For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സമ്പന്നരായ സുഹൃത്തുക്കൾക്ക് മുന്നിൽ അച്ഛന്റെ ജോലി കുറച്ചിലായി പോയി!' അച്ഛനെ കുറിച്ച് കുറിപ്പുമായി ശാലിനി

  |

  ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശാലിനി നായര്‍. അവതാരകയും നടിയുമായ ശാലിനിയെ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർ അറിയുന്നത്. ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടിയായി ഷോയിലേക്ക് എത്തിയ ശാലിനിക്ക് പെട്ടെന്ന് തന്നെ ജന പ്രീതി നേടാൻ സാധിച്ചിരുന്നു.

  ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്ത് എത്തിയ ശാലിനിയുടെ നിഷ്‌കളങ്കതയും പെരുമാറ്റവും സംസാര രീതിയും ഒക്കെയാണ് മറ്റു മത്സരാർഥികളിൽ നിന്ന് ശാലിനിയെ വേറിട്ടു നിർത്തിയത്. അത് തന്നെയാണ് താരത്തെ പ്രിയങ്കരിയാക്കിയതും. ആദ്യ ദിവസങ്ങളിലൊക്കെ ബിഗ് ബോസ് വീട്ടിൽ സജീവമായി നിന്നിരുന്ന താരമാണ് ശാലിനി.

  Also Read: അമൃത നായരുടെ വിവാഹം കഴിഞ്ഞോ? ആശംസയുമായി ഷിയാസ് ഉൾപ്പെടെയുള്ള താരങ്ങൾ; സത്യാവസ്ഥ ഇങ്ങനെ

  എന്നാൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ശാലിനിക്ക് ഷോയിൽ പിടിച്ചു നിൽക്കാൻ സാധിച്ചുള്ളൂ. മൂന്നാമത്തെ ആഴ്ചയിലെ എവിക്ഷനിൽ ശാലിനി ബിഗ് ബോസ് വീടിനോട് വിടപറഞ്ഞു. അപ്രതീക്ഷിതമായിരുന്നു ആ പുറത്താകൽ. എല്ലാവരും ചേർന്ന് തന്നെ പുറത്താക്കിയത് ആണെന്നടക്കമുള്ള ആരോപണങ്ങളുമായി ശാലിനി പിന്നീട് രംഗത്തെത്തിയിരുന്നു.

  ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശാലിനി. തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളെല്ലാം ശാലിനി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസ് സീസൺ നാലിൽ ഒരുപക്ഷെ സജീവമായി സോഷ്യൽ മീഡിയയിൽ ഇടപെടുന്ന മത്സരാര്ഥികളിൽ ഒരാൾ ശാലിനി തന്നെയാവും. ഷോ സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടെ ശാലിനി തന്റെ ഇൻസ്റ്റഗ്രം പോസ്റ്റിൽ പങ്കുവച്ചിരുന്നു.

  ഇപ്പോഴിതാ, ശാലിനിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. താരത്തിന്റെ അച്ഛനെ കുറിച്ചുള്ളതാണ് പോസ്റ്റ്. ജീവിതത്തിൽ ഒരുപാട് വേദനകൾ സഹിച്ച തന്നെ ഈ പരുവത്തിലേക്ക് മാറ്റിയെടുത്തത് അച്ഛനാണെന്ന് ശാലിനി പറയുന്നുണ്ട്.

  അച്ഛന്റെ ജോലി തന്റെ സമ്പന്നരായ ചില സുഹുത്തുക്കൾക്ക് കുറച്ചിലായി തോന്നിയതിനെ കുറിച്ചും ശാലിനി പറയുന്നുണ്ട്. അച്ചനൊപ്പമുള്ള ചിത്രങ്ങളും മറ്റും കോർത്തിണക്കിയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ശാലിനിയുടെ കുറിപ്പ്. താരത്തിന്റെ കുറിപ്പ് വിശദമായി വായിക്കാം തുടർന്ന്.

  'ഓഎൽഎക്‌സിൽ ഇടാൻ പാകത്തിന് കേടുപാടുകൾ പറ്റി തുടങ്ങിയ ഹൃദയത്തിനെ തുന്നി ചേർത്ത് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ ഞങ്ങളുടെ വീട്ടിലെ ഡോക്ടർ, അച്ഛൻ!'

  'വിളക്ക്, പൂരം എന്ന് വേണ്ട അമ്പലത്തിലെ എന്ത് വിശേഷം ഉണ്ടായാലും സംഭാവന പിരിക്കാനും അനൗൺസ്മെന്റിനും ജീപ്പിന്റെ മുൻ സീറ്റിൽ മൈക്ക് എടുത്ത് ഇരിക്കണ അച്ഛനെ കാണുമ്പോൾ അഭിമാനമായിരുന്നു. ഒരിക്കൽ കൊച്ചിയിൽ ഒരു പുതുവർഷ പ്രോഗ്രാമിന് സംസാരിച്ചു കൊണ്ടിരിക്കെ ഒരു സാഹചര്യത്തിൽ അച്ഛനെ കുറിച്ച് സംസാരിക്കുകയുണ്ടായി,'

  Also Read: 'നമ്മൾ എതിർത്താലും അവൾ അവനെ കെട്ടുമായിരുന്നു'; മഞ്ജിമയുടെ വിവാഹത്തെ കുറിച്ച് അച്ഛൻ വിപിൻ മോഹൻ

  'അന്ന് അച്ഛൻ ഓട്ടോറിക്ഷ തൊഴിലാളിയാണ് എന്ന് പറഞ്ഞ ഒറ്റ കാരണം കൊണ്ട് ഹൈടെക് കൊച്ചിയിലെ എന്റെ സുഹൃത്ത് കൂടിയായ ഒരു പെൺകുട്ടിക്ക് മറ്റ് സമ്പന്നരായ തന്റെ സുഹൃത്തുക്കൾക്ക് മുന്നിൽ അച്ഛന്റെ ജോലി കുറച്ചിലായി പോയി!'

  'വെക്കേഷന് വീട്ടിൽ ചെല്ലുമ്പോൾ ഡാഡി പോക്കറ്റ് മണി തന്നയക്കാറുണ്ട് എന്ന് പറയാനുള്ള സാഹചര്യം എല്ലാവർക്കും ഉണ്ടായിക്കൊള്ളണം എന്നില്ല. ഗംഗേട്ടന്റെ മകളാണ് എന്ന് ഇന്ന് പലരും എന്നിലേക്ക് അച്ഛനെ നിർത്തികൊണ്ട് കൈ ചൂണ്ടുമ്പോൾ ആ പഴയ സുഹൃത്തിനോട് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. എന്റെ അച്ഛൻ സമ്പന്നനാണ് ഹൃദയം കൊണ്ട്!' ശാലിനി കുറിച്ചു.

  Read more about: bigg boss malayalam
  English summary
  Bigg Boss Fame Shalini Nair's Latest Social Media Post About Her Father Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X