അക്കാര്യത്തിൽ സാബുക്കയെ പോലെ തന്നെയാണ് അഖിൽ മാരാർ; എനിക്ക് നേരിട്ടറിയാം: ഷിയാസ് കരീം

മിനിസ്‌ക്രീനിലെ ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018-ലാണ് മലയാളത്തിൽ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായ ഷോ ആദ്യ സീസണിൽ തന്നെ വലിയ ജനപ്രീതി നേടുകയുണ്ടായി. സാബുമോൻ അബ്ദുൽസമദ്, പേളി മാണി, രഞ്ജിനി ഹരിദാസ് തുടങ്ങി പ്രേക്ഷകർക്ക് ഏറെ സുപരിചിതരായവരായിരുന്നു ആദ്യ സീസണിലെ മത്സരാർത്ഥികൾ. സാബുമോനാണ് ആ സീസണിൽ വിജയ കിരീടം സ്വന്തമാക്കിയത്.

ആദ്യ സീസണിൽ തന്നെ ഷോ പ്രേക്ഷകർക്ക് ഇത്രയും പ്രിയപ്പെട്ടതാകാൻ കാരണക്കാരായത് അതിലെ മത്സരാർത്ഥികൾ തന്നെയാണ്. അതിൽ തന്നെ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് സാബുമോൻ. ആദ്യ സീസണിലെ അസ്സൽ എന്റർടൈനറും ഗെയിമറും ആയിരുന്നു താരം. ഇപ്പോഴും ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാർത്ഥി ആയിട്ടാണ് ബിഗ് ബോസ് ആരാധകർ സാബുമോനെ വിശേഷിപ്പിക്കുന്നത്.

akhil marar shiyas sabumon

ഓരോ ബിഗ് ബോസ് സീസണിലും സാബുമോനും അദ്ദേഹത്തിന്റെ ഗെയിമും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ചപ്പോഴും അതിൽ മാറ്റം വന്നിട്ടില്ല. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ അഖിൽ മാരാരിനെ ബിഗ് ബോസ് പ്രേക്ഷകർ പലപ്പോഴും സാബുമോനുമായി താരതമ്യം ചെയ്യാറുണ്ട്. സാബുമോനെ പോലെ തന്നെ പൊട്ടിത്തെറിക്കുന്ന, അതേസമയം തന്നെ കൂർമബുദ്ധിയുള്ള ഗെയിമറായിട്ടാണ് അഖിൽ മാരാരെ പ്രേക്ഷകർ വിലയിരുത്തുന്നത്.

ഇപ്പോഴിതാ, സാബുമോനുമായി അഖിൽ അഖിൽ മാരാരിന് സാമ്യമുണ്ടെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ആദ്യ സീസണിലെ മത്സരാർത്ഥികളിൽ ഒരാളായ ഷിയാസ് കരീം. ബിഹൈൻഡ്വുഡ്‌സിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഷിയാസ് ഇക്കാര്യം പറഞ്ഞത്. ഈ സീസണിൽ നിങ്ങളുടെ സീസണിലെ ഒരാളുമായി സാമ്യമുള്ള ഒരു മത്സരാർത്ഥിയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. അങ്ങനെ ആരെയെങ്കിലും തോന്നിയോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷിയാസ്.

'സാബുക്കയുമായി അഖിൽ മാരാർക്ക് സാമ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അഖിലേട്ടൻ എനിക്ക് പേഴ്‌സണലി അറിയുന്ന ഒരാളാണ്. പുള്ളിയെ നമുക്ക് പെട്ടെന്ന് ഇഷ്ടപ്പെടും. നല്ലൊരു എന്റർടൈനർ ആണ്. പക്ഷേ എല്ലാം തുറന്നടിച്ചു പറയും. മറ്റൊരാൾ എന്ത് വിചാരിക്കും എന്നതൊന്നും പുള്ളിക്ക് വിഷയമല്ല. സാബുക്കയും അങ്ങനെ തന്നെയാണ്. ഒരാൾ കരഞ്ഞാൽ അതിനിപ്പോൾ എന്താണെന്ന് ആയിരിക്കും ആദ്യം ചോദിക്കുക. നമ്മളൊക്കെ പോട്ടെ.. വിഷമിക്കണ്ട എന്നൊക്കെ പറയുമല്ലോ. സാബുക്ക അത് ചെയ്യില്ല',

akhil marar shiyas

'പക്ഷേ വൈകുന്നേരം വിളിച്ചിരുത്തി ഭക്ഷണം ഒക്കെ കൊടുക്കുന്നത് കാണാം. അവരുടെ സൗഹൃദ വലയങ്ങളിൽ നിന്നൊക്കെ ഉണ്ടായിട്ടുള്ളതാണ് ആ ശീലം. അവർ രണ്ടുപേരും ഒരുപോലെ തന്നെയാണ്. അത് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രേക്ഷകരുടെ തോന്നൽ ശരിയാണ്,' എന്നാണ് ഷിയാസ് കരീം അഭിമുഖത്തിൽ പറഞ്ഞത്. ആദ്യ സീസണിൽ വൈൽഡ് കാർഡായി എത്തിയ ഷിയാസ് സെക്കൻഡ് റണ്ണറപ്പായാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങിയത്.

സംവിധായകനായ അഖിൽ മാരാർ വിവാദ പ്രസ്‌താവനകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. ആദ്യ ദിവസങ്ങളിൽ അഖിലിന്റെ പൊട്ടിത്തെറിക്കുന്ന സ്വഭാവമൊക്കെ പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് ഗെയിമിലൂടെ താരം ജനപ്രീതി നേടിയെടുക്കുകയാണ് ഉണ്ടായത്. ഈ സീസണിൽ അവസാന അഞ്ചിൽ എത്തുമെന്ന് പ്രേക്ഷകർ ഉറപ്പ് പറയുന്ന ഒരു മത്സരാർത്ഥിയാണ് അഖിൽ മാരാർ. എന്നാൽ താരത്തിന്റെ ദേഷ്യം വിനയാകുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X