For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌ക്രാച്ചാൻ വരല്ലേയെന്ന് എത്ര തവണ പറയണം; റോബിനെയും ദിൽഷയെയും കുറിച്ച് ചോദിച്ച ആളോട് ശാലിനി

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ഇന്ന് ശാലിനി നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് അവതാരകയായ ശാലിനിയെ മലയാളികള്‍ അറിയുന്നത്. തനി നാട്ടിൻപുറത്തുകാരി പെൺകുട്ടിയായി എത്തിയ ശാലിനി ഷോയിൽ ആദ്യ ദിവസങ്ങളിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നു.

  ശാലിനിയുടെ നിഷ്‌കളങ്കതയും പെരുമാറ്റവും സംസാര രീതിയുമൊക്കെയാണ് താരത്തെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും താരം ഷോയിൽ നിന്ന് പുറത്തായി. അപ്രതീക്ഷിതമായ പുറത്താകൽ ആയിരുന്നു അത്. ഷോയിൽ നിന്ന് പുറത്തായ ശേഷം സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു.

  Also Read: 'ഒരുതരം പട്ടിഷോയാണ് ഷൈനിന്റേത്, നീ ഈ വിഷയം സംസാരിച്ചതിൽ അഭിമാനം'; റിയാസിനെ പിന്തുണച്ച് ശിൽപയടക്കമുള്ളവർ

  തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും ചിത്രങ്ങളുമെല്ലാം ശാലിനി ഇൻസ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ പുറത്താകലിന് കുറിച്ച് ശാലിനി പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾ ശാലിനി നൽകിയ മറുപടികളാണ് ശ്രദ്ധനേടുന്നത്. ശാലിനിയുടെ ഇഷ്ടങ്ങളെ കുറിച്ചും ബിഗ് ബോസിലെ സഹമത്സരാർത്ഥികളെയും കുറിച്ചുള്ളതാണ് ചോദ്യങ്ങൾ.

  തനിക്ക് ഇഷ്ടപ്പെട്ട സന്ദർശിക്കാൻ ഇഷ്ടമുള്ള സ്ഥലമേതെന്ന ചോദ്യത്തിന് ഹിമാചൽ പ്രദേശിലെ മലനിരകൾ ആണെന്നാണ് ശാലിനി പറയുന്നത്. അച്ഛനല്ലാതെ മറ്റൊരു റോൾ മോഡൽ ആരെന്ന ചോദ്യത്തിന് ഇന്ത്യയുടെ മുൻരാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ചിത്രമാണ് മറുപടിയായി നൽകിയിരിക്കുന്നത്. ഇഷ്ടപ്പെട്ട സിനിമ നമ്മുക്ക് പാർക്കാം മുന്തിരി തോപ്പുകൾ ആണെന്നും ഇഷ്ടപ്പെട്ട നടി കങ്കണ റണാവത്ത് ആണെന്നും ശാലിനി പറയുന്നുണ്ട്.

  ശാലിനിയുടെ കണ്ണ് നല്ല രസമാണ്. ശാലിനിയുടെ പാട്ട് കേൾക്കാൻ ഇഷ്ടമാണ്. ബിഗ് ബോസിൽ പാടിയ പാട്ട് നല്ലതായിരുന്നു എന്നിങ്ങനെയെല്ലാം ആരാധകർ താരത്തോട് പറയുന്നുമുണ്ട്. അതേസമയം, ബിഗ് ബോസിൽ ശാലിനിക്ക് എതിരെ വോട്ട് ചെയ്‌തതിൽ ഒരാൾ ക്ഷമാപണവും നടത്തുന്നുണ്ട്. കൂട്ടത്തിൽ നിങ്ങൾ തന്നെ ആയിരുന്നു റിയൽ ആയി നിന്നത്. നിങ്ങൾക്ക് എതിരെ വോട്ട് ചെയ്തതിൽ ഖേദിക്കുന്നു. ടോപ് 5 ൽ വരേണ്ട, മത്സരാർത്ഥി തന്നെയായിരുന്നു നിങ്ങൾ എന്നാണ് ഒരാളുടെ കമന്റ്.

  Also Read: 21 വർഷമായിട്ടും കുട്ടികളില്ല, ഒരുപാട് കളിയാക്കലുകൾ കേട്ടു; പൊട്ടിക്കരഞ്ഞ് പാഷാണം ഷാജിയുടെ ഭാര്യ

  സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഭാസ്‌കർ ദി റാസ്‌ക്കലും ഫുക്രിയുമൊക്കെ ഒന്ന് കണ്ട് നോക്കെന്നും താരം പറയുന്നത് കാണാം. റോബിനും ദിൽഷയ്ക്കും സുഖമാണോ എന്ന് തന്നോട് ചോദിച്ച ആൾക്കും കഴുത എന്ന് വിളിച്ചതിനും ശാലിനി തക്ക മറുപടി കൊടുക്കുന്നുണ്ട്. 'പിന്നെ രണ്ടാളും കുഞ്ഞമ്മേടെ മോൾടെ കല്യാണത്തിന് പോകാൻ നിൽക്കുവാണ്. അന്റെ ഒക്കെ കാര്യം കഷ്ടം തന്നെ. സ്ക്രച്ചാൻ വരല്ലേന്ന് എത്ര തവണ പറയാം! മൈ ക്യൂ ആൻഡ് എ ബ്രോ!' എന്നാണ് ശാലിനി പറഞ്ഞത്.

  ഇങ്ങനത്തെ കഴുതയെങ്കിൽ വേഗം എവിക്റ്റ് ആവും എന്നായിരുന്നു ഒരു കമന്റ്. 'കഴുത എന്ന് പറയുന്ന സാധനം അത്ര മോശം ഒന്നുമല്ല. അത് യജമാനനോടുള്ള സ്നേഹം കൊണ്ടാണ് ആ വിഴുപ്പ് ഭാണ്ഡം ചുമക്കുന്നത്. പണിയെടുക്കാൻ ഒട്ടും മടിയില്ലാത്ത ജീവിയാണ് കടുവ. ആ യജമാനന്റെ സമ്പാദ്യത്തിന് കാരണക്കാരനാവുന്നത് ആ കഴുത തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ എന്റെ കുടുംബത്തിന്റെ കഴുത ഞാൻ തന്നെയാണ്', എന്നാണ് ശാലിനിയുടെ മറുപടി.

  അതേസമയം, നിങ്ങളുടെ ഫാൻ പ്രാന്ത് കാരണം തന്റെ ക്യൂ ആൻഡ് എ പൊളിഞ്ഞെന്നും നിങ്ങൾ എന്നെ കുറിച്ച് എന്തെങ്കിലും ചോദിക്കെന്നും ശാലിനി വീഡിയോയിൽ പറയുന്നുണ്ട്.

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam Fame Shalini Nair's Response To Question About Robin, Dilsha On Q n A Goes Viral - Read in Malyalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X