റോബിന്റെ ഏത് ഉയര്‍ച്ച? പ്രശസ്തി എല്ലാവര്‍ക്കും കിട്ടേണ്ടതല്ല; ആരതിയ്ക്ക് മറുപടിയുമായി റിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മിന്നും താരമാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന റിയാസ് അക്ഷരാര്‍ത്ഥത്തില്‍ ബിഗ് ബോസ് വീട് ഇളക്കി മറിക്കുകയായിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിയാസ് എന്ന് നിസ്സംശയം പറയാനാകും. റോബിനും റിയാസും തമ്മിലുള്ള പോര് നാലാം സീസണിലെ മുഖ്യ ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു.

റോബിനും റിയാസും അഞ്ചാം സീസണിന്റേയും ഭാഗമായി. രണ്ട് ആഴ്ചകളിലായ ചലഞ്ചേഴ്‌സായാണ് ഇരുവരും ബിഗ് ബോസ് വീട്ടിലെത്തിയത്. എന്നാല്‍ രണ്ടാം തവണയും റോബിന്‍ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടു. ഇപ്പോഴിതാ റോബിന്റെ പ്രതിശ്രുത വധുവായ ആരതി പൊടി നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുകയാണ് റിയാസ് സലീം.

Bigg Boss Malayalam

സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് റിയാസ് സലീം മനസ് തുറന്നത്. റോബിന്റെ ഉയര്‍ച്ച റിയാസ് ഇഷ്ടപ്പെടുന്നില്ല എന്ന് ആരതി പൊടി പറഞ്ഞിരുന്നു എന്ന് അവതാരകന്‍ ചൂണ്ടിക്കാണിച്ചതോടെയാണ് റിയാസ് സംസാരിക്കുന്നത്. റിയാസിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഏത് ഉയര്‍ച്ച? സിനിമയാണോ, അതോ മറ്റെന്തെങ്കിലും? എന്ത് ഉയര്‍ച്ചയാണ്? ഞാന്‍ എല്ലാവരുടേയും ഉയര്‍ച്ചയ്ക്ക് സന്തോഷിക്കേണ്ട ആവശ്യമില്ല. ഞാന്‍ മദര്‍ തെരേസയൊന്നുമല്ല. രണ്ടാമത്തെ കാര്യം ഉയരുകയോ താഴുകയോ എന്തുവേണമെങ്കിലും ചെയ്‌തോട്ടെ. അത് എന്റെ ജീവിതത്തെ എന്തെങ്കിലും തരത്തില്‍ ബാധിക്കുന്ന കാര്യമേയല്ല എന്നാണ് റിയാസിന്റെ മറുപടി.

ഞാന്‍ എപ്പോഴെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണം ഞങ്ങള്‍ ഒരേ സ്ഥലത്തുണ്ടായിരുന്ന, അഭിപ്രായ ഭിന്നതയുണ്ടായിരുന്ന വ്യക്തികള്‍ ആണെന്നതാണ്. അയാളുടെ നിലപാടുകളോട് എതിര്‍പ്പുണ്ടെങ്കില്‍ ഞാനത് സംസാരിക്കും. അത് ഉയര്‍ച്ചയില്‍ പ്രശ്‌നമുള്ളത് കൊണ്ടല്ല. എന്നെ സംബന്ധിച്ച് ഉയര്‍ച്ചയ്ക്ക് ഒരു നിലവാരമുണ്ട്. എന്തെങ്കിലും രീതിയില്‍ ആരെങ്കിലും ഉയര്‍ന്നിട്ട് കാര്യമില്ല. ആര്‍ക്കും ഉയരാം. ഫെയ്മസാകാന്‍ ഇപ്പോള്‍ ധാരാളം വഴികളുണ്ടെന്നും റിയാസ് പറയുന്നു.

ഇപ്പോള്‍ വിചാരിച്ചാല്‍ ഒരാള്‍ക്ക് പ്രശസ്തരാകാം. പ്രശസ്തിയിലല്ല കാര്യം ആ പ്രശസ്തിയ്ക്ക് ക്വാളിറ്റിയുണ്ടോ എന്നതിലാണ്. നമ്മളെ ഇഷ്ടപ്പെടുന്ന മനുഷ്യന്മാര്‍ നമ്മളെ എന്തെങ്കിലും ക്വാളിറ്റി കണ്ടാണോ ഇഷ്ടപ്പെടുന്നത്, നമ്മളെ ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും ക്വാളിറ്റിയുണ്ടോ എന്നതിലൊക്കെയാണ് കാര്യം. എല്ലാവര്‍ക്കും കിട്ടേണ്ടതല്ല പ്രശസ്തി. പ്രശസ്തിയ്‌ക്കൊപ്പം ഒരുപാട് ഉത്തരവാദിത്തങ്ങളും കൂടെ വരുന്നുണ്ടെന്ന് റിയാസ് ചൂണ്ടിക്കാണിച്ചു.

Bigg Boss Malayalam

പ്രശസ്തരാകുമ്പോള്‍ നമ്മളെ ഇഷ്ടപ്പെടുന്നരുണ്ടാകും. അവരെ നമ്മള്‍ ചിന്തിക്കുന്നതും പറയുന്നതുമൊക്കെ സ്വാധീനിക്കുന്നുണ്ട്. അതൊരു ഉത്തരവാദിത്തമാണ്. അല്ലാതെ പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യും, എന്ത് നാടകവും കളിക്കും, എന്നെ സ്‌നേഹിക്കുന്നവരുടെ കണ്ണില്‍ പൊടിയിടും എന്നൊക്കെ പറയുന്നവര്‍ അറ്റന്‍ഷന്‍ സീക്കേഴ്‌സ് മാത്രമാണ്. അവരെ തിരിച്ചറിയുക എന്നതാണ് കഴിവെന്നും റിയാസ് പറഞ്ഞു.

പ്രശസ്തിയ്ക്ക് വേണ്ടി ആളുകളെ സഹായിക്കുന്നവരുണ്ട്. അനാഥക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വീഡിയോ എടുത്ത്, അതില്‍ ബിജിഎം കേറ്റുന്നവര്‍. സ്വന്തം നെഗറ്റീവ് ഇമേജ് മാറ്റാന്‍ വേണ്ടി അങ്ങനെ ചെയ്യുന്ന ഒരുപാട് പേരുണ്ട്. നമുക്ക് ഒരാളെ സഹായിക്കണം എന്നുണ്ടെങ്കില്‍ സഹായിക്കാം. അത് കണ്ട് മറ്റുള്ളവര്‍ക്കും സഹായം ചെയ്യാനുള്ള മനസുണ്ടാകണം എന്ന് ചിന്തിക്കുന്നവരുണ്ട്. അത് പക്ഷെ വേറെയാണ്. പക്ഷെ നമ്മള്‍ കുറേ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കാണിക്കാന്‍ വേണ്ടി ചെയ്യുന്നത് ചീപ്പാണെന്നും റിയാസ് വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X