രണ്ട് കേസ് തലയില്‍ വച്ചു തന്നു, ലാലേട്ടന്‍ പറഞ്ഞ സിനിമകളും നഷ്ടമായി; വെളിപ്പെടുത്തി രജിത് കുമാര്‍

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീയരായ താരങ്ങളില്‍ ഒരാളായിരുന്നു രജിത് കുമാര്‍. എന്നാല്‍ തന്റെ പ്രസ്താവനകളിലൂടേയും നിലപാടുകളിലൂടേയും ഒരുപാട് വിവാദങ്ങളും വിമര്‍ശനങ്ങളും രജിത് കുമാര്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. സഹതാരത്തെ കയ്യേറ്റം ചെയ്ത കുറ്റത്തിന് രജിത് കുമാറിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രജിത് കുമാര്‍. തനിക്കെതിരെ രണ്ട് കേസുകള്‍ ഉണ്ടായിരുന്നുവെന്നാണ് രജിത് കുമാര്‍ പറയുന്നത്. സുല്‍ത്താന്‍ വേവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ബിഗ് ബോസിനുശേഷം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ എനിക്കെതിരെ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവച്ച് തന്നതെന്നാണ് രജിത് കുമാര്‍ പറയുന്നത്. ഒരു കേസ് അങ്കമാലി കോടതിയില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലായിരുന്നു. ഞാന്‍ ആളുകളെ വിളിച്ചുകൂട്ടി എന്നതായിരുന്നു കേസെന്നാണ് രജിത് കുമാര്‍ പറയുന്നത്. അതേസമയം, ആ കേസില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്നതുകൊണ്ട് ഹൈക്കോടതിയില്‍ അത് തള്ളിക്കളയാന്‍ വേണ്ടി 25000 രൂപ കൊടുത്ത് സ്വയം കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്നും രജിത് കുമാര്‍ പറയുന്നുണ്ട്.

എന്നെ കുറെ ആളുകള്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോള്‍ മനസ്സിനു നന്മ ഉണ്ടെങ്കില്‍ കൊറോണ വരില്ലെന്ന് എന്തോ ഒരു വാക്ക് ഞാന്‍ പറഞ്ഞുപോയി. ആ തിരക്കില്‍ എന്താണ് കൊറോണ എന്നു പോലും വന്നിറങ്ങുമ്പോള്‍ അറിയില്ലായിരുന്നുവെന്നും രജിത് കുമാര്‍ പറയുന്നു. എന്നാല്‍ എന്റെ വാക്കുകള്‍ കൊറോണ പടരാന്‍ കാരണമായെന്ന് പറഞ്ഞ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ തിരുവനന്തപുരത്ത് ഉള്ള ഒരാള്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് രജിത് കുമാര്‍ പറയുന്നത്. അതും തള്ളിക്കളയാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

ആദ്യത്തെ കേസില്‍ തന്നെ ശിക്ഷിച്ചതായും രജിത് കുമാര്‍ തുറന്ന് പറയുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ ആളുകള്‍ കൂടിയതിന് കോടതി ശിക്ഷിക്കുകയായിരുന്നു. 200 രൂപ ഫൈന്‍ അടക്കുകയോ ഒരു ദിവസം ജയിലില്‍ കിടക്കുകയോ ആയിരുന്നു ശിക്ഷയായി വിധിച്ചത്. ഇതോടെ താന്‍ അങ്കമാലി കോടതിയില്‍ 200 രൂപ ഫൈന്‍ അടക്കുകയായിരുന്നുവെന്നും രജിത് കുമാര്‍ പറയുന്നുണ്ട്. ഇതോടെ നെടുമ്പാശ്ശേരി പൊലീസ് എഴുതിയ വകുപ്പുകള്‍ എല്ലാം തള്ളിക്കളയുകയായിരുന്നു. സത്യത്തില്‍ ഈ കേസില്‍ 2000 രൂപ അന്ന് ഫൈന്‍ അടച്ചിരുന്നെങ്കില്‍ ഞാന്‍ കൊടുത്ത പൈസയില്‍ പാവപ്പെട്ടവര്‍ക്കു കൊടുക്കാമായിരുന്നുവെന്നും താരം പറയുന്നുണ്ട്.

അതേസമയം തന്റെ പേരിലുള്ള അടുത്ത കേസ് അന്തിമഘട്ടത്തിലാണെന്നും രജിത് കുമാര്‍ പറയുന്നുണ്ട്. എന്നാല്‍ ആ കേസ് കൊടുത്ത ആളിനെ ഇപ്പോള്‍ കാണാനില്ലെന്നും താരം പറയുന്നുണ്ട്. ആ ആളെ കണ്ടു പിടിക്കേണ്ടത് പോലും തന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണെന്നാണ് രജിത് കുമാര്‍ പറയുന്നത്.

ഇതൊക്കെയാണ് ഇവിടുത്തെ അവസ്ഥയെന്ന് താരം പറയുന്നു. നമ്മള്‍ അങ്ങനെയൊരു തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചിട്ടുപോലുമല്ല നമുക്കെതിരെ കേസ് എടുക്കുന്നത്. ഫോണില്‍ മെസേജ് വരുമ്പോഴാണ് എനിക്കെതിരെ ഇങ്ങനെയൊരു കേസ് ഉണ്ടെന്ന കാര്യം അറിയുന്നത് പോലുമെന്നും രജിത് കുമാര്‍ പറയുന്നുണ്ട്.

Bigg Boss Malayalam

നിലവില്‍ തനിക്ക് പാസ്‌പോര്‍ട്ട് ഇല്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ രണ്ട് ജാമ്യക്കാരില്ലാതെ പാസ്‌പോര്‍ട്ട് എടുക്കാനും പറ്റില്ലെന്നാണ് രജിത് കുമാര്‍ പറയുന്നത്. കേസ് ഒക്കെ ഒഴിയുമ്പോള്‍ എടുക്കാമെന്നാണ് ചിന്തിക്കുന്നതെന്നും താരം പറയുന്നു. നേരത്തെ രജിത് കുമാറിന് മോഹന്‍ലാല്‍ സിനിമയില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇതും നഷ്്ടമായെന്നാണ് രജിത് കുമാര്‍ പറയുന്നത്.

ബിഗ് ബോസിനു ശേഷം ലാലേട്ടന്‍ രണ്ട് സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം പറഞ്ഞിരുന്നു. എന്റെ വീട്ടില്‍ പതിനഞ്ചോളം സിനിമാക്കാര്‍ വന്ന് ഓഫറുകള്‍ നല്‍കിയതാണ്. കൊറോണ വന്നതിനാല്‍ അതെല്ലാം പോയെന്നാണ് രജിത് കുമാര്‍ പറയുന്നത്. ജോലി ഞാന്‍ രാജിവച്ചു. ജീവിതത്തില്‍ കൂടുതല്‍ പേര്‍ക്ക് സഹായം ചെയ്യാനാണ് എനിക്ക് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 2ല്‍ ഒരുപാട് ആരാധകരെ നേടാന്‍ രജിത് കുമാറിന് സാധിച്ചിരുന്നു. എന്നാല്‍ രജിത് കുമാര്‍ മുന്നോട്ട് വച്ച പല കാഴ്ചപ്പാടുകളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ സഹതാരമായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച കുറ്റത്തിന് രജിത്തിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X