും, അച്ഛൻ എന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ ഞാനും പ്രൗഡാണ്. ഇപ്പോൾ എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പറയുന്നത് മക്കൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യൂ എന്നൊക്കെയാണ്. അതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. അങ്ങനെ ജീവിക്കുമ്പോൾ നമ്മുടെ ജീവിതം എന്തായി. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളെ തിരഞ്ഞെടുത്തത് ആണെങ്കിലും പൊരുത്തപ്പെട്ട് പോകാനാകാത്ത സാഹചര്യങ്ങളിൽ വീണ്ടും അതിൽ കടിച്ചു തൂങ്ങി നിൽക്കേണ്ട കാര്യമില്ലെന്നാണ് കരുതുന്നത്.

maneesha

ഞങ്ങൾ ഇപ്പോൾ രണ്ടു വ്യക്തികളായി നിൽക്കുമ്പോൾ ഞങ്ങൾക്കിടയിൽ പരസ്‌പരം ബഹുമാനമുണ്ട്. അതുപോലെ എനിക്ക് ഇഷ്ടമുള്ള രീതിയിൽ എന്റെ കലയുമായി മുന്നോട്ട് പോയി ജീവിക്കാനാകുന്നുണ്ട്. എന്നെ സംബന്ധിച്ച് എന്റെ മക്കളെ മാത്രം ബോധ്യപ്പെടുത്തി എനിക്ക് ജീവിച്ചാൽ മതി. എനിക്ക് മറ്റാരെയും ബോധ്യപ്പെടുത്തേണ്ടതായി വരുന്നില്ല. എന്നാൽ ഞാൻ സമൂഹത്തെ ഉൾപ്പടെ മാനിച്ചു കൊണ്ടാണ് ജീവിക്കുന്നതെന്നും മനീഷ പറഞ്ഞു.

അതേസമയം, സിംഗിൾ പേരന്റായി ജീവിക്കുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ചും മനീഷ സംസാരിച്ചു. സിംഗിൾ പ്യാരന്റായി ജീവിക്കുമ്പോൾ സമൂഹത്തിനുണ്ടാകുന്ന ഒരു കാഴ്ചപ്പാട് പ്രശ്നമാണ്. വീട് അന്വേഷിച്ചു നടക്കുമ്പോഴൊക്കെ ഈ പ്രശ്നമുണ്ട്. ഡിവോഴ്‌സായ ഞാൻ സിന്ദൂരം ഇടുന്നതിനെ ചോദ്യം ചെയ്യുന്നവരുണ്ട്. നമ്മൾ ഒന്ന് പട്ടിണി കിടന്നപ്പോൾ ഭക്ഷണം വേണോ എന്ന് പോലും ചോദിക്കാത്തവരാണ് ഈ കാര്യങ്ങളിൽ കൺസേൺ കാണിക്കുന്നത്. നമ്മൾ സന്തോഷത്തോടെ ജീവിക്കുമ്പോൾ അതിലും കേറി മാന്താൻ നിൽക്കുന്നവരാണ് സമൂഹത്തിൽ ഉള്ളവരെന്നും മനീഷ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X