For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കുട്ടിയുണ്ടല്ലോ അതിനെ നോക്കണമല്ലോ; എല്ലാത്തിന്റെയും പരിധിവിട്ടു, ദയവു ചെയ്ത് എന്നെ ഉപദ്രവിക്കരുത്: ശാലിനി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശാലിനി നായർ അവതാരകയും നടിയുമായ ശാലിനി ശ്രദ്ധനേടുന്നത് ഷോയിലൂടെയാണ്. തനി നാട്ടിൻപുറത്തുകാരി പെൺകുട്ടിയായി എത്തിയ ശാലിനി ഷോയുടെ ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നു.

  രണ്ടാഴ്ച മാത്രമേ ഷോയിൽ ഉണ്ടായിരുന്നെങ്കിലും കുറച്ചു പ്രേക്ഷകരുടെയെങ്കിലും ഇഷ്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തെത്തിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് ശാലിനി. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒപ്പം നിരന്തരം സൈബർ ആക്രമണങ്ങൾക്കും ശാലിനി വിധേയയാകുന്നുണ്ട്.

  Also Read: 'എന്നോടൊന്നും പറഞ്ഞിട്ടില്ല; ദൃശ്യം മൂന്നാം ഭാ​ഗത്തെ പറ്റി കേട്ടു; അന്ന് ഞാൻ വേണമെന്ന് നിർബന്ധമായിരുന്നു'

  കഴിഞ്ഞ ദിവസം ശാലിനി ഗുരുവായൂരിൽ വെച്ച് വിവാഹിതയായി എന്ന തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു. ഇതിനെതിരെ ശാലിനി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ രീതിയിലുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ വീഡിയോയും ഒപ്പം ഒരു കുറിപ്പും പങ്കുവച്ചു കൊണ്ടാണ് ശാലിനിയുടെ പ്രതികരണം.

  'എല്ലാത്തിന്റെയും പരിധി വിട്ടിരിക്കുന്നു. സമാധാനം കളയരുത്. ബിഗ്‌ബോസിൽ പങ്കെടുത്ത മറ്റാരോടും തോന്നാത്ത പ്രശ്നം എന്തുകൊണ്ടാണ് എന്നോട് മാത്രം തോന്നുന്നത്. നിങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് ഈ ചെയ്യുന്നതെങ്കിൽ ഒന്നോർക്കുക.

  നിങ്ങളെ പോലെ എനിക്കും ഒരു കുടുംബമുണ്ട്. വിഷമം കൊണ്ട് പറയുന്നതാണ്. ഞാൻ ജീവിച്ചു പൊക്കോട്ടെ. ഒരു കുട്ടിയുണ്ടല്ലോ അതിനെ നോക്കണമല്ലോ. ഞാൻ ജീവിതത്തിന്റെ ഒരറ്റം കൂട്ടി മുട്ടിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും. പക്ഷെ നിയന്ത്രണം നഷ്ട്ടപ്പെട്ടാൽ എന്താകുമെന്ന് അറിയില്ല. ഏറ്റവും ഒടുവിൽ അതുകണ്ടുകൂടി നിങ്ങൾ സന്തോഷിക്കൂ,' ശാലിനി വീഡിയോയിൽ പറഞ്ഞു.

  Also Read: വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം, നമ്മളിലേക്ക് ശ്രദ്ധ ലഭിക്കാൻ ചില കളികൾ കളിക്കേണ്ടി വരും: സന്തോഷ് പണ്ഡിറ്റ്

  താരം വീഡിയോക്ക് ഒപ്പം പങ്കുവച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു. 'ആരെയും ടാഗ് ചെയ്യണില്ല, അല്ലാതെ തന്നെ ഇത് കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നവരിലേക്ക് ക്ഷണ നേരം കൊണ്ട് കൃത്യമായി എത്തുമെന്നറിയാം. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി. നമ്മുടെ സമൂഹത്തിൽ നിങ്ങളിൽ പലരും വിചാരിച്ചാലും മാറാത്ത അത്ര വിഷ വിത്തുകൾ പൊട്ടിമുളച്ച് പടർന്ന് പന്തലിച്ചു കഴിഞ്ഞിരിക്കുന്നു,'

  'ഒരു പെണ്ണായി ജനിച്ചത് കൊണ്ട് മാത്രം നേരിടാൻ വിധിക്കപ്പെട്ട ചില ദിവസങ്ങളിലൂടെ കടന്ന് പോവുകയാണ്. എന്തിനാണ് വിടാതെ പിന്തുടർന്ന് എന്നെ ചിലർ ദ്രോഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, അതിൽ എന്ത് ആത്മനിർവൃതിയാണ് ഇക്കൂട്ടർക്ക് കിട്ടുന്നതെന്ന് അറിയുന്നില്ല. എന്റെ സഹോദരനെ ഈ പോസ്റ്റ്‌ കാണാതിരിക്കാൻ ഞാൻ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. എന്തിനെന്നോ ഈ രാത്രി സുഖമായി ഉറങ്ങിക്കോട്ടെ നാളെ പലരിലൂടെയും അറിയുമായിരിക്കും കൂടപ്പിറപ്പിന്റെ വേദന അവനെയും വേദനിപ്പിക്കുമല്ലോ അത് കൊണ്ട് ഇന്ന് അറിയണ്ട എന്ന് കരുതി അങ്ങിനെ കുടുംബാംഗങ്ങളിൽ ചിലരെ ബ്ലോക്ക്‌ ചെയ്തു,'

  'സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങൾക്ക് നിയമസഹായം തേടി പോകുന്നതിന് മാനസികമായും ശാരീരികമായും സാമ്പത്തികമായും ഞാൻ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളുണ്ട്. പ്രായമുള്ള അച്ഛനെയും അമ്മയെയും കോടതി വരാന്തകളിലേക്ക് ഇന്ന് വരെ ഞാൻ എത്തിച്ചിട്ടില്ല. തനിയെ ആണ് എന്റെ ജീവിതത്തിലെ ഓരോ നിയമദിവസങ്ങളിലെയും കോടതിമുറികൾ കയറി ഇറങ്ങിയിരുന്നത്. അന്നൊന്നും ഇല്ലാത്ത ബുദ്ധിമുട്ട് ഇന്ന് അവർക്ക് കൊടുക്കാൻ എനിക്ക് താല്പര്യമില്ല. അതുകൊണ്ട് ദയവു ചെയ്ത് നിങ്ങളുടെ നിമിഷനേരത്തെ മാനസിക പ്രസരം കൊണ്ടുണ്ടാകുന്ന വാക്കുകൾക്കൊണ്ട് എന്നെ ഉപദ്രവിക്കരുത്.'

  'ഒരുപാട് കഷ്ടപ്പെട്ട് കിട്ടിയ അവസരങ്ങൾ ഇതുപോലെയുള്ള പലരുടെയും പ്രവർത്തികൾ കൊണ്ട് നഷ്ടമാകുമോ എന്ന് എനിക്ക് ഭയമുണ്ട്. നാളത്തെ കമന്റ്‌ ആലോചിച്ചു വെച്ചോളൂ പക്ഷേ അതിന് ഞാൻ നിന്ന് തരില്ല. മാറ്റി മാറ്റി ബലം നോക്കി വിവാഹം കഴിക്കും എന്ന് പറഞ്ഞ മാന്യദ്ദേഹം അറിഞ്ഞോളൂ രഹസ്യ വിവാഹം കഴിഞ്ഞിട്ടില്ല. ഇനി എന്തായാലും അങ്ങിനെ ഒരു സംഭവത്തിന് മുൻപ് അനുയോജ്യമായ ആലോചനകൾക്ക് പരസ്യം കൊടുക്കേണ്ടതില്ലല്ലോ ഇവിടെ ഒരു പോസ്റ്റ്‌ ഇട്ടേക്കാം', ശാലിനി കുറിച്ചു.

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam Fame Shalini Nair Emotionally Reacts To Rumours Against Her On Latest Social Media Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X