For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്റെ സിനിമ കണ്ടു തീര്‍ന്നതേയുള്ളൂ, നീ അടിപൊളിയാക്കി; ജാനകിയുടെ സിനിമയെക്കുറിച്ച് നിമിഷ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 മലയാളികള്‍ക്ക് ഒരുപാട് പുതിയ താരങ്ങളെ പരിചയപ്പെടുത്തിയിരുന്നു. നേരത്തെ മലയാളി സമൂഹത്തിന് അത്രത്തോളം പരിചയമില്ലാതിരുന്നവരെ അവതരിപ്പിക്കാന്‍ ഷോയ്ക്ക് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായി മാറാനും പലര്‍ക്കും സാധിച്ചിട്ടുണ്ട്.

  Also Read: ഐശ്വര്യയെ അഞ്ചോളം ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയ ഷാരൂഖ്, പിന്നീട് ഖേദ പ്രകടനവും; സംഭവമിങ്ങനെ

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ജനപ്രീയയായി മാറിയ താരമാണ് ജാനകി സുധീര്‍. ഒരാഴ്ച മാത്രമായിരുന്നു ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നുവെങ്കിലും ആ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടാന്‍ ജാനകിയ്ക്ക് സാധിച്ചിരുന്നു. തന്റെ മനസിലുള്ളത് തുറന്ന് പറയുന്ന, ജെനുവിനായി ഇടപെടുന്ന താരമെന്ന നിലയിലാണ് ജാനകി ശ്രദ്ധ നേടിയത്.

  എന്നാല്‍ ഒരാഴ്ച മാത്രമാണ് ജാനകിയ്ക്ക് ബിഗ് ബോസ് വീട്ടില്‍ നിലനില്‍ക്കാന്‍ സാധിക്കുന്നത്. പുറത്തായ താരങ്ങളെ തിരികെ കൊണ്ടു വരുമെങ്കില്‍ ആരായിരിക്കണം എന്ന ചോദ്യത്തിന് ബിഗ്ബ ബോസ് വീടിന് അകത്തുണ്ടായിരുന്നവരില്‍ മിക്കവരും പ്രേക്ഷകരില്‍ മിക്കവരും പറഞ്ഞിരുന്ന പേര് ജാനകിയുടേതായിരുന്നു. ഇപ്പോഴിതാ ജാനകിയുടെ പുതിയ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്.

  ഹോളി വൂണ്ട് ആണ് ജാനകിയുടെ പുതിയ സിനിമ.
  ലെസ്ബിയന്‍ പ്രണയ കഥ പറയുന്ന സിനിമയാണ് ഹോളി വൂണ്ട്. ചിത്രത്തിലെ രംഗങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു. ഓഗസ്റ്റ് 12 നായിരുന്നു സിനിമയുടെ റിലീസ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് എത്തുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് താരം നിമിഷയും ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

  നിന്റെ സിനിമ കണ്ടു തീര്‍ന്നതേയുള്ളൂ. ഒരു ഡയലോഗ് പോലുമില്ലാതെ പ്രേക്ഷകരില്‍ ഉടനീളം ആകാംഷ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. നീ അടിപൊളിയാക്കി. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. നീ വലിയ ഉയരങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് നിമിഷ കുറിച്ചിരിക്കുന്നത്. നിമിഷയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു നിമിഷ. സീസണ്‍ 4ന്റെ അമ്പതാം എപ്പിസോഡിലാണ് നിമിഷ ഷോയില്‍ നിന്നും പുറത്താകുന്നത്. ഒരിക്കല്‍ ഷോയില്‍ നിന്നും പുറത്തായ ശേഷം തിരികെ വന്ന താരമാണ് നിമിഷ. രണ്ടാം വരവില്‍ ഗംഭീര പ്രകടനമാണ് നിമിഷ പുറത്തെടുത്തത്.

  അതേസമയം തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ പേരിലും ലെസ്ബിയന്‍ പ്രണയകഥ പറയുന്ന സിനിമയിലെ രംഗങ്ങളുടെ പേരിലും വിമര്‍ശിക്കുന്നവര്‍ക്ക് ജാനകി മറുപടി നല്‍കുകയും ചെയ്തിരുന്നു.എന്റെ ശരീരത്തില്‍ എനിക്ക് ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഞാന്‍ അത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് എന്നാണ് ബോള്‍ഡ് ഫോാട്ടോഷൂട്ടുകളെക്കുറിച്ച് ജാനകി പറയുന്നത്. ഞാന്‍ മാത്രമല്ല, ഇവിടെ എന്നെപോലെ പലരും ബോള്‍ഡ് ഫോട്ടോഷൂട്ട് എന്ന് വിളിയ്ക്കുന്ന ഇത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ടെന്നും ജാനകി ചൂണ്ടിക്കാണിക്കുന്നുണ്ട്.

  തന്റെ കാഴ്ചപാടില്‍ ഞാന്‍ ഓകെയാണ്. മറ്റുള്ളവര്‍ക്ക് എന്റെ ഫോട്ടോഷൂട്ട് ഒരു മോശമായി തോന്നുന്നുണ്ട് എങ്കില്‍ അത് തന്റെ കുറ്റമല്ല എന്നും ജാനകി പറയുന്നു. ക്യാമറയ്ക്ക് മുന്നില്‍ അങ്ങനെ ഇരിക്കാനുള്ള ആത്മവിശ്വാസം എനിക്കുള്ളപ്പോള്‍ മറ്റുള്ളവര്‍ പറയുന്നതിനെ ഞാന്‍ കാര്യമാക്കേണ്ടതില്ല എന്നും തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് തന്നെ പോലെ ചെയ്യാനാകില്ലെന്നും ജാനകി പറഞ്ഞിരുന്നു.

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത സിനിമയാണ് ഹോളി വൂണ്ട്. പോള്‍ വിക്ലിഫ് തിരക്കഥയെഴുതിയ സിനിമയുടെ നിര്‍മ്മാണം സന്ദീപ് ആര്‍ ആണ്. ജാനകി സുധീറിനൊപ്പം അമൃത വിനോദും സാബു പരുദീനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഉണ്ണി മടവൂര്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. ഒടിടി റിലീസിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

  English summary
  Bigg Boss Malayalam Fame Nimisha Opens Up After Watching Janaki Sudheer's Holly Wound Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X