മണിക്കുട്ടനുമായി കല്യാണം പ്രതീക്ഷിക്കാമോ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സൂര്യ

ബിഗ് ബോസ് മലയാളം ആറാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ മുന്‍ ബിഗ് ബോസ് സീസണുകളൊന്നും പ്രേക്ഷകര്‍ ഇതുവരേയും മറന്നിട്ടില്ല. ജനപ്രീയ താരങ്ങളാല്‍ സമ്പന്നമായ, നാടകീയവും സംഭവബഹുലവുമായൊരു സീസണ്‍ ആയിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ്‍. അടിയും വഴക്കും പ്രണയവും ഡ്രാമയുമാക്കെ വേണ്ടുവോളം തന്നെ മൂന്നാം സീസണിലുണ്ടായിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 3യെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം കടന്നു വരുന്ന പേരുകളിലൊന്നാണ് സൂര്യയുടേത്. ഡിജെയും നടിയും മോഡലുമായ സൂര്യ ബിഗ് ബോസ് വീട്ടിലെ നാടന്‍ പെണ്‍കുട്ടിയായിരുന്നു. അനാവശ്യ വഴക്കുകളിലേക്കൊന്നും പോകാതെ തന്നെ ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞു നില്‍ക്കാന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നു. സൂര്യയുടെ ഡാന്‍സും കയ്യടി നേടിയിരുന്നു.

Soorya Menon

അതേസമയം സൂര്യയുടെ ബിഗ് ബോസ് യാത്രയില്‍ വലിയ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു മണിക്കുട്ടനോടുള്ള പ്രണയം. തനിക്ക് മണിക്കുട്ടനോട് പ്രണയം ആണെന്ന് സൂര്യ പറഞ്ഞത് ബിഗ് ബോസ് വീടിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ മണിക്കുട്ടന്‍ സൂര്യയെ സുഹൃത്തായി മാത്രമേ കാണാന്‍ സാധിക്കൂവെന്നായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ മണിക്കുട്ടനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ സൂര്യ സംസാരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സൂര്യ. ഇതിനിടെയാണ് ഒരാള്‍ മണിക്കുട്ടനെക്കുറിച്ചുള്ള ചോദ്യവുമായി എത്തിയത്. മണിക്കുട്ടനെ വിളിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്തേലും കാര്യം വന്നാല്‍ എന്നായിരുന്നു സൂര്യയുടെ മറുപടി. അതേസമയം മണിക്കുട്ടനുമായി ഒരു കല്യാണം ഇനി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സൂര്യ നല്‍കിയ മറുപടി ഇല്ല എന്നായിരുന്നു. എന്താണ് മണിക്കുട്ടന്റെ പ്ലാന്‍, ആള്‍ കല്യാണം കഴിക്കുന്നുണ്ടോ, എന്തെങ്കിലും ഐഡിയോ ഉണ്ടോ എന്നായിരുന്നു മറ്രൊരു ചോദ്യം. അറിയില്ല എന്നാണ് സൂര്യ നല്‍കിയ മറുപടി.

ബോയ് ഫ്രണ്ട് ഉണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം ഇഷ്ടം പോലം ബോയ്‌സ് ഫ്രണ്ട്‌സ് ആയിട്ട് ഉണ്ടെന്നായിരുന്നു അതിനുള്ള സൂര്യയുടെ മറുപടി. എപ്പോഴാണ് അവസാനമായി കരഞ്ഞതെന്ന് ചോദിച്ചപ്പോള്‍ സൂര്യ നല്‍കിയ മറുപടി മൂന്ന് ദിവസം മുമ്പാണെന്നായിരുന്നു.

Soorya Menon

അതേസമയം, എന്തുകൊണ്ടാണ് ഭൂരിപക്ഷം പെണ്‍കുട്ടികളും തങ്ങള്‍ക്ക് ആരോടെങ്കിലും ക്രഷ് തോന്നിയാല്‍ പറയാത്തത്, സമൂഹമാണോ കാരണം എന്നായിരുന്നു മറ്റൊരു ചോദ്യം. എന്നാല്‍ താന്‍ ആ ലിസ്റ്റില്‍ പെടില്ലെന്നാണ് സൂര്യ പറഞ്ഞത്. ആദ്യം തന്നെ പറയാന്‍ ധൈര്യം കാണിച്ചയാളാണ് താനെന്നും സൂര്യ പറയുന്നുണ്ട്. നിങ്ങളുടെ ക്രഷിനെക്കുറിച്ച് ഒരു ക്ലൂ തരാന്‍ ഒരാള്‍ പറഞ്ഞപ്പോള്‍ ഇറ്റ്‌സ് ഹിം എന്നായിരുന്നു സൂര്യയുടെ മറുപടി. അതേസമയം ഇപ്പോള്‍ താന്‍ കരിയറിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും സൂര്യ പറഞ്ഞു.

ഇതിനിടെ ഒരാള്‍ സൂര്യയോടായി നിങ്ങള്‍ ഓള്‍റെഡി പ്രണയത്തിലാണല്ലേ, അതിനാല്‍ ഈ നോര്‍മല്‍ പയ്യന് പ്രതീക്ഷ വേണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രണയത്തിലല്ല എന്നാണ് സൂര്യ മറുപടി നല്‍കിയത്. ചോദ്യോത്തരത്തിനിടെ താന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 കാണാറില്ലെന്നും സൂര്യ പറയുന്നുണ്ട്. കല്യാണം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നും സൂര്യ പറയുന്നുണ്ട്. കല്യാണം നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും സൂര്യ പറയുന്നുണ്ട്.

More from Filmibeat

Read more about: bigg boss Manikuttan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X