For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '24-ാം വയസ്സിൽ ആരതി ചെയ്തത് എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല, എന്നേക്കാൾ നാല് മടങ്ങ് സമ്പാദിക്കുന്നുണ്ട്': റോബിൻ

  |

  ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായി എത്തി പ്രശസ്‌തനായ ആളാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ കേരളത്തിൽ തരംഗമായി മാറുകയായിരുന്നു റോബിൻ. റോബിൻ മച്ചാനായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിന്നിരുന്ന താരം എഴുപത് ദിവസങ്ങൾ ബിഗ് ബോസ് വീട്ടിൽ ചെലവഴിച്ച് തിരിച്ചെത്തിയത് വൻ ജനപിന്തുണയോടെയാണ്.

  സീസൺ തുടങ്ങി അധികം വൈകാതെ തന്നെ ബിഗ് ബോസ് വീടിന് അകത്തും പുറത്തും റോബിൻ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ കലിപ്പന്‍ ഇമേജിന്റെ പേരില്‍ അകത്തും പുറത്തും നിരന്തരം വിമര്‍ശിക്കപ്പെടുമ്പോഴും റോബിന്റെ ആരാധകപിന്തുണ വര്‍ധിച്ചു കൊണ്ടിരുന്നു.

  Also Read: 'ഹിന്ദി നടിമാരെപ്പോലെയാണ് എന്റെ മരുമോള് എന്നാണ് അമാലിനെ കുറിച്ച് മമ്മൂക്ക അന്ന് വർണ്ണിച്ച് പറഞ്ഞത്'; അഞ്ജലി

  ഷോയിൽ നിന്ന് തിരിച്ചെത്തിയ ശേഷം വലിയ മാറ്റങ്ങളാണ് റോബിന്റെ ജീവിതത്തിൽ ഉണ്ടായത്. ഉൽഘാടനങ്ങളും മറ്റുമായി താരം തിരക്കിലാവുകയായിരുന്നു. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽഘാടനങ്ങൾ നടത്തുന്ന താരങ്ങളിൽ ഒരാളാണ് റോബിൻ.

  അതേസമയം, യുവ സംരഭകയായ ആരതി പൊടിയുമായി ഒരു പുതിയ ജീവിതത്തിലേക്കും കടക്കാൻ ഒരുങ്ങുകയാണ് റോബിൻ ഇപ്പോൾ. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. റോബിന്റേയും ആരതിയുടേയും വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അടുത്ത മാസം ഇവരുടെ വിവാഹ നിശ്ചയം ഉണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്.

  അതിനിടെ ഇവരുടെ പുതിയൊരു അഭിമുഖവും ശ്രദ്ധനേടുകയാണ്. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ റോബിൻ ആരതിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ആരതിയുടെ ജീവിതത്തിലെ നേട്ടങ്ങളെ കുറിച്ചാണ് റോബിൻ വാചാലനാവുന്നത്. തന്റെ ആഗ്രഹം സഫലമാക്കിയതിനെ കുറിച്ച് ആരതിയും സംസാരിക്കുന്നുണ്ട്. ഇവരുടെ വാക്കുകൾ വിശദമായി വായിക്കാം.

  '24 വയസ് തികയുന്നതിന് മുൻപ് അച്ഛന് കാർ സമ്മാനിച്ചതാണ് ആരതി. എനിക്ക് എന്റെ ആ പ്രായത്തിൽ അതിന് കഴിഞ്ഞിട്ടില്ല. ഞാൻ ഈ 32 വർഷം കൊണ്ട് ഉണ്ടാക്കിയതിന്റെ മൂന്ന് നാല് മടങ്ങ് ഇവൾ ഈ പ്രായത്തിൽ സമ്പാദിക്കുന്നുണ്ട്. ഞാൻ കൂടുതൽ പണമുണ്ടാക്കാൻ തുടങ്ങിയത് ബിഗ് ബോസിന് ശേഷമാണ്,' റോബിൻ പറഞ്ഞു.

  'പണ്ട് ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആയിരുന്നപ്പോൾ അമ്മ പറയുമായിരുന്നു ഒരു ആൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എന്ന്. അപ്പോൾ എന്റെ ആഗ്രഹമായിരുന്നു ഒരു ആൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ നോക്കുമോ, അതിന്റെ ആയിരം ഇരട്ടി സുഖത്തിലും സന്തോഷത്തിലും എന്റെ അച്ഛനെയും അമ്മയെയും നോക്കണമെന്ന്. അങ്ങനെയാണ് ഞാൻ ഇപ്പോൾ നോക്കുന്നത്,'

  Also Read: 17 വർഷം കൊണ്ട് 110 കോടിയുടെ ആസ്തി, യുവനടന്റെ ഭാര്യ തമന്നയ്ക്ക് സമ്മാനമായി നൽകിയത് രണ്ട് കോടിയുടെ വജ്രം!

  'ഞാൻ അതുകൊണ്ട് ഇപ്പോൾ അമ്മയോട് ചോദിക്കാറുണ്ട്. ഇപ്പോൾ കണ്ടില്ലേ. ഒരു ആൺകുട്ടി ഇല്ലെങ്കിൽ എന്താണ് എന്ന്. അത് അമ്മയ്ക്കും സന്തോഷമാണ്. ഞാൻ ആദ്യം ബിസിനസ് ചെയ്ത് തുടങ്ങിയപ്പോൾ അച്ഛനും അമ്മയ്ക്കും പേടി ആയിരുന്നു. ഈ ചെറിയ പ്രായത്തിൽ ബിസിനസ് ചെയ്ത് തുടങ്ങിയാൽ വിജയിക്കുമോ എന്നൊക്കെ,'

  'പക്ഷെ എനിക്ക് ബിസിനസ് വുമൺ ആവാൻ ആയിരുന്നു ഇഷ്ടം. അതും ആരുടേയും സഹായമില്ലാതെ ആണ് ചെയ്തത്. അത് എങ്ങാനും സക്സസ് ആയാൽ അതിന്റെ ക്രെഡിറ്റ് എനിക്ക് മാത്രം വേണമെന്നും ആഗ്രഹമുണ്ടായിരുന്നത് കൊണ്ടാണ്. ഇനി ഫ്ലോപ്പ് ആയാൽ അച്ഛനും അമ്മയുടെയും പൈസ കൊണ്ടുപോയി കളഞ്ഞു എന്ന പേര് വരരുത് എന്ന ആഗ്രഹം കൊണ്ട് കൂടിയാണ്,' എന്നും ആരതി പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame Robin Radhakrishnan Lover Arati Podi Opens Up About Her Success Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X