ഭര്‍ത്താവിന്റെ ആദ്യവിവാഹമാണോ? വീട്ടുകാര്‍ അംഗീകരിക്കുമോ? മറുപടിയുമായി ശാലിനി നായര്‍
ബിഗ് ബോസിലൂടെയാണ് മലയാളികള്‍ ശാലിനി നായരെ പരിചയപ്പെടുന്നത്. ബിഗ് ബോസ് വീട്ടിലെ തനി നാട്ടിന്‍പുറത്തുകാരിയായിരുന്നു ശാലിനി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ശാലിനി. ഈയ്യടുത്തായിരുന്നു ശാലിനിയുടെ വിവാഹം നടന്നത്. രണ്ടാം വിവാഹമായിരുന്നു ശാലിനിയുടേത്. ശാലിനി പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. തന്റെ ഭര്‍ത്താവിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുമൊക്കെയാണ് ശാലിനി കുറിപ്പില്‍ പറയുന്നത്.
കൂട്ടിയും കുറച്ചും മാറ്റുരച്ചും ബന്ധത്തിന് വിലയിടാതെ അനിയന്റെ ഇഷ്ടത്തിനൊപ്പം നിന്ന ഏട്ടനും ഏട്ടത്തിയമ്മയും നാലുചുറ്റും കേള്‍ക്കാന്‍ ഇടയുള്ളതൊന്നിനും ചെവികൊടുക്കാതെ മകളായി മകന്റെ ഭാര്യയെ സ്വീകരിക്കാന്‍ മുന്നോട്ട് വന്ന അമ്മയും കൂടപ്പിറപ്പുകളുമാണ് ഈ ഫ്രെയ്മുകളിലുള്ളത് എന്നാണ് ശാലിനി പറയുന്നത്. ആ വാക്കുകളിലേക്ക്..

ബിഗ്ഗ്ബോസ്സിന് ശേഷമനുഭവിക്കുന്ന സൗഭാഗ്യങ്ങളില്‍ ഒന്ന് ഈ ജീവിതം
എങ്ങനെയൊക്കെയോ ജീവിച്ചു തീരുമായിരുന്ന ജീവിതത്തില്‍ എന്റെ പ്രിയപ്പെട്ട നാട്ടുകാരോട് ഞാനെന്താണെന്നും കടന്നുപോവുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്നും തുറന്നു പറയുവാന്‍ ബിഗ്ഗ്ബോസ്സ് ഷോയിലൂടെ ഏഷ്യാനെറ്റ് അവസരമൊരുക്കി തന്നു, ഇന്ന് എന്നേക്കാള്‍ എന്റെ കുഞ്ഞും കൂടപ്പിറപ്പും അച്ഛനമ്മമാരും ഹാപ്പിയാണ്.
കൂട്ടിയും കുറച്ചും മാറ്റുരച്ചും ബന്ധത്തിന് വിലയിടാതെ അനിയന്റെ ഇഷ്ടത്തിനൊപ്പം നിന്ന ഏട്ടനും ഏട്ടത്തിയമ്മയും നാലുചുറ്റും കേള്‍ക്കാന്‍ ഇടയുള്ളതൊന്നിനും ചെവികൊടുക്കാതെ മകളായി മകന്റെ ഭാര്യയെ സ്വീകരിക്കാന്‍ മുന്നോട്ട് വന്ന അമ്മയും കൂടപ്പിറപ്പുകളുമാണ് ഈ ഫ്രെയ്മുകളിലുള്ളത്. വിവാഹവിശേഷങ്ങള്‍ ചോദിക്കുന്നതില്‍ കൂടുതല്‍ കേട്ടത്,, 'ഭര്‍ത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാര്‍ അംഗീകരിക്കുമോ,,? 'എന്നതായിരുന്നു. സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളില്‍ ഒന്ന് മാത്രം; അങ്ങിനെയാണ് ഞാനതിനെ കണ്ടത്.
ശരിയാണ് ഒരു കുഞ്ഞുള്ള വിവാഹമോചിതയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാന്‍ വിവാഹിതനല്ലാത്ത ഒരാള്‍ മുന്നോട്ട് വരുമോ;ഇനി വന്നാല്‍ തന്നെയും കുടുംബം അംഗീകരിക്കുമോ, എന്ന് തുടങ്ങിയ സംശയങ്ങള്‍ സാധാരണ സമൂഹത്തില്‍ പലര്‍ക്കും ഉണ്ടാവുന്നതാണ്. സംരക്ഷിക്കാമെന്ന് വാക്കുകൊടുക്കുവാനും അപലയോട് സഹതാപം പങ്കുവെക്കുവാനും നിരവധി പേര്‍ മുന്നോട്ട് വന്നേക്കാം,, കയത്തില്‍ താണു പോവുമ്പോള്‍ കൈ തന്ന് ചേര്‍ത്ത് നിര്‍ത്തുവാന്‍ കഴിയുന്നവനാണ് പുരുഷന്‍ എന്ന് ഇന്നെനിക്ക് മനസ്സിലാവുന്നു.

അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണ്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ 'എന്റെ ഭാര്യ' എന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തുവാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഒരു വര്‍ഷം മുന്‍പ് ഫ്‌ലവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്ത 'ഫ്‌ളവേഴ്‌സ് ഒരു കോടി ' ഷോയില്‍ പങ്കെടുത്തപ്പോള്‍ ശ്രീകണ്ഠന്‍ സര്‍ ചോദിച്ചു ' ശാലിനി ഇനി മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കുമോ?' പ്രതീക്ഷകളൊന്നും ഉറപ്പുതരാതെ മുന്നോട്ടൊഴുകിയ ജീവിതത്തില്‍ നിന്ന് ഇന്ന് ഈ കുടുംബം എന്നെ ചേര്‍ത്ത് നിര്‍ത്തുന്നു.
ദൈവത്തിന് നന്ദി.
എന്റെ ജീവിതവും ഒരു പൊളിച്ചെഴുത്താവട്ടെ, എവിടെയോ വായിച്ച ഒരു വാചകമുണ്ട്, ' ഒരിക്കല്‍ ഉപേക്ഷിക്കപ്പെട്ടതിനെ മറ്റൊരാള്‍ക്ക് മനോഹരമായി സംരക്ഷിക്കുവാന്‍ കഴിയും ' ശരിയാണ്, ആ സുരക്ഷിതത്വം ഞാന്‍ അനുഭവിക്കുന്നു എന്നു പറഞ്ഞാണ് ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നത്. ദിലീപ് ആണ് ശാലിനിയുടെ ഭര്‍ത്താവ്. ആദ്യ വിവാഹത്തില്‍ ശാലിനിയ്ക്ക് ഒരു മകനുണ്ട്.


Click it and Unblock the Notifications