ദില്‍ഷയേയും ജാസ്മിനേയും വെള്ളപൂശാന്‍ എന്നെ കരിവാരിതേക്കരുതെന്ന് ബ്ലെസ്ലി; ഒന്നൂടെ കത്തിച്ച് വലിക്കെന്ന് നിമിഷ

തനിക്ക് റോബിന്റെ മുന്‍ സുഹൃത്ത് അയച്ചൊരു മെസേജാണ് ബ്ലെസ്ലി പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ലിയെ റോബിന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് നാളുകളായി. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ പോകുന്നു.

വെറും മൂന്ന് ദിവസങ്ങള്‍ മാത്രമാണ് അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ബാക്കിയുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നാലാം സീസണ്‍ ഇതുവരേയും അവസാനിച്ചിട്ടില്ല.

റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു ഇതുവരേയും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ബ്ലെസ്ലിയും ചര്‍ച്ചകളിലേക്ക് കടന്നു വരികയാണ്.

തനിക്ക് റോബിന്റെ മുന്‍ സുഹൃത്ത് അയച്ചൊരു മെസേജാണ് ബ്ലെസ്ലി പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ലിയെ റോബിന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്.

Nimisha

ഫൈനലില്‍ വോട്ട് മാനുപ്പുലേറ്റ് ചെയ്തതിന് സോറി. വോട്ടിംഗ് ടൈമില്‍ മൂക്കമണ്ട വീഡിയോ ചെയ്യാനുള്ളത് എന്റെ ഐഡിയയായിരുന്നും റോബിന്‍ ചെയ്യുകയായിരുന്നുവെന്നാണ് ആരോമല്‍ എന്നയാള്‍ ചാറ്റില്‍ പറയുന്നത്.

എന്നെ ഞരമ്പന്‍ എന്ന് വിളിക്കുന്നവരോട്, ഞാന്‍ എന്റെ സഹ മത്സരാര്‍ത്ഥികളെ തെറ്റായ ഉദ്ദേശത്തോടെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് ആളുകള്‍ ഇപ്പോഴും എനിക്കെതിരെ ആരോപണം ഉയര്‍ത്തുന്നതെന്നാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് ബ്ലെസ്ലി പറയുന്നത്.

ആ വീഡിയോ വ്യാജമായിരുന്നുവെന്നും ബ്ലെസ്ലി പറയുന്നു. അതേസമയം ദില്‍ഷയേയും ജാസ്മിനേയും ഡിസേര്‍വിംഗ് ആക്കാന്‍ വെള്ള പൂശുന്നതിന് വേണ്ടി എന്നെ വീണ്ടും കരിവാരിതേക്കരുതെന്ന് യൂട്യുബേഴ്‌സിനോടായി ബ്ലെസ്ലി പറയുന്നു.

പിന്നാലെ അശ്വന്ത് കോക്ക്, സമ്മര്‍ മീഡിയ, സീക്രട്ട് എന്നിവരെ മെന്‍ഷന്‍ ചെയ്യുകയും ചെയ്യുന്നുണ്ട്‌ ബ്ലെസ്ലി. അതുപോലെ തന്നെ റോബിന്‍ കാണിക്കുന്ന പൊട്ടത്തരങ്ങളെ തെറിപറയാന്‍ വേണ്ടി ആ ചീഞ്ഞ മൂവര്‍ സംഗത്തിന്റെ സൈഡില്‍ (ജാസ്മിന്‍ റിയാസ് നിമിഷ) എന്നെ ഉള്‍പ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നുവെന്നും ബ്ലെസ്ലി പറയുന്നുണ്ട്.

പിന്നാലെ തന്നെ കള്ള സന്യാസിയെന്ന് വിളിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട് ബ്ലെസ്ലി. താന്‍ ചെയ്യുന്ന ബ്രീത്തിംഗ് എക്‌സൈസിന്റെ വീഡിയോയാണ് ബ്ലെസ്ലി പങ്കുവച്ചിരിക്കുന്നത്.

ഇതിനിടെ ബ്ലെസ്ലിയ്ക്ക് മറുപടിയുമായി നിമിഷ എത്തുകയായിരുന്നു. ഇവന്‍ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് തനിക്ക് ഒരു ഐഡിയയുമില്ലെന്നാണ് നിമിഷ പറയുന്നത്.

എന്തിനാണ് എന്റെ പേര് പറയുന്നതെന്ന് അറിയില്ല. പക്ഷെ ബ്രോക്ക് അടുത്ത ജോയന്റ് എടുക്കാനായെന്നും എന്നിട്ട് ശരിയായി ചിന്തിക്കണമെന്നുമായിരുന്നു നിമിഷയുടെ മറുപടി.

പിന്നാലെ നിമിഷയ്ക്ക് മറുപടിയുമായി ബ്ലെസ്ലിയെത്തി. താന്‍ ഒരു സ്‌മോക്കര്‍ ഷോകേസ് അല്ലെന്നാണ് ബ്ലെസ്സി പറയുന്നത്. ചില എരുമകള്‍ ആരോപിക്കുന്നത് പോലെ പുകവലിയെ ഇപ്പോള്‍ പിന്തുണയ്ക്കുന്നില്ലെന്നും ബ്ലെസ്ലി പറയുന്നുണ്ട്.

Nimisha

തന്റെ ഫാസ്റ്റിംഗിനെക്കുറിച്ചുള്ള ബ്ലെസ്ലിയുടെ പോസ്റ്റിനെക്കുറിച്ചും നിമിഷ സംസാരിക്കുന്നുണ്ട്. എന്താണ് ഇവന്‍ ചെയ്യുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുകയാണ് താന്‍ ഇപ്പോഴുമെന്നാണ് നിമിഷ പറയുന്നത്.

താനും മറ്റൊരാളും തമ്മിലുള്ള ചാറ്റും നിമിഷ പങ്കുവച്ചിട്ടുണ്ട്. എന്ത് തന്നെയാണെങ്കിലും നല്ല സാധനമാണ് അവന്‍ വലിക്കുന്നതെന്നാണ് താരം പറയുന്നത്.

ബ്ലെസ്ലി നിമിഷയ്ക്ക് മറുപടി നല്‍കാന്‍ വേണ്ടി മെന്‍ഷന്‍ ചെയ്തിരിക്കുന്നത് നടി നിമിഷ സജയനെ ആണെന്നും താരം പങ്കുവച്ച ചാറ്റില്‍ പറയുന്നുണ്ട്. എല്ലാവരും മറന്ന് തുടങ്ങിയത് കൊണ്ട് ശ്രദ്ധ ലഭിക്കാന്‍ ശ്രമിക്കുകയാണ് ബ്ലെസ്ലിയെന്നും പറയുന്നുണ്ട്.

നാലാം സീസണില്‍ തുടങ്ങിയ ഭിന്നതയും പ്രശ്നങ്ങളുമൊക്കെ ഇപ്പോഴും പുറത്ത് തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ അഞ്ചാം സീസണ്‍ ആരംഭിക്കാനിരിക്കുകയാണ്.

മാർച്ച് 26നാണ് പുതിയ സീസണ്‍ ആരംഭിക്കുക. പുതിയ സീസണില്‍ ആരൊക്കെയായിരിക്കാം മത്സരിക്കാനെത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

ബിഗ് ബോസ് അഞ്ചിലെ താരങ്ങളുടെ പ്രെഡിക്ഷന്‍ പട്ടികകള്‍ ഇതിനോടകം ചർച്ചയായി മാറിയിട്ടുണ്ട്. ഹനാന്‍, നെല്‍സണ്‍, ശോഭ വിശ്വനാഥ്, ഷിജു, അനിയന്‍ മിഥുന്‍ തുടങ്ങിയവരുടെ പേരുകളാണ് പുറത്ത് വന്നിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X