For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് നല്‍കിയത് നഷ്ടങ്ങള്‍, തിരികെ എത്തിയപ്പോള്‍ കാത്തിരുന്നത് വലിയ സമ്മാനം: റോണ്‍സന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു റോണ്‍സന്‍ വിന്‍സന്റ്. കാഴ്ചയില്‍ കലിപ്പനെന്ന് തോന്നിപ്പിക്കുമെങ്കിലും തന്റെ ശാന്തത കൊണ്ടും സൗഹൃദങ്ങളിലെ ആത്മാര്‍ത്ഥയുമൊക്കെയാണ് റോണ്‍സനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയത്. ബിഗ് ബോസ് വീട്ടില്‍ ആരുമായും വഴക്കിടാതെ പൂര്‍ത്തിയാക്കിയ അപൂര്‍വ്വം താരങ്ങളില്‍ ഒരാളുമാണ് റോണ്‍സന്‍.

  Also Read: അമ്പത് വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്ത നടി സുമ ജയറാം; കണ്മണികളുടെ മാമോദീസ ചിത്രങ്ങളുമായി നടി

  ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ചും തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ റോണ്‍സന്‍ മനസ് തുറക്കുകയാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോണ്‍സന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ബിഗ് ബോസ് വീട്ടിലേക്ക് എല്ലാവരും വലിയ ഗെയിം പ്ലാനുകളോടെയും പരസ്പരം മത്സരിക്കാനും ആണ് വന്നതെങ്കിലും എന്റെ ഗെയിം പുറത്തുള്ള അഞ്ചുപേരുമായിട്ടായിരുന്നുവെന്നാണ് റോണ്‍സന്‍ പറയുന്നത്. ബിഗ് ബോസിലേക്ക് വരുമ്പോള്‍ തന്നെ അക്കാര്യം റോണ്‍സന്‍ വ്യക്തമാക്കിയിരുന്നതാണ്.. വ്യത്യസ്തരും ശക്തമാരുമായിരുന്നു ഇത്തവണ മത്സരിച്ച 20 പേരുമെന്നും ബിഗ് ബോസിന്റെ ഏറ്റവും മികച്ച സീസണാണിതെന്നും റോണ്‍സന്‍ അഭിപ്രായപ്പെടുന്നുണ്ട്.

  Also Read: എല്ലാവരും കയ്യടിക്കുമ്പോള്‍ അമ്മ കരയുകയായിരുന്നു, അച്ഛന്‍ വന്ന് എന്റെ കാല് വാങ്ങി: സുധ ചന്ദ്രന്‍

  ബിഗ് ബോസ് ഷോയെ കുറിച്ച് ഇതുവരെ ആളുകള്‍ക്ക് ഉണ്ടായിരുന്ന ഒരുപാട് കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കാന്‍ സാധിച്ചിട്ടുണ്ട് കഴിഞ്ഞ സീസണിനെന്നാണ് റോണ്‍സന്റെ അഭിപ്രായം. ഈ സീസണിലെ മത്സരാര്‍ത്ഥികൡലൂടെ സമൂഹത്തിലേക്ക് ഒരുപാട് സന്ദേശങ്ങള്‍ എത്തിക്കാന്‍ സാധിച്ചുവെന്നും റോണ്‍സന്‍ പറയുന്നു.അതേസമയം, ഒരു വ്യക്തി എന്ന നിലയില്‍ നിക്ക് ഒരുപാട് നഷ്ടങ്ങളാണ് ബിഗ് ബോസ് സമ്മാനിച്ചത് എന്നും റോണ്‍സന്‍ പറയുന്നു.

  താന്‍ ഏറ്റവും കൂടുതല്‍ വിലമതിയ്ക്കുന്നത് എന്റെ ആരോഗ്യത്തിനാണ്. വളരെ കഷ്ടപ്പെട്ടിട്ടും ആത്മാര്‍ത്ഥമായി വര്‍ക്ക് ഔട്ട് ചെയ്തിട്ടും ഒക്കെയാണ് ഫിറ്റ്നസ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ആ 92 ദിവസങ്ങള്‍ വലിയ വെല്ലുവിളി തന്നെയായിരുന്നു എന്ന് റോണ്‍സന്‍ പറയുന്നു. അത്രയും ദിവസം ബിഗ് ബോസില്‍ നില്‍ക്കാന്‍ പറ്റുമെന്ന് ഞാനോ എന്റെ കുടുംബാംഗങ്ങളോ വിചാരിച്ചിരുന്നില്ലെന്നും റോണ്‍സന്‍ പറയുന്നു.

  Also Read: ആ ദിവസങ്ങൾ ജീവിതത്തിൽ നിന്ന് മായ്ച്ചു കളയണം; ഏറ്റവും വേദനിച്ച സമയത്തെ കുറിച്ച് ജോമോൾ

  അടികളുടേയും വഴക്കുകളുടേയും ലോകമാണെന്നാണ് ബിഗ് ബോസിനെക്കുറിച്ചുള്ള പൊതു ധാരണ. പക്ഷെ അതില്‍ നിന്നും വ്യത്യസ്തമായ പാതയായിരുന്നു റോണ്‍സന്‍ തിരഞ്ഞെടുത്തത്. ഓരോ ദിവസവും കണ്ടന്റ് നല്‍കുക എന്ന് കേള്‍ക്കുമ്പോള്‍ തല്ലും വഴക്കും മാത്രമായിരിക്കും എല്ലാവരും പ്രതീക്ഷിക്കുക. എന്നാല്‍ ചുറ്റുമുള്ളവരും ഒക്കെ നല്ലൊരു ബന്ധം പുലര്‍ത്തിക്കൊണ്ടുതന്നെ ബിഗ് ബോസില്‍ മുന്നോട്ടു പോകാം എന്ന് ഞാന്‍ തെളിയിച്ചു എന്നാണ് റോണ്‍സന്‍ പറയുന്നത്.

  കാരണം ക്ഷമ പഠിക്കാന്‍ വേണ്ടിയാണ് എന്റെ വീട്ടുകാര്‍ എന്നെ ഇങ്ങോട്ട് അയച്ചത് എന്ന് റോണ്‍സന്‍ പറയുന്നത്. ശരിക്കും അതില്‍ ഞെട്ടിയത് അവര്‍ തന്നെയാണെന്നും റോണ്‍സന്‍ പറയുന്നുണ്ട്. എന്നോട് പറഞ്ഞത് രണ്ടാഴ്ചയെങ്കിലും അവിടെ നിന്നിട്ട് വരാനായിരുന്നു. അത്രയും ദിവസം പൂര്‍ത്തിയാക്കിയാല്‍ എനിക്കൊരു സമ്മാനം തരാമെന്നും വീട്ടിലുള്ളവര്‍ വാക്കു പറഞ്ഞിരുന്നുവെന്നും റോണ്‍സന്‍ പറയുന്നു. രണ്ടാഴ്ച കഴിഞ്ഞ് താന്‍ പുറത്താകുമെന്ന് അവര്‍ കരുതിയിരുന്നു. പക്ഷെ റോണ്‍സന്‍ അവസാനം വരെ ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.

  എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്രയും ദിവസം പൂര്‍ത്തിയാക്കി വീട്ടിലേക്ക് എത്തിയതോടെ തന്നെ കാത്തിരുന്നത് ഒരു വലിയ സമ്മാനമായിരുന്നു എന്നും റോണ്‍സന്‍ പറയുന്നു. എല്ലാവരും അകത്തുള്ളവരുമായി മത്സരിച്ചപ്പോള്‍ ഞാന്‍ മത്സരിച്ചത് പുറത്തുള്ളവരുമായാണ് എന്നാണ് റോണ്‍സന്‍ പറയുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കളെക്കുറിച്ചും റോണ്‍സന്‍ പറയുന്നുണ്ട്. റിയാസ്, ജാസ്മിന്‍, നിമിഷ, നവീന്‍, വിനയ് ഇത്രയും പേരുമായി ഇപ്പോഴും നല്ല കോണ്‍ടാക്ട് ഉണ്ട്. ഈയൊരു കൂട്ടമാണ് ശരിക്കും ബിഗ് ബോസ് എനിക്ക് സമ്മാനിച്ചത് എന്നാണ് തന്റെ സുഹൃത്തുക്കളെക്കുറിച്ച് റോണി പറയുന്നത്.

  ബിഗ്ബോസില്‍ നിന്ന് കഴിഞ്ഞ എല്ലാ സീസണുകളിലും എനിക്ക് കോള്‍ വന്നിട്ടുണ്ടായിരുന്നു. അത് വേണ്ട എന്ന് പല കാരണങ്ങള്‍ കൊണ്ട് ഞാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് തന്നെയുള്ള എതിര്‍പ്പുകളായിരുന്നു ഒന്നാമത്തെ കാരണമെന്നും താരം പറയുന്നുണ്ട്.

  ഒരുപാട് ഓഫറുകള്‍ ഈ സമയത്ത് എനിക്ക് ലഭിക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ഒരിടത്തും ഞാന്‍ ഓക്കേ പറയാത്തത് എന്റെ ആരോഗ്യം എനിക്ക് തിരിച്ചു പിടിക്കണം എന്നുള്ളതുകൊണ്ടാണ് എന്നും താരം വ്യക്തമാക്കുന്നുണ്ട്. അതിനുവേണ്ടിയുള്ള പ്രയത്നത്തിലാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ ഇനി ബിഗ് ബോസിലേക്ക് ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഒരുപാട് ആലോചിച്ചതിനു ശേഷം മാത്രമേ ഞാന്‍ തീരുമാനം എടുക്കുകയുള്ളൂ എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Fame Ronson Vincent About His Loss And Gain From The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X